Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sept 2018 11:59 AM IST Updated On
date_range 6 Sept 2018 11:59 AM ISTറബർ: പുതുകൃഷി ധനസഹായം പരിമിതമാക്കിയതും കേരളത്തിന് തിരിച്ചടി
text_fieldsbookmark_border
കോട്ടയം: കേരളത്തിൽ റബർ പുതുകൃഷിക്കുള്ള ധനസഹായം പരിമിതപ്പെടുത്തി റബർ ബോർഡ്. എന്നാൽ, ആവർത്തന കൃഷിക്കുള്ള സഹാ യം തുടരും, അതും പരിമിതമായ നിലയിൽ. നിലവിൽ കേരളത്തിൽ റബർ കൃഷി പൂർണമാണെന്നാണ് കേന്ദ്രത്തിെൻറ കണ്ടെത്തൽ. ബജറ്റ് വിഹിതത്തിനു പുറമെ കേന്ദ്രസർക്കാർ റബർ ബോർഡിന് അനുവദിച്ച 68 കോടിയിൽ കേരളത്തിന് ലഭിക്കുക നാമമാത്രവും. പുതിയ സാഹചര്യത്തിൽ ധനസഹായത്തിനുള്ള അപേക്ഷ കാര്യമായി പരിഗണിക്കേെണ്ടന്നും റബർ ബോർഡിന് നിർദേശം നൽകിയിട്ടുണ്ട്. റബർ പുതുകൃഷി നടക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ സഹായം നൽകാനും തീരുമാനമുണ്ട്. ഫലത്തിൽ കേരളത്തിൽ റബർകൃഷി പൂർണമായെന്ന് വരുത്തി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് കൂടുതൽ തുക ലഭ്യമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതേസമയം, കേന്ദ്രസർക്കാർ നിർദേശപ്രകാരമാണ് പുതിയ നടപടിയെന്നാണ് ബോർഡിെൻറ നിലപാട്. കേന്ദ്രം അനുവദിച്ച 68 കോടിയിൽ 18 കോടിമാത്രമാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. ഇത് മൊത്തം സംസ്ഥാനങ്ങൾക്കായി വീതിക്കുേമ്പാൾ കേരളത്തിനുള്ളത് നക്കാപ്പിച്ചയും. പുതുകൃഷി സഹായം കേരളത്തിന് അധികമായി നൽകേണ്ടതില്ലെന്നതിനാൽ ഇൗതുകയിൽ ഏറെയും ഇതര സംസ്ഥാനങ്ങളിലേക്ക് ഒഴുകും. കേന്ദ്രം നൽകിയ തുകയിൽ മറ്റാവശ്യങ്ങൾക്കുള്ള വിഹിതവും കേരളത്തിന് പരിമിതമാണ്. ഇൗഇനത്തിലും നല്ലൊരുപങ്ക് ഇതര സംസ്ഥാനങ്ങളിലേക്കാവും എത്തുക. രാജ്യത്തെ റബർ ഉൽപാദനത്തിൽ മുന്നിലുള്ള കേരളത്തെ തുടർച്ചയായി അവഗണിക്കുന്ന കേന്ദ്രനിലപാടിെൻറ ഒടുവിലെ ഉദാഹരണമാണിത്. ആവശ്യമെങ്കിൽ കൂടുതൽ തുക ഇതര സംസ്ഥാനങ്ങൾക്ക് അനുവദിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെന്ന് റബർ ബോർഡ് വക്താവ് അറിയിച്ചു. തുകയുടെ വിനിയോഗം സംബന്ധിച്ചും റബർ ബോർഡ് പദ്ധതി തയാറാക്കി. റബർ സബ്സിഡി ചട്ടങ്ങൾ പരിഷ്കരിച്ചതും കേരളത്തിന് തിരിച്ചടിയാണ്. കേരളത്തിൽ ഏഴ് ലക്ഷത്തിലധികം കർഷകർ സബ്സിഡിക്ക് അർഹരായുള്ളപ്പോഴാണ് പുതിയ നടപടി. പുതുകൃഷിക്കുള്ള അപേക്ഷകർ കേരളത്തിൽ നിരവധിയുണ്ടെന്നാണ് വിവരം. പലരും റബർ ബോർഡിെൻറ സഹായത്തിനായി കാത്തിരിക്കുകയുമാണ്. വിലയിടിവിൽ നട്ടംതിരിയുന്ന കർഷകർക്ക് പുതിയ നടപടി തിരിച്ചടിയാണ്. സി.എ.എം. കരീം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story