Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2018 11:08 AM IST Updated On
date_range 2 Sept 2018 11:08 AM IST22കാരിയെ പീഡിപ്പിച്ച കേസിൽ മുൻ മിസ്റ്റർ ഇന്ത്യ അറസ്റ്റിൽ
text_fieldsbookmark_border
കോട്ടയം: 22കാരിെയ പീഡിപ്പിച്ച കേസിൽ മുൻ മിസ്റ്റർ ഇന്ത്യയും നേവി ഉദ്യോഗസ്ഥനുമായ യുവാവ് അറസ്റ്റിൽ. കുടമാളൂർ സ്വദേശി മുരളികുമാറിനെയാണ് (38) കോട്ടയം ഡിവൈ.എസ്.പി ശ്രീകുമാറിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പീഡനത്തിനിടെ അമിത രക്തസ്രാവത്തെത്തുടർന്ന് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ബലാത്സംഗം, പട്ടികജാതി-വർഗ പീഡന നിരോധനം എന്നീ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്‌പദമായ സംഭവം. നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ യുവതിക്കൊപ്പം മുരളികുമാർ എത്തുകയായിരുന്നു. പീഡനത്തിനിരയായ യുവതി അമിത രക്തസ്രാവത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയതോടെയാണ് സംഭവം പുറത്തായത്. മയക്കുമരുന്ന് സ്‌പ്രേ ചെയ്‌ത് ഒരു സംഘം തട്ടിക്കൊണ്ടുപോയെന്നാണ് യുവതി ആശുപത്രി അധികൃതരോട് പറഞ്ഞത്. ഇതിനിടെ, മകളെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിെച്ചന്ന് കാണിച്ച് പെൺകുട്ടിയുടെ പിതാവ് ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ മൊഴിയെടുത്തതോടെയാണ് മുരളികുമാർ പിടിയിലായത്. നഗരത്തിലെ, പീഡനം നടന്ന ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എട്ടുതവണ മിസ്റ്റർ ഇന്ത്യയും രണ്ടുതവണ മിസ്റ്റർ ഏഷ്യയുമായ മുരളി 51 തവണ വിവിധ ശരീരസൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. കോട്ടയം ജനറൽ ആശുപത്രി ജില്ല പഞ്ചായത്തിന് വിട്ടുനൽകി കോട്ടയം: ജനറല്‍ ആശുപത്രിയുടെ ഭരണനിയന്ത്രണം നഗരസഭയില്‍നിന്ന് ജില്ല പഞ്ചായത്തിന് വിട്ടുനല്‍കി ആരോഗ്യമന്ത്രി പ്രത്യേക ഉത്തരവിറക്കി. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പാമ്പാടി, മുന്‍ പ്രസിഡൻറുമാരായ സഖറിയാസ് കുതിരവേലി, ജോഷി ഫിലിപ് എന്നിവരുടെ ശ്രമഫലമായാണ് ആശുപത്രി ജില്ലപഞ്ചായത്തിന് ലഭിച്ചത്. 2015 ഒക്ടോബര്‍ 27ന് ജില്ല ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയതോടെയാണ് ഭരണചുമതല നഗരസഭക്ക് കൈമാറിയത്. രണ്ടരവര്‍ഷത്തോളം ആശുപത്രി നഗരസഭയുടെ കീഴിലിരുന്നിട്ടും കാര്യമായ വികസന പ്രവര്‍ത്തനം നടന്നിെല്ലന്ന പരാതി ഉയർന്നിരുന്നു. വൻ വികസന പദ്ധതികൾപോലും കടലാസിലൊതുങ്ങിയ സ്ഥിതിയുണ്ടായി. ഇൗ സാഹചര്യത്തിൽ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയാണ് ജില്ല പഞ്ചായത്തിന് തിരികെ ഏൽപിക്കണമെന്ന നിർദേശം സർക്കാറിന് മുന്നിൽ വെച്ചത്. ജില്ല പഞ്ചായത്തത് ഏറ്റെടുക്കാന്‍ തയാറാണെന്ന് അടിയന്തരയോഗം ചേര്‍ന്ന് ഏകകണ്ഠമായി തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് ആശുപത്രി ജില്ല പഞ്ചായത്തിന് വിട്ടുനൽകി സർക്കാർ ഉത്തവിറക്കിയത്. പ്രവര്‍ത്തന രഹിതമായിരുന്ന മോര്‍ച്ചറി നന്നാക്കുന്നതിന് നഗരസഭ പദ്ധതിയില്‍പ്പെടുത്തി നടപടിയെത്തിരുന്നു. നാല്, അഞ്ച് വാര്‍ഡുകളുടെ ചോര്‍ച്ച തടയുന്നതിനുള്ള നിര്‍മാണവും ആരംഭിച്ചു. ആശുപത്രി നഗരസഭയില്‍നിന്ന് കൈമാറുമ്പോള്‍ നിലവിലെ വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കരുതെന്ന് ആശുപത്രി വികസന സമിതി അംഗങ്ങൾ ആവശ്യപ്പെട്ടു. 2016ൽ ജോഷി ഫിലിപ് പ്രസിഡൻറായിരുന്നപ്പോഴാണ് ജില്ല ആശുപത്രിയുടെ ചുമതല നൽകണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയത്. പിന്നീട് അധികാരത്തിലെത്തിയ സഖറിയാസ് കുതിരവേലിയും നിലവിലെ പ്രസിഡൻറ് സണ്ണി പാമ്പാടിയും ഇതേ ആവശ്യമുന്നയിച്ച് സർക്കാറിന് കത്ത് അയച്ചിരുന്നു. സംസ്ഥാനത്തെ മറ്റ് ജനറൽ ആശുപത്രികൾ ഇപ്പോഴും അതത് മുനിസിപ്പാലിറ്റിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. ജില്ലയിൽ അഞ്ച് ക്യാമ്പുകൾ കോട്ടയം: ജില്ലയിൽ അഞ്ച് ക്യാമ്പുകൾ ഇപ്പോഴും പ്രവർത്തിക്കുന്നു. 247 കുടുംബങ്ങളിലായി 744പേരാണുളളത്. 284 പുരുഷന്മാരും 376 സ്ത്രീകളും 80 കുട്ടികളുമാണ് ക്യാമ്പിലുള്ളത്. ആകെ 498 ദുരിതാശ്വാസ ക്യാമ്പുകൾ ഇതിനോടകം പിരിച്ചുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story