Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2018 11:26 AM IST Updated On
date_range 2 Sept 2018 11:26 AM ISTമൂന്നാറിെൻറ സ്വന്തം സിസ്റ്റർക്ക് അംഗീകാരമായി അധ്യാപക അവാർഡ്
text_fieldsbookmark_border
മൂന്നാര്‍: മൂന്നാറിെൻറ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക രംഗത്തെ നിറസ്സാന്നിധ്യമായ സിസ്റ്റർ ആനിയമ്മ ജോസഫിനെ തേടി മികച്ച അധ്യാപികക്കുള്ള സംസ്ഥാന അവാർഡ് എത്തിയത് നാടിന് അഭിമാനമായി. തോട്ടം മേഖലയിൽ സ്ഥിതിചെയ്യുന്ന ലിറ്റില്‍ ഫ്ലവർ സ്‌കൂളിലെ പ്രഥമാധ്യാപികയാണ് സിസ്റ്റർ ആനിയമ്മ. കുട്ടികളുടെ വളർച്ചയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന നിരവധി പദ്ധതികളാണ് അധ്യാപികയെ ഇൗ നേട്ടത്തിന് പ്രാപ്തയാക്കിയത്. ജീവകാരുണ്യമടക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങളിലും സ്കൂൾ മുന്നിലാണ്. വജ്ര ജൂബിലിയുടെ ഭാഗമായി 60 പേര്‍ക്ക് വിദ്യാഭ്യാസ സഹായവും 60 കിടപ്പുരോഗികള്‍ക്ക് പ്രത്യേക സഹായവും നല്‍കിയിരുന്നു. തെരുവോരങ്ങളില്‍ വിശപ്പ് അനുഭവിക്കുന്നവര്‍ക്ക് കുട്ടികള്‍തന്നെ കൊണ്ടുവരുന്ന ഭക്ഷണം ദിവസവും മൂന്നാര്‍ ടൗണിലെത്തി വിതരണം ചെയ്യുന്നത് ഏറെ ശ്രദ്ധ നേടിയിരുന്നു. കോട്ടയം ജില്ലയിലെ കടുത്തുരുത്തിയിൽ 1963 ജൂൺ ഒന്നിനാണ് സിസ്റ്റർ ആനിയമ്മയുടെ ജനനം. 1981ൽ സിസ്റ്റേഴ്സ് ഒാഫ് ദ ക്രോസ് ഒാഫ് ഷാവനോ ഹോളിക്രോസ് സന്യാസിനി സമൂഹത്തിൽ ചേർന്നു. ഡിഗ്രി പഠനശേഷം മാന്നാനം സെൻറ് ജോസഫ് കോളജിൽനിന്ന് സാമൂഹികശാസ്ത്രത്തിൽ ബി.എഡ് നേടി. ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ മൂന്നാർ, സെൻറ് ജോസഫ് സ്കൂൾ കോട്ടയം, സെൻറ് പോൾസ് എച്ച്.എസ് വെട്ടിമുകൾ തുടങ്ങിയ വിവിധ സ്കൂളുകളിൽ 15 വർഷത്തോളം അധ്യാപനം നടത്തി. 2013 ഏപ്രിൽ ഒന്നിന് മൂന്നാർ ലിറ്റിൽ ഫ്ലവർ എച്ച്.എസിൽ ഹെഡ്മിസ്ട്രസായി. മെഗാ ക്ലീനിങ്; ഏകോപനത്തിന് വകുപ്പുകളുടെ ജില്ലാതല മേധാവികൾ തൊടുപുഴ: വിവിധ വകുപ്പ് ജില്ലാതല മേധാവികൾ താഴെ പറയുന്ന ബ്ലോക്കുകളിലും അതിന് കീഴിൽ വരുന്ന ഗ്രാമപഞ്ചായത്തുകളിലും മെഗാ ക്ലീനിങ്ങിന് നേതൃത്വം നൽകും. കട്ടപ്പനയിൽ ശുചിത്വ മിഷൻ ജില്ല കോഒാഡിനേറ്റർ (95676 67220), നെടുങ്കണ്ടത്ത് ഹരിതകേരളം മിഷൻ കോഓഡിനേറ്റർ (94474 66229), തൊടുപുഴയിൽ കുടുംബശ്രീ ജില്ല കോഒാഡിനേറ്റർ (94000 30669), ദേവികുളത്ത് ദാരിദ്യ്രലഘൂകരണ വിഭാഗം േപ്രാജക്ട് ഡയറക്ടർ (94471 17285), അഴുതയിൽ എൻ.ആർ.ഇ.ജി.എസ് ജോയൻറ് േപ്രാഗ്രാം കോഒാഡിനേറ്റർ (94471 27632), ഇളംദേശത്ത് അസി. െഡവലപ്മെൻറ് കമീഷണർ (ജനറൽ) ( 94476 08634), അടിമാലിയിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, (94960 45010), ഇടുക്കിയിൽ ജില്ല പ്ലാനിങ് ഓഫിസർ (94950 98595) എന്നിവരാണ് നേതൃത്വം നൽകുക. പഠനോപകരണ വിതരണം അടിമാലി: തെരഞ്ഞെടുത്ത പ്രദേശങ്ങളിലെ പ്രളയബാധിതരായ വിദ്യാർഥികൾക്ക് ഫ്രറ്റേണിറ്റി മൂവ്മെൻറ് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കത്തിപ്പാറ ഗവ. ഹൈസ്കൂളിൽ ഫ്രറ്റേണിറ്റി ജില്ല പ്രസിഡൻറ് അമീൻ റിയാസ് വിതരണം ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ദുരിത ബാധിതർക്ക് അവശ്യസാധനങ്ങളും സ്കൂൾ കിറ്റും വിതരണം ചെയ്യും. ഫ്രറ്റേണിറ്റി ജില്ല സെക്രേട്ടറിയറ്റ് അംഗം അൽത്താഫ് ഹുസൈൻ, ജില്ല കമ്മിറ്റിയംഗം അഫ്സൽ, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി കെ.എസ്. സുബൈർ, വൈസ് പ്രസിഡൻറ് സജി നെല്ലാനിക്കാട്ട്, മണ്ഡലം പ്രസിഡൻറ് കെ.എ. ജലീൽ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story