Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sept 2018 11:47 AM IST Updated On
date_range 10 Sept 2018 11:47 AM ISTപ്രളയത്തിൽ തകർന്ന പെരിയവൈരയിലെ സമാന്തരപാലം ഗതാഗതയോഗ്യമാക്കി
text_fieldsbookmark_border
മൂന്നാർ: . എസ്. രാജേന്ദ്രൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പ്രളയത്തെ തുടർന്ന് അപകടത്തിലായ പെരിയവൈര പാലത്തിനു സമീപം നിര്‍മിച്ച താൽക്കാലിക പാലമാണ് യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തിയാക്കി ഗതാഗതസജ്ജമാക്കിയത്. കന്നിയാറിന് കുറുകെ ഭീമന്‍ കോണ്‍ക്രീറ്റ് പൈപ്പുകള്‍ സ്ഥാപിച്ച് അതിനു മുകളില്‍ മെറ്റലുകള്‍ പാകിയാണ് താൽക്കാലിക പാലം നിര്‍മിച്ചിട്ടുള്ളത്. കലക്ടർ കെ. ജീവൻ ബാബു, സബ് കലക്ടര്‍ വി.ആര്‍. പ്രേം കുമാര്‍, തഹസിൽദാര്‍ പി.കെ. ഷാജി, ഡിവൈ.എസ്.പി സുനീഷ് ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച പാലം സന്ദർശിച്ച് സുരക്ഷ ഉറപ്പുവരുത്തി. പൈപ്പുകള്‍ക്ക് മുകളില്‍ മണ്ണ് ഒലിച്ചുപോകാതിരിക്കാൻ മണല്‍ ചാക്കുകൾ അടുക്കി ഉയര്‍ത്തിയിട്ടുണ്ട്. പാലത്തിനുള്ള കോണ്‍ക്രീറ്റ് പൈപ്പുകള്‍ തമിഴ്‌നാട്ടില്‍നിന്നാണെത്തിച്ചത്. പാലം ഗതാഗത യോഗ്യമാക്കിയതോടെ മൂന്നാര്‍-ഉദുമലപ്പേട്ട അന്തര്‍സംസ്ഥാന പാതയിലെ ഗതാഗതം സുഗമമായി. പാലമില്ലാത്തതുകാരണം ഏഴ് എസ്റ്റേറ്റുകളാണ് ഒറ്റപ്പെട്ടിരിക്കുന്നത്. സഞ്ചാരികള്‍ക്ക് രാജമലയിലെത്തണമെങ്കിൽ ഈ പാലം അനിവാര്യമാണ്. കോണ്‍ക്രീറ്റുകൊണ്ടുള്ള വൈദ്യുതി പോസ്റ്റ് കുറുകെയിട്ടായിരുന്നു യാത്രക്കാര്‍ യാത്ര ചെയ്തിരുന്നത്. കനത്ത മഴയില്‍ കഴിഞ്ഞ 16ന് വൈകുന്നേരത്തോടെയാണ് പാലം തകര്‍ന്നത്. 10 ദിവസം കൊണ്ടാണ് പാലം പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. പാലം തുറന്നതോടെ കുറിഞ്ഞിക്കാലം ആസ്വാദിക്കാൻ രാജമലയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിക്കുമെന്നാണ് വിലയിരുത്തൽ. പലിശയടക്കാൻ സമ്മർദം; കാർഷിക വായ്പകൾ തിരിച്ചുപിടിക്കാൻ ബാങ്കുകൾ; പ്രതിഷേധവുമായി കർഷകർ അടിമാലി: കർഷകരുടെ വായ്പകൾക്ക് പ്രളയത്തിെൻറ പശ്ചാത്തലത്തിൽ മോറട്ടോറിയം പ്രഖ്യാപിച്ച സർക്കാർ നടപടി ബാങ്കുകൾ അട്ടിമറിക്കുന്നതായി ആക്ഷേപം. കാർഷിക വായ്പകളുടെ പലിശയും മുതലും അടക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ ടെലിഫോണിൽ ഇടപാടുകാരുടെ മേൽ സമ്മർദം ചെലുത്തുന്നു. പലിശയടച്ചില്ലെങ്കിൽ സർക്കാർ പ്രഖ്യാപിച്ച ആശ്വാസതുകയും മോറട്ടോറിയവും ലഭിക്കില്ലെന്ന് പറഞ്ഞാണ് ദേശസാത്കൃത ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകൾ കർഷകരെ ബുദ്ധിമുട്ടിക്കുന്നത്. ഈ സാഹചര്യത്തിൽ കർഷകരുടെ വായ്പ പലിശരഹിതമായി പ്രഖ്യാപിക്കണം. പ്രളയകാലത്ത് ബാങ്കുകൾ ഈടാക്കിയ പലിശ തിരികെ നൽകണം. പ്രളയകാലത്ത് പലിശയും മുതലും ഈടാക്കിയ ബാങ്കുകൾക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം. കർഷകരുടെ വായ്പകൾ എഴുതിത്തള്ളണം തുടങ്ങിയ ആവശ്യങ്ങൾ കർഷകർ ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story