Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 11:59 AM IST Updated On
date_range 6 Sept 2018 11:59 AM ISTത്രിവേണിതടത്തെ 60 ദിവസത്തിനകം വീണ്ടെടുക്കാൻ നടപടി
text_fieldsbookmark_border
ശബരിമല: പ്രളയം കൊടിയ നാശംവിതച്ച പമ്പാ ത്രിവേണിതടത്തെ തീർഥാടകർക്ക് കടന്നുപോകാനാകും വിധം 60 ദിവസത്തിനകം പുനർനിർമിക്കാനുള്ള ഒരുക്കത്തിൽ ദേവസ്വം ബോർഡ്. ഇതിനായി ആദ്യം പ്രളയത്തിൽ വന്നടിഞ്ഞ ഒരു ലക്ഷത്തിലേറെ ലോഡ് വരുന്ന മണൽ നീക്കംചെയ്യും. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും നീക്കും. ഇതോടെ തീർഥാടകർക്ക് സുഗമമായി ശബരിമലയിലേക്ക് കടന്നുപോകാനാകും. ത്രിവേണിയിലെ വലിയ പാലത്തിനും നടപ്പാലത്തിനും ബലക്ഷയമിെല്ലന്നാണ് പ്രാഥമിക വിലയിരുത്തൽ. 16ന് കന്നിമാസ പൂജകൾക്കായി നടതുറക്കുേമ്പാൾ തീർഥാടകർക്ക് പോകാൻ താൽക്കാലിക വഴി ബുധനാഴ്ചയോടെ തായാറായി. വലിയപാലം വഴി മാത്രമാകും കന്നിമാസ പൂജക്ക് എത്തുന്നവരെ കടത്തിവിടുക. ഇതുവഴി ടോയ്ലറ്റ് കോംപ്ലക്സുകളുടെ പിന്നിലൂടെ തടസ്സമില്ലാതെ ഗണപതി ക്ഷേത്രത്തിലേക്ക് എത്താം. ഇതേ വഴിയിൽ ശർക്കര ഗോഡൗണിനു മുന്നിലൂടെ സന്നിധാനത്തേക്ക് ട്രാക്ടറുകളിൽ സാധനങ്ങൾ എത്തിക്കാനുള്ള വഴിയും തയാറാക്കി. വ്യാഴാഴ്ച മുതൽ സന്നിധാനത്തേക്ക് സാധനങ്ങൾ എത്തിച്ചു തുടങ്ങും. അപ്പം അരവണ തുടങ്ങിയ നിവേദ്യങ്ങൾ തയാറാക്കാനുള്ള സാധനങ്ങളാണ് സന്നിധാനത്ത് എത്തിക്കുക. പ്രളയത്തിൽ ഗണപതി ക്ഷേത്രത്തിലും സന്നിധാനത്തും നാശങ്ങളുണ്ടായിട്ടില്ല. പത്തനംതിട്ടയിൽനിന്ന് പമ്പയിലേക്കുള്ള വഴിയിൽ പലയിടത്തും റോഡ് വശങ്ങൾ ഇടിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ടുണ്ട്. ഇവിടങ്ങളിൽ സംരക്ഷണഭിത്തി നിർമിക്കും. ത്രിവേണിതടം യുദ്ധകാലാടിസ്ഥാനത്തിൽ വീണ്ടെടുക്കാനുള്ള ചുമതല ടാറ്റ കൺസ്ട്രക്ഷൻസ് ഗ്രൂപ്പിനാണ് നൽകിയത്. ഇതിനുള്ള വമ്പൻ യന്ത്രസാമഗ്രികൾ ബുധനാഴ്ച എത്തിച്ചുതുടങ്ങി. വെള്ളിയാഴ്ച മുതൽ പണി തുടങ്ങും. ഹിൽടോപ്പിനും ഗണപതിയമ്പലത്തിനുമിടയിലുള്ള കെട്ടിടങ്ങൾ അപ്പാടെ പമ്പാനദി തകർത്തെറിഞ്ഞ കാഴ്ചയാണ് ത്രിവേണിതടത്തിലുള്ളത്. വലിയപാലം കടന്നുചെല്ലുന്നിടം മുതൽ ഗണപതി ക്ഷേത്രത്തിന് താഴ്ഭാഗത്തെ ശർക്കര ഗോഡൗൺ വരെയുള്ള കെട്ടിടങ്ങളെല്ലാം അസ്തിവാരമിളകി അപകട നിലയിലാണ്. ഇവയെല്ലാം പൊളിച്ചുനീക്കുകയല്ലാതെ മറ്റു പോംവഴികളിെല്ലന്നാണ് ദേവസ്വം ബോർഡ് വിലയിരുത്തൽ. മൂന്നുവർഷത്തിനിടെ 10 കോടിയിലേറെ രൂപ ചെലവിട്ട് നിർമിച്ച അഞ്ച് ബഹുനില കെട്ടിടങ്ങളാണ് കുത്തൊഴുക്കിൽ തകർന്നത്. വ്യാപാര സ്ഥാപനങ്ങൾ, അന്നദാന മണ്ഡപം, ഹോട്ടൽ സമുച്ചയം മൂന്നുനിലകളുള്ള മൂന്നു ടോയ്ലറ്റ് കോംപ്ലക്സുകൾ തുടങ്ങി ത്രിവേണി മണപ്പുറെത്ത എല്ലാ കെട്ടിടങ്ങളും തകർന്നു. വാച്ച് ടവർ, 5000ത്തോളം പേർക്ക് തങ്ങാൻ കഴിയുമായിരുന്ന രാമമൂർത്തി മണ്ഡപം, നടപ്പന്തൽ എന്നിവയും ഒഴുകിപ്പോയി. ബിനു ഡി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story