Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sept 2018 11:41 AM IST Updated On
date_range 7 Sept 2018 11:41 AM ISTപ്രളയത്തിൽ മുങ്ങിയ പൂക്കാലം തിരികെ; വരവായ് മൂന്നാറിലേക്ക് സഞ്ചാരികൾ...
text_fieldsbookmark_border
മൂന്നാർ: പ്രളയം മുറിവേൽപിച്ച തെക്കിെൻറ കശ്മീർ, പതിയെ പുതിയ പ്രഭാതത്തിലേക്ക് നടന്നുകയറുകയാണ്. പ്രളയത്തിെൻറ കൊഴിഞ്ഞുപോക്കിൽ പൂക്കാലത്തിെൻറ പ്രതീക്ഷ നൽകി കുറിഞ്ഞിപ്പൂക്കൾ മിഴി തുറന്നതും വിനോദസഞ്ചാരികൾ വീണ്ടും മഞ്ഞുമല കയറി ഇവിടേക്ക് എത്തിത്തുടങ്ങിയതുമാണ് നിറമുള്ള പ്രതീക്ഷ. മൂന്നാറിനെ പുനർസൃഷ്ടിക്കാൻ ഇറങ്ങിത്തിരിച്ചതുപോലെ ഒലിച്ചുപോയ പൂക്കാലത്തെ തിരികെ വിളിച്ച് സഞ്ചാരികളുടെ മനമിളക്കുന്ന നീലവസന്തം വിടർത്തിയിരിക്കുന്നു പ്രകൃതി തന്നെ. പ്രളയം നക്കിത്തോർത്തിയ മൂന്നാറിെൻറ നഷ്ടം, മഞ്ഞണിഞ്ഞ കുളിർകാഴ്ചകളിൽ മറന്നുപോകുകയാണ് സഞ്ചാരികൾ. ഇരവികുളം ദേശീയോദ്യാനത്തിലെ രാജമലയിലാണ് വ്യാപകമായി കുറിഞ്ഞി പൂവിട്ട് തുടങ്ങിയിരിക്കുന്നത്. കാലാവസ്ഥ കനിഞ്ഞാല്‍ ആഴ്ചകൾക്കുള്ളില്‍ രാജമലയാകെ നീലവസന്തം തെളിയും. സഞ്ചാരികൾ സ്വപ്നത്തിലൊളിപ്പിച്ച ദൈവത്തിെൻറ സ്വന്തം നാട്ടിലെ 'തെക്കിെൻറ കശ്മീരാ'ണ് മൂന്നാറിെൻറ പരിക്കിനപ്പുറം അവരുടെ മനസ്സിൽ ഇപ്പോഴുമെന്ന് തെളിയിക്കുന്നതാണ് മാനം തെളിഞ്ഞതോടെ ഇവിടം തേടിയെത്തുന്നവരുടെ ആത്മഗതം. പ്രളയാനന്തരം മൂന്നാറിലെത്തിയ വിദേശസഞ്ചാരികളുടെ ആദ്യകൂട്ടം വ്യാഴാഴ്ചയാണ് മടങ്ങിയത്. മൂന്നാർ ഇപ്പോഴും വശ്യമെന്ന് ജർമനിയിലെ മ്യൂണിക്കിൽനിന്നുള്ള േട്രാഡ്പിച്ചും കൂട്ടുകാരികളും പറയുന്നു. സുഹൃത്തുക്കളായ േട്രാഡ്പിച്ചും എൽസെബെസൽ, ഗബ്രിയേലബ്രോവ്, ഹെയ്ദി, സൂസന്ന എന്നിവരുമാണ് ഞായറാഴ്ച മൂന്നാറിലെത്തിയത്. പുറപ്പെടും മുമ്പ് പ്രളയത്തെ കുറിച്ച് അറിഞ്ഞെങ്കിലും ദൈവത്തിെൻറ സ്വന്തം നാട്ടിലേക്ക് വിമാനം കയറുകയായിരുന്നു ഇവർ. റോഡുകൾ ഉരുൾപൊട്ടലിൽ തകർന്നും ചളി അടിഞ്ഞും കിടക്കുകയാണെങ്കിലും ഭൂപ്രകൃതിയും പച്ചപ്പും കാലാവസ്ഥയും മനം നിറച്ചതായാണ് രാജമലയിലെ കുറിഞ്ഞി കണ്ടിറങ്ങിയ ൈഷലേഷ് ചവാൻ, ഭാര്യ കിരൺ, മക്കൾ ക്രിട്ടിക, കെയൂർ എന്നീ മഹാരാഷ്ട്രയിൽനിന്നുള്ള മറാത്തി കുടുംബത്തിെൻറ സന്തോഷം. ഗുജ്റാത്തിൽനിന്നുള്ള ഭാർഗവാചാര്യയും കുടുംബവും രണ്ടുദിവസമായി മൂന്നാറിലുണ്ട്. നവംബര്‍ ആദ്യം വരെ നീലക്കുറിഞ്ഞി പൂവിടുമെന്നാണ് വനവകുപ്പിെൻറ കണക്കുകൂട്ടല്‍. സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രതീക്ഷവെച്ച നീലവസന്തം പൂവിട്ടതോടെ തകര്‍ന്നുപോയ ഇടുക്കിയിലെ ടൂറിസം മേഖലക്കും ചിറകുമുളക്കുകയാണ്. പ്രധാന റോഡുകൾ കഷ്ടിച്ച് ഗതാഗതയോഗ്യമായതും വിലക്ക് ഒഴിവാക്കിയതോടെയുമാണ് സന്ദർശകർ എത്തിത്തുടങ്ങിയത്. പ്രളയകാലത്ത് നിരവധി ടൂര്‍ പാക്കേജുകള്‍ റദ്ദാക്കപ്പെട്ടിരുന്നിടത്ത് പുതിയ അന്വേഷണങ്ങളും ബുക്കിങ്ങും വരുകയാണിപ്പോഴെന്ന് ടൂർ ഒാപറേറ്റർമാർ പറഞ്ഞു. അഷ്റഫ് വട്ടപ്പാറ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story