Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്ഷീരസഹകരണ സംഘം...

ക്ഷീരസഹകരണ സംഘം അടച്ചുപൂട്ടി; കര്‍ഷകര്‍ക്ക് കിട്ടാനുള്ളത് നാലുലക്ഷം

text_fields
bookmark_border
രാജാക്കാട്: ക്ഷീരകര്‍ഷകര്‍ക്ക് പണം നല്‍കാതെ ക്ഷീര വ്യവസായ സഹകരണ സംഘം അടച്ചുപൂട്ടി. രാജാക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘമാണ് അടച്ചുപൂട്ടിയത്. പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തി. പണം നല്‍കാൻ തയാറായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് കോണ്‍ഗ്രസ് മുന്നറിയിപ്പ് നൽകി. 30 വര്‍ഷമായി ക്ഷീരമേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ചെറുകിട കര്‍ഷകരായ 30ലധികം ആളുകൾക്ക് പണം നല്‍കാതെയാണ് മുന്നറിയിപ്പില്ലാതെ സംഘം പൂട്ടിയത്. കുടിശ്ശിക ആവശ്യപ്പെട്ട് കര്‍ഷകര്‍ രംഗത്തെത്തിയതോടെ സംഘം അടച്ചുപൂട്ടി പ്രസിഡൻറ് അടക്കമുള്ളവര്‍ മുങ്ങുകയായിരുന്നു. അടിയന്തരമായി പണം നൽകാൻ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ഗ്രാമപഞ്ചായത്ത് അംഗം ബെന്നി പാലക്കാട്ട് പറഞ്ഞു. കര്‍ഷകരുടെ നേതൃത്വത്തില്‍ രാജാക്കാട് പൊലീസിലടക്കം പരാതി നല്‍കിയിട്ടുണ്ട്. എന്നാൽ, ഇതു സംബന്ധിച്ച് പ്രതികരിക്കാന്‍ സംഘം ഭാരവാഹികള്‍ തയാറായിട്ടില്ല. റോഡ് തകർന്നിട്ട് വര്‍ഷങ്ങൾ; നാട്ടുകാര്‍ വാഴനട്ട് പ്രതിഷേധിച്ചു രാജാക്കാട്: വര്‍ഷങ്ങളായി തകര്‍ന്ന മോലെ ചെമ്മണ്ണാർ-ചപ്പാത്ത് റോഡ് ശോച്യാവസ്ഥക്കെതിരെ നാട്ടുകാര്‍ വാഴനട്ട് പ്രതിഷേധിച്ചു. മഴക്കാലം ആരംഭിച്ചതോടെ കാല്‍നടപോലും കഴിയാത്ത സാഹചര്യമാണ്. സ്‌കൂള്‍ വാഹനങ്ങളും മറ്റ് യാത്രവാഹനങ്ങളും കടന്നുപോകുന്ന റോഡി​െൻറ ശോച്യാവസ്ഥ ഈ മഴക്കാലത്തിന് മുമ്പെങ്കിലും പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും നടപടിയില്ല. സമീപ പഞ്ചായത്തുകളായ രാജകുമാരി, ശാന്തൻപാറ തുടങ്ങിയ പഞ്ചായത്തുകളില്‍നിന്ന് എളുപ്പത്തിൽ ഉടുമ്പന്‍ചോലയിലേക്ക് എത്താൻ കഴിയുന്ന പ്രധാന റോഡാണിത്. റോഡ് തകര്‍ന്നതിനൊപ്പം മേലെ ചെമ്മണ്ണാറിലെ പാലവും അപകടാവസ്ഥയിലാണ്. റോഡി​െൻറയും പാലത്തി​െൻറയും ശോച്യാവസ്ഥ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡില്‍ വാഴനട്ട് പ്രതിഷേധിച്ചത്. സൂചന സമരമെന്ന നിലയിലാണ് ഇതെന്നും നടപടിയില്ലെങ്കില്‍ നാട്ടുകാര്‍ ഒന്നടങ്കം പങ്കെടുക്കുന്ന ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും പ്രദേശവാസികള്‍ മുന്നറിയിപ്പ് നല്‍കി. ജോണ്‍സൺ നടപ്പേൽ, അഖില്‍ കാരാട്ടുകുടി, ബിനു കൂനംപാലക്കൽ, കുട്ടായി കോടിയാനി ചിറയിൽ, അബിലാഷ് ചെമ്പോത്തുങ്കൽ, അപ്പു ഐക്കരയിൽ, ജോബി കാക്കനാട്ട് എന്നിവര്‍ നേതൃത്വം നല്‍കി. താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു ഇടുക്കി: വണ്ടിപ്പെരിയാർ പോളിടെക്നിക്കിൽ 2018-19 അധ്യയന വർഷത്തേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. ഇലക്േട്രാണിക്സ് എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മ​െൻറ് എന്നീ വിഭാഗങ്ങളിൽ ഓരോ െലക്ചറർ തസ്തികയിലും കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് വിഭാഗങ്ങളിൽ ഓരോ അസി. പ്രഫസർ തസ്തികയിലേക്കും മെക്കാനിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ എൻജിനീയറിങ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മ​െൻറ് വിഭാഗങ്ങളിൽ ഓരോ േട്രഡ്സ്മാൻ തസ്തികയിലേക്കും കമ്പ്യൂട്ടർ എൻജിനീയറിങ് വിഭാഗത്തിൽ ഡെമോൺസ്േട്രറ്റർ തസ്തികയിലേക്കും ഫിസിക്കൽ എജൂക്കേഷൻ ഇൻസ്ട്രക്ടർ തസ്തികയിലേക്കുമാണ് നിയമനം. കൂടാതെ ജി.ഐ.എഫ്.ഡി സ​െൻറർ പീരുമേട്, ജി.ഐ.എഫ്.ഡി കുമളി എന്നീ സ്ഥാപനങ്ങളിലേക്ക് ഒഴിവുള്ള ഓരോ തസ്തികയിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ ടെയ്ലറിങ് ഇൻസ്ട്രക്ടർമാരെയും നിയമിക്കുന്നു. യോഗ്യർ അസ്സൽ രേഖകൾ സഹിതം ഇൻറർവ്യൂവിന് വണ്ടിപ്പെരിയാർ സർക്കാർ പോളിടെക്നിക് ഓഫിസിൽ ജൂൺ ഒന്നിന് രാവിലെ പത്തിന് എത്തണം. ഉയർന്ന പ്രായപരിധി 56. ഉദ്യോഗാർഥികൾ എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം. ഫോൺ: 04869 253710, 9400006432.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story