Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2018 11:38 AM IST Updated On
date_range 1 Sept 2018 11:38 AM ISTജില്ലയിൽ നാളെ മെഗാ ക്ലീനിങ് ഡ്രൈവ്
text_fieldsbookmark_border
തൊടുപുഴ: ജില്ലയിൽ മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടായ പ്രദേശങ്ങളിൽ ഞായറാഴ്ച മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കുന്നു. മുഴുവൻ തദ്ദേശ സ്ഥാപന പരിധിയിലും കുടിവെള്ള സ്രോതസ്സുകൾ ഉള്‍പ്പെടെ ജില്ലയിലെ ജലാശയങ്ങളും വാസസ്ഥലങ്ങളും ശുചീകരിക്കും. ശുചീകരിക്കപ്പെട്ട ഇടങ്ങളുടെ ആരോഗ്യ ശുചിത്വ നിലവാരം ഉറപ്പുവരുത്തലും ദുര്‍ഘട പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുകയുമാണ് ലക്ഷ്യമെന്ന് കലക്ടറും ജില്ല ശുചിത്വ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ കെ. ജീവന്‍ബാബു അറിയിച്ചു. പ്രളയ ബാധിതമായ മുഴുവന്‍ പൊതു ഇടങ്ങളും ശുചീകരണം പൂര്‍ത്തിയാവാത്ത വീടുകളും ഉള്‍പ്പെടെ രാവിലെ എട്ടുമുതല്‍ വൃത്തിയാക്കും. ജനപ്രതിനിധികള്‍, അതത് പ്രദേശങ്ങളിലെ ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, കുടുംബ ശ്രീ ഭാരവാഹികള്‍, പ്രവര്‍ത്തകര്‍, ഹരിത കേരളം - ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സന്‍മാര്‍, സാക്ഷരതാ പ്രേരകുമാര്‍, പഠിതാക്കള്‍, ട്രൈബല്‍ പ്രമോട്ടര്‍മാര്‍, സന്നദ്ധ സംഘടനകള്‍, ദേശീയ സമ്പാദ്യ പദ്ധതി ഏജൻറുമാര്‍, നെഹ്റു യുവകേന്ദ്ര വളൻറിയര്‍മാര്‍, എന്‍.എസ്.എസ്, സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റുമാര്‍, യുവജന ക്ലബ് വായനശാല അംഗങ്ങള്‍, ആരോഗ്യ ആശ പ്രവര്‍ത്തകര്‍ തുടങ്ങി എല്ലാ വിഭാഗം ആളുകളും പങ്കെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു. മാലിന്യം തരംതിരിച്ച് ശേഖരിക്കാൻ അതത് തദ്ദേശഭരണ സ്ഥാപനങ്ങളും ക്ലീന്‍ കേരള കമ്പനിയുടെ സഹകരണത്തോടെ ജില്ല ഹരിതകേരളം മിഷനും ശുചിത്വമിഷനും നടപടിയെടുക്കും. അവശ്യ സാധനങ്ങൾ വീടുകളിലെത്തിച്ച് പൊലീസ് മൂന്നാർ: പ്രളയ ബാധിത വീടുകളില്‍ സാന്ത്വനവുമായി പൊലീസ് ഉദ്യോഗസ്ഥര്‍. പ്രളയത്തിനുശേഷം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർ ഇപ്പോൾ അവശ്യസാധനങ്ങള്‍ വീടുകളിൽ എത്തിക്കുന്ന തിരക്കിലാണ്. 200 ഓളം വീടുകളിലാണ് പൊലീസ് സഹായമെത്തിക്കുന്നത്. ഇതിെൻറ ഭാഗമായി പഴയ മൂന്നാറിലെ നാല്‍പതോളം വീടുകളില്‍ അരിയും ഭക്ഷണ വസ്തുക്കളും എത്തിച്ചു. അരി, പരിപ്പ് തുടങ്ങിയവയോടൊപ്പം പാത്രം, വസ്ത്രങ്ങള്‍ എന്നിവ അടങ്ങുന്നതാണ് കിറ്റ്. മൂന്നാര്‍ ഡിവൈ.എസ്.പി സുനീഷ് ബാബുവിെൻറ നേതൃത്വത്തിലായിരുന്നു കിറ്റ് വിതരണം. പാമ്പാര്‍ പുഴ വൃത്തിയാക്കി മറയൂര്‍ പൊലീസും നാട്ടുകാരും മറയൂര്‍: പാമ്പാര്‍ പുഴയുടെ തീരത്തും സമീപ പ്രദേശങ്ങളിലും അടിഞ്ഞ് കൂടിയ മാലിന്യം മറയൂര്‍ പൊലീസും നാട്ടുകാരും ചേർന്ന് വൃത്തിയാക്കി. പാലത്തിന് സമീപത്തുണ്ടായിരുന്ന കുഴികള്‍ കല്ലിട്ട് നികത്തി കോണ്‍ക്രീറ്റ് ചെയ്യുകയും പാലം വെള്ള പൂശുകയും ചെയ്തു. മറയൂര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ ജി. അജയകുമാർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story