Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2018 11:53 AM IST Updated On
date_range 2 Sept 2018 11:53 AM ISTപ്രളയമരണം: എൽ.ഐ.സി നടപടി ക്രമങ്ങള്‍ ഉദാരമാക്കി വേഗം െക്ലയിം തീര്‍പ്പാക്കും -എസ്. ശ്രീനിവാസ റാവു
text_fieldsbookmark_border
കോട്ടയം: പ്രളയദുരന്തത്തില്‍ അകപ്പെട്ട പോളിസി ഉടമകള്‍ക്ക് എത്രയും വേഗം സേവനം ലഭ്യമാക്കാന്‍ എൽ.ഐ.സി കോട്ടയം ഡി വിഷന്‍ നടപടി സ്വീകരിച്ചു വരുകയാണെന്ന് സീനിയര്‍ ഡിവിഷനല്‍ മാനേജര്‍ എസ്. ശ്രീനിവാസറാവു വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കോട്ടയം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന കോട്ടയം ഡിവിഷനു കീഴില്‍ ഇതിനകം പ്രളയത്തില്‍ മരണമടഞ്ഞ ആറ് പോളിസി ഉടമകളുടെ അവകാശികള്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറിയതായും അദ്ദേഹം അറിയിച്ചു. ഇപ്പോഴുണ്ടാകുന്ന എല്ലാ ക്ലെയിമുകളും നടപടിക്രമങ്ങള്‍ ഉദാരമാക്കി വേഗം തീര്‍പ്പാക്കും. പ്രീമിയം മുടങ്ങിയവര്‍ക്ക് പലിശയിളവും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയത്തില്‍ പോളിസി സര്‍ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് കേന്ദ്രഓഫിസുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. കോട്ടയം ഡിവിഷനു കീഴില്‍ പ്രളയക്കെടുതി നേരിട്ട പ്രദേശങ്ങളിലെ മൂവായിരത്തോളം കുടുംബങ്ങള്‍ക്ക് വിവിധ തരത്തിലുള്ള സഹായം എത്തിച്ചതായും അദ്ദേഹം പറഞ്ഞു. ജന്മദിനം പ്രമാണിച്ച് സെപ്റ്റംബര്‍ ഒന്നു മുതല്‍ ഏഴുവരെ എൽ.ഐ.സി ഇന്‍ഷുറന്‍സ് വാരമായി ആചരിക്കും. അതേസമയം, പ്രളയക്കെടുതിമൂലം ആഘോഷപരിപാടികള്‍ മാറ്റി. കോട്ടയം ഡിവിഷന്‍ വാരാഘോഷം എസ്. ശ്രീനിവാസറാവു ഉദ്ഘാടനം ചെയ്തു. സോണല്‍ അൈഡ്വസറി ബോര്‍ഡ് അംഗം ഡോ. ജയകുമാരി ഐസക് സംസാരിച്ചു. 30 വര്‍ഷത്തെ സര്‍വിസും 25 വര്‍ഷം തുടര്‍ച്ചയായി ചെയര്‍മാന്‍സ് ക്ലബ് അംഗവുമായ എം.പി. രമേശ് കുമാറിനെ ചടങ്ങില്‍ ആദരിച്ചു. ഇന്‍ഷുറന്‍സ് വാരാഘോഷ ഭാഗമായി പുനരധിവാസ പ്രവര്‍ത്തനം, കസ്റ്റമേഴ്‌സ് മീറ്റ്, ഓഫിസുകളില്‍ പ്രത്യേക കൗണ്ടര്‍ എന്നിവ നടപ്പാക്കും. വാർത്തസമ്മേളനത്തിൽ മാര്‍ക്കറ്റിങ് മാനേജര്‍മാരായ എബ്രഹാം വര്‍ഗീസ്, കെ. ജ്യോതികുമാര്‍, സെയില്‍സ് മാനേജര്‍ വി.പി. മോഹനന്‍, മാനേജര്‍ (ചീഫ് ലൈഫ് ഇന്‍ഷുറന്‍സ് അൈഡ്വസര്‍) എ.ജെ. ജോസഫ് എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story