Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sept 2018 11:29 AM IST Updated On
date_range 1 Sept 2018 11:29 AM ISTറെയിൽവേ സ്റ്റേഷനുകളിലടക്കം സാധനങ്ങൾ കെട്ടിക്കിടക്കുന്നു; ചാക്ക് ക്ഷാമം കിറ്റ് വിതരണത്തെ ബാധിച്ചു
text_fieldsbookmark_border
കോട്ടയം: പ്രളയബാധിതർക്ക് എത്തുന്ന സാധനങ്ങൾ റെയിൽവേ സ്റ്റേഷനുകളിലടക്കം കെട്ടിക്കിടക്കുന്നു. മൂന്നുദിവസമായി കോട്ടയം റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കിടന്ന ഭക്ഷ്യവസ്തുക്കൾ ഏറ്റെടുത്ത് കൊണ്ടുപോയത് വെള്ളിയാഴ്ചയാണ്. കോട്ടയം, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിൽ ടൺകണക്കിന് വസ്തുക്കളാണ് ദിവസവും എത്തുന്നത്. അഹമ്മദാബാദ്, ഗുജറാത്ത്, മുംബൈ, ബംഗളൂരു, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിൽനിന്നുള്ള. അരി, വസ്ത്രങ്ങൾ, കുടിവെള്ളം, ബിസ്കറ്റ്, പുതപ്പ്, മരുന്ന് എന്നിവയാണ് കൂടുതലും. ഇതുവരെ 50 ടൺ സാധനങ്ങൾ എത്തിയെന്നാണ് പ്രാഥമിക കണക്ക്. റെയിൽവേ സ്റ്റേഷനിൽ സാധനങ്ങൾ സ്വീകരിക്കാൻ ബന്ധപ്പെട്ടവർ എത്തുന്നില്ലെന്നാണ് ആക്ഷേപം. പോർട്ടർമാർ പ്ലാറ്റ്ഫോമിൽ സുരക്ഷിതമായി വെക്കുന്നുണ്ടെങ്കിലും മോഷണംപോകുന്നതായും പരാതിയുണ്ട്. പലതും പൊട്ടിയനിലയിലാണ്. സാധനങ്ങൾ കുറയുന്നുമുണ്ട്. കയറ്റിറക്കിന് ചുമട്ടുതൊഴിലാളികളെ കിട്ടാത്തതും കൂടുതൽ പണം ആവശ്യപ്പെടുന്നതും തലവേദനയാണ്. എറണാകുളം കലക്ടറുടെ പേരിൽ കൊച്ചിയിൽ ഇറക്കാൻ അഹമ്മദാബാദ് ജില്ല പഞ്ചായത്ത് ട്രെയിനിൽ കൊടുത്തുവിട്ട സാധനങ്ങളാണ് സാേങ്കതികതടസ്സത്തിൽ േകാട്ടയത്ത് ഇറക്കിയത്. അരി, പരിപ്പ്, ബിസ്കറ്റ്, വസ്ത്രങ്ങൾ, കുടിവെള്ളം, മരുന്ന് തുടങ്ങിയവയായിരുന്നു ഇതിൽ. രണ്ടാംനമ്പർ പ്ലാറ്റ്ഫോമിൽ റെയിൽവേ െപാലീസിെൻറ കാവലിൽ സൂക്ഷിച്ച സാധനങ്ങൾ വെള്ളിയാഴ്ച രാവിലെ എറണാകുളം കലക്ടർ ചുമതലപ്പെടുത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ഏറ്റുവാങ്ങിയത്. വനംവകുപ്പ് അസി. കൺസർവേറ്റർ ഒാഫിസർ സുമാ ജോസഫ്, ചെങ്ങന്നൂർ റേഞ്ച് ഒാഫിസർ എം.എൻ. ഗണേഷ്, ഹരിലാൽ എന്നിവരുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ, കുട്ടനാട് മേഖലകളിൽ വിതരണത്തിന് ലോറിയിൽ െകാണ്ടുപോയി. വീടുകളിൽ വിതരണത്തിന് ക്രമീകരണം ഏർപ്പെടുത്തിയതായി ഏറ്റെടുത്ത ഉദ്യോഗസ്ഥർ 'മാധ്യമ'ത്തോട് പറഞ്ഞു. കാലിചാക്കുകളുടെ ക്ഷാമത്തിൽ കോട്ടയം ബസേലിയസ് കോളജിലെ കേന്ദ്രത്തിൽ സാധനങ്ങൾ കെട്ടിക്കിടക്കുകയാണ്. അതിനാൽ ദുരിതാശ്വാസക്യാമ്പിൽനിന്ന് വീട്ടിലേക്ക് മടങ്ങിയവർക്കുള്ള കിറ്റുവിതരണം പാതിവഴിയിൽ മുടങ്ങി. അരിയും വെളിച്ചെണ്ണയും ഉൾപ്പെടെ 22 ഇനങ്ങൾ കിറ്റാക്കാൻ 3000ത്തോളം കാലിച്ചാക്കുകൾ കിട്ടാതെ വൈക്കം താലൂക്കിലെ വിതരണമാണ് മുടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story