Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിലക്ക് നീങ്ങി;...

വിലക്ക് നീങ്ങി; ഇടുക്കിയിലെ വിനോദ സഞ്ചാരമേഖലക്ക്​ ആശ്വാസം

text_fields
bookmark_border
കുമളി: മഴക്കെടുതികളെ തുടർന്ന് ഇടുക്കി ജില്ലയിലെ വിനോദ സഞ്ചാരമേഖലയിൽ ഏർപ്പെടുത്തിയ വിലക്ക് കലക്ടർ പിൻവലിച്ചതോടെ തേക്കടി ഉൾെപ്പടെ ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾക്ക് ആശ്വാസം. കലക്ടറുടെ ഉത്തരവ് വന്നതിനു പിന്നാലെ തേക്കടിയിൽ ബോട്ട് സവാരി പുനരാരംഭിച്ചു. ആഗസ്റ്റ് 10നാണ് സുരക്ഷാ മുൻകരുതലി​െൻറ ഭാഗമായി കലക്ടർ നിരോധനം ഏർപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ 11.15​െൻറ ബോട്ട് സവാരിയോടെയാണ് ആരംഭിച്ചത്. വനംവകുപ്പി​െൻറ ഇക്കോ ടൂറിസം പരിപാടികളും പുനരാരംഭിച്ചിട്ടുണ്ട്. പ്രളയക്കെടുതികളുടെ ഭാഗമായ നിയന്ത്രണം മൂലം കോടികളുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. സഞ്ചാരികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയത് സംസ്ഥാനത്തെ വിനോദ സഞ്ചാരരംഗത്തിന് വൻ തിരിച്ചടിയായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story