Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 11:17 AM IST Updated On
date_range 31 May 2018 11:17 AM ISTഇടുക്കി ഭൂപ്രശ്നം: സർക്കാർ ഒളിച്ചോടുന്നു -കോൺഗ്രസ്
text_fieldsbookmark_border
കട്ടപ്പന: ജനജീവിതത്തെ സാരമായി ബാധിക്കുന്ന ജില്ലയിലെ പ്രശ്‌നങ്ങളില്‍നിന്ന് സര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാര്‍ പറഞ്ഞു. മൂന്നാര്‍ മേഖലയിലെ നിര്‍മാണവും മരംമുറിക്കലും നിരോധിച്ചതടക്കം നിയന്ത്രണങ്ങള്‍ നീക്കണമെന്ന ആവശ്യം പരിഹരിക്കാൻ പകരം ആർ.ഡി.ഒയുടെ നിരാക്ഷേപപത്രം വില്ലേജ് ഓഫിസുകളിലൂടെ നല്‍കാമെന്ന ഉത്തരവ് ജനത്തെ കബളിപ്പിക്കാനാണ്. മൂന്നാര്‍ ട്രൈബ്യൂണലുമായി ബന്ധപ്പെട്ട നിര്‍മാണനിരോധനം പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവാണ് ജനം പ്രതീക്ഷിക്കുന്നത്. യു.ഡി.എഫ് ജൂണ്‍ ഏഴിന് ഹര്‍ത്താൽ പ്രഖ്യാപിച്ചതോടെ എന്തെങ്കിലും ചെയ്തുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം മാത്രമാണിത്. സംസ്ഥാനത്തൊരിടത്തുമില്ലാത്ത നിയമമമാണ് മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളിൽ. മറ്റിടങ്ങളില്‍ നിര്‍മാണത്തിന് പഞ്ചായത്തിെൻറ അനുമതി മതിയെന്നിരിക്കെ മൂന്നാര്‍ മേഖലയില്‍ റവന്യൂ വകുപ്പിെൻറ എൻ.ഒ.സി കൂടി നിര്‍ബന്ധമാക്കിയത് ഇപ്പോഴും നിലനില്‍ക്കുന്നു. അനുമതിപത്രം സബ്കലക്ടറിൽനിന്ന് വേണമെന്ന നിബന്ധന മാറ്റി പകരം വില്ലേജ് ഓഫിസുകളില്‍നിന്ന് മതിയെന്ന ഉത്തരവ് പുകമറ സൃഷ്ടിക്കലാണ്. സിവില്‍ സര്‍വിസുകാരനായ ആർ.ഡി.ഒക്ക് കൈക്കൂലി നല്‍കാതെ നിരാക്ഷേപപത്രത്തിന് അപേക്ഷിക്കാമായിരുന്നത് ഇപ്പോള്‍ വില്ലേജ് ഓഫിസുകളില്‍ കൈക്കൂലി നല്‍കി ചെയ്യേണ്ട ഗതികേടാണ്. ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്ന പല നിയമങ്ങളും നടപ്പാക്കിയത് ഇടതു സര്‍ക്കാറുകളുടെ കാലത്താണ്. 1990 സെപ്റ്റംബര്‍ 12ന് 867/1990ാം നമ്പര്‍ ഉത്തരവിലൂടെ ദേവികുളം, ഉടുമ്പന്‍ചോല താലൂക്കുകളില്‍ ഉള്‍പ്പെട്ട ചിന്നക്കനാൽ, പള്ളിവാസൽ, വെള്ളത്തൂവൽ, കുഞ്ചിത്തണ്ണി, ആനവിരട്ടി വില്ലേജുകള്‍ വനം- വന്യജീവി വകുപ്പ് നിയമം സെക്ഷന്‍ 5 പ്രകാരം നോട്ടിഫൈ ചെയ്ത് ഉത്തരവിറക്കിയത് ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. 2006 നവംബര്‍ 14ന് ജി.ഒ (പി) 40/ നമ്പര്‍ വിജ്ഞാപനപ്രകാരം ദേവികുളം, തൊടുപുഴ താലൂക്കുകളില്‍ ഉള്‍പ്പെട്ട കാന്തല്ലൂർ, മാങ്കുളം, മന്നാങ്കണ്ടം, മറയൂർ, അറക്കുളം, ഇടുക്കി എന്നീ വില്ലേജുകളെ സെക്ഷന്‍ 5 പ്രകാരം പുതുതായി വനം വന്യജീവി വകുപ്പിെൻറ പട്ടികയില്‍പെടുത്തിയത് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെയും. 2007 ജൂലൈ 17ന് 754/ 07 നമ്പര്‍ നമ്പര്‍ ഉത്തരവുപ്രകാരം ജില്ലയിലെ എല്ലാത്തരം വൈദ്യുതി, വാട്ടര്‍ കണക്ഷനുകള്‍ക്കും റവന്യൂ വകുപ്പിെൻറ നിരാക്ഷേപപത്രം വേണമെന്ന ഉത്തരവിറക്കിയതും അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ. ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് താലൂക്കുകളില്‍പെട്ട എട്ട് വില്ലേജുകളില്‍ കെട്ടിട നിര്‍മാണത്തിന് എൻ.ഒ.സി വേണമെന്ന ഉത്തരവ് ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിച്ചിരിക്കുകയായിരുന്നു. വ്യക്തമല്ലാത്ത കോടതി ഉത്തരവിെൻറ മറവില്‍ കേരളത്തിൽ ഒരിടത്തുമില്ലാത്ത ഒരു നിയമം ഇവിടെ നടപ്പാക്കാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഒരു ഘട്ടത്തിലും ശ്രമിച്ചില്ല. 1801/2010, 34095/017, 1240/2016 എന്നീ കോടതി വിധികളുടെ ഒരു ഖണ്ഡികയിലും മൂന്നാര്‍ ൈട്രബ്യൂണലിെൻറ പരിധിയിലുള്ള എട്ട് വില്ലേജുകളില്‍ കെട്ടിട നിര്‍മാണത്തിന് റവന്യൂ എൻ.ഒ.സി വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാരുണ്യത്തണലായി രാജാക്കാട് ജനമൈത്രി പൊലീസ് രാജാക്കാട്: രോഗങ്ങള്‍ക്ക് നടുവിലായ കുടുംബത്തിന് കൈത്താങ്ങായി രാജാക്കാട് ജനമൈത്രി പൊലീസ്. രാജാക്കാട് പുതുകില്‍ കുഴിക്കാട്ടുകുടി പരമേശ്വരനും കുടുംബത്തിനുമാണ് ജനമൈത്രി പൊലീസിെൻറ സഹായം ലഭിച്ചത്. 76കാരനായ പരമേശ്വരനും ഭാര്യ കാര്‍ത്യായനിയും തളര്‍ന്ന് കിടപ്പിലായ മകന്‍ കുട്ടനുമാണ് ഈ വീട്ടിലുള്ളത്. സഹായിക്കാന്‍ ആരുമില്ലാത്ത കുടുംബത്തിെൻറ ഏകവരുമാനം രണ്ടും മൂന്നും മാസം കൂടുമ്പോള്‍ ലഭിക്കുന്ന കര്‍ഷക തൊഴിലാളി പെന്‍ഷന്‍ മാത്രം. മകെൻറ ചികിത്സക്കും മറ്റും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കുടുംബത്തിെൻറ ദുരവസ്ഥ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പുതുകിലെത്തിയപ്പോഴാണ് ജനമൈത്രി പൊലീസിെൻറ ശ്രദ്ധയിൽപെടുന്നത്. തുടര്‍ന്ന് എ.എസ്.െഎ ജോയി എബ്രഹാം, ഡബ്ല്യു.സി.പി.ഒ ഹാജിറ എന്നിവര്‍ എസ്.ഐ അനൂപ്‌മോനെ അറിയിക്കുകയും സ്റ്റേഷനിലെ തന്നെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയ തുക എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തി കൈമാറുകയുമായിരുന്നു. എന്താവശ്യത്തിനും വിളിക്കണമെന്നും തങ്ങളാല്‍ കഴിയുന്ന സഹായം ഇനിയും എത്തിച്ചു നല്‍കുമെന്നും ഉറപ്പ് നല്‍കിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story