Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമദ്യലഹരിയിൽ യുവാവ്​...

മദ്യലഹരിയിൽ യുവാവ്​ തീയിട്ടു; വീട്​ ഭാഗികമായി കത്തിനശിച്ചു

text_fields
bookmark_border
കോട്ടയം: മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീയിട്ടു. വീട് ഭാഗികമായി കത്തിനശിച്ചു. നീലിമംഗലം പുതിയ പാലത്തിനു സമീപം പനച്ചിമറ്റത്തില്‍ വിശ്വപ്രകാശാണ് വീടിനു തീെവച്ചത്. തിങ്കളാഴ്ച വൈകീട്ട് 3.30ഒാടെയാണ് സംഭവം. വീടി​െൻറ അടുക്കള ഭാഗത്തുകൂടി തീ പടരുന്നത് കണ്ട് നാട്ടുകാര്‍ അഗ്നിരക്ഷ സേനയെ വിവരം അറിയിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന വിശ്വപ്രകാശ് വീടിനുള്ളില്‍ കരിയില കൂട്ടിയിട്ടു തീ കത്തിച്ചശേഷം മുങ്ങുകയായിരുന്നു. തടികൊണ്ട് നിര്‍മിച്ച വീടി​െൻറ മേല്‍ക്കൂരയും കട്ടിലും മെത്തയും തീപിടിത്തത്തില്‍ നശിച്ചു. കോട്ടയത്തുനിന്ന് അസി. സ്‌റ്റേഷന്‍ ഓഫിസര്‍ സജിമോന്‍ ടി. ജോസഫി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് തീകെടുത്തിയത്. ഭാര്യയുമായി പിണങ്ങി കഴിയുന്ന ഇയാൾക്കെതിരെ തീവെപ്പുമായി ബന്ധപ്പെട്ട് കേസെടുത്തതായി ഗാന്ധിനഗർ പൊലീസ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story