Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2018 11:12 AM IST Updated On
date_range 3 Sept 2018 11:12 AM ISTനാഗമ്പടം പഴയപാലം റോഡ് ടാറിങ് പൂർത്തിയാക്കി
text_fieldsbookmark_border
േകാട്ടയം: നാഗമ്പടം പഴയ പാലത്തിെൻറ ടാറിങ് പൂർത്തിയാക്കി. വാഹനയാത്രക്കാരുടെ നടുവൊടിച്ച് കുണ്ടുംകുഴിയും നിറഞ്ഞ റോഡ് റെയിൽവേ ഇടപെട്ട് ശനിയാഴ്ച രാത്രിയാണ് ടാറിങ് നടത്തിയത്. ഒാണത്തിന് തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ച റെയിൽവേ മേൽപാലത്തിെൻറ നിർമാണപ്രവൃത്തികൾ ഇഴഞ്ഞാണ് നീങ്ങുന്നത്. അപ്രോച്ച് റോഡിെൻറയും ടാറിങ് അടക്കമുള്ള മറ്റുജോലികളും പൂർത്തിയാക്കി മേൽപാലം എപ്പോൾ തുറന്നുകൊടുക്കുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. മഴമാറിനിന്നാൽ പണികൾ വേഗത്തിലാക്കി 20 ദിവസത്തിനകം ഒരുവശം തുറന്നുകൊടുക്കുമെന്നാണ് അധികൃതരുടെ ഇപ്പോഴത്തെ വിശദീകരണം. മാസങ്ങളായി കുണ്ടുംകുഴിയും നിറഞ്ഞ് തകർന്നുകിടന്ന പൊതുമരാമത്ത് ഉടമസ്ഥതയിലുള്ള റോഡാണ് റെയിൽവേ ഇടപെട്ട് ടാറിങ് നടത്തിയത്. ഒരു വശത്തുകൂടി വാഹനം കടത്തിവിട്ട് ശനിയാഴ്ച രാത്രിതന്നെ ടാറിങ് പൂർത്തിയാക്കി. ഗതാഗതം നിയന്ത്രിക്കാൻ പൊലീസിനെയും നിയോഗിച്ചിരുന്നു. റെയിൽവേ മേൽപാലം നിർമാണം അനന്തമായി നീളുകയും റോഡ് പൂർണമായി തകരുകയും ചെയ്ത സാഹചര്യത്തിലായിരുന്നു നവീകരണം. മേൽപാലം നിർമാണത്തിെൻറ ഭാഗമായി സീസർ പാലസ് ജങ്ഷനിലെ റൗണ്ടാന മുതൽ മീനച്ചിലാറിനു കുറുകെയുള്ള പാലം വരെയുള്ള ഭാഗത്തെ എം.സി റോഡ് ഭാഗം ഒഴിവാക്കിയാണ് നഗരത്തിലെ നവീകരണം കെ.എസ്.ടി.പി പൂർത്തിയാക്കിയത്. നിലവിൽ കുഴികളടക്കാൻ താൽക്കാലിക ടാറിങ്ങാണ് നടത്തിയത്. ടാറിങ് പൂർത്തിയായതോടെ വാഹനയാത്ര സുഗമമായെങ്കിലും റോഡ് ഇടുങ്ങിയതായതിനാൽ ഗതാഗതക്കുരുക്കിന് ശമനമുണ്ടായില്ല. അതേസമയം, അേപ്രാച്ച് റോഡ് നിർമാണം പൂർത്തിയാക്കി പാലം എപ്പോൾ തുറക്കുമെന്ന കാര്യത്തിൽ റെയിൽവേ അധികൃതർക്ക് വ്യക്തമായ ഉറപ്പ് നൽകാനാകുന്നില്ല. മഴയുടെയും പ്രളയത്തിെൻറയും പേരിൽ നിർത്തിവെച്ച നിർമാണം പുനരാരംഭിച്ചിട്ടുണ്ട്. ആഘോഷവും േശാഭായാത്രയുമില്ലാതെ ശ്രീകൃഷ്ണജയന്തി കോട്ടയം: ജില്ലയിൽ ശോഭായാത്രയും ആഘോഷവുമില്ലാതെ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. ജില്ലയിലെ 400 കേന്ദ്രങ്ങളിൽ നാമജപയാത്രയും പ്രാർഥന യജ്ഞവും നടത്തി. പ്രളയബാധിത മേഖലകളിലെ കുട്ടികൾക്കുവേണ്ടി ഈ വർഷത്തെ ആഘോഷത്തിന് നീക്കിെവച്ച തുകയും സമർപ്പിക്കും. കൃഷ്ണവേഷങ്ങളും വാദ്യഘോഷങ്ങളും അലങ്കരിച്ച വാഹനങ്ങളും പൂർണമായി ഒഴിവാക്കിയിരുന്നു. നാമജപയാത്രക്ക് ഉദ്ഘാടനവും മറ്റ് ചടങ്ങുകളും ഇല്ലായിരുന്നു. പുനരധിവാസനിധി കണ്ണന് കാണിക്കയായി പാത്രത്തിൽ സമർപ്പിക്കും. ഇൗ പണം ദുരിതാശ്വാസ പ്രവർത്തനത്തിന് നൽകും. ബാലഗോകുലത്തിെൻറ നേതൃത്വത്തിൽ കോട്ടയം, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, മീനച്ചിൽ, വൈക്കം, കറുകച്ചാൽ, പാമ്പാടി, പൊൻകുന്നം, എരുമേലി, രാമപുരം, തലയോലപ്പറമ്പ്, മുണ്ടക്കയം എന്നിവിടങ്ങളിൽ നാമജപയാത്രയും പ്രാർഥന യജ്ഞവും നടത്തി. തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലാണ് പ്രധാന നാമജപയാത്ര നടന്നത്. ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച നാമജപയാത്ര ബേക്കർ ജങ്ഷൻ, സെൻട്രൽ ജങ്ഷൻവഴി തിരികെെയത്തി പ്രാർഥനായജ്ഞത്തോടെ സമാപിച്ചു. തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ഏറ്റുമാനൂർ ശ്രീകൃഷ്ണക്ഷേത്രം, കുടമാളൂർ വാസുദേവപുരം, പുതിയ തൃക്കോവിൽ മഹാവിഷ്ണു തുടങ്ങിയ ക്ഷേത്രങ്ങളിലും ആചാരാനുഷ്ഠാനങ്ങളോടെ ചടങ്ങുകൾ നടന്നു. വൈക്കത്ത് 103 കേന്ദ്രങ്ങളിലും പൊൻകുന്നത്ത് 97 കേന്ദ്രങ്ങളിലും നാമജപയാത്രയും പ്രാർഥനയജ്ഞവും നടന്നു. പാലായിൽ പാറപ്പള്ളി, കടപ്പാട്ടൂർ, ഇടയാറ്റ്, പുതിയകാവ്, വെള്ളാപ്പാട് എന്നിവിടങ്ങളിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് നാമജപയാത്ര നടത്തി. ഭരണങ്ങാനം, അമ്പാറ, അന്തീനാട്, തെക്കുംമുറി, വലിയകുന്ന്, പൂവരണി, മീനച്ചിൽ, പയപ്പാർ, ഇടയാറ്റ്, നെച്ചിപ്പുഴൂർ എന്നിവിടങ്ങളിലും പ്രത്യേക നാമജപം നടന്നു. മീനച്ചിലിൽ 46 കേന്ദ്രങ്ങളിൽ നാമജപസംഗമം നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story