Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകൊളുന്ത്​...

കൊളുന്ത്​ വിലയിടിച്ച്​ ചൂഷണം: വില നിർണയ കമ്മിറ്റിയിൽനിന്ന് പ്രതിനിധികളെ പിൻവലിക്കും

text_fields
bookmark_border
കട്ടപ്പന: കൊളുന്തി​െൻറ വില നിർണയ കമ്മിറ്റിയിൽനിന്ന് ചെറുകിട തേയില കർഷക ഫെഡറേഷൻ പ്രതിനിധികളെ പിൻവലിക്കും. വിലത്തകർച്ചയിൽ പ്രതിഷേധിച്ച് പീരുമേട്ടിലെ ടീ ബോർഡ് ഓഫിസ് ഉപരോധിക്കാനും തീരുമാനം. കൊളുന്തി​െൻറ യഥാർഥ വില കർഷകർക്ക് ലഭിക്കാൻ നടപടി സ്വീകരിക്കാത്ത ടീ ബോർഡി​െൻറ നയത്തിൽ പ്രതിഷേധിച്ചാണിത്. ചെറുകിട തേയില കർഷക ഫെഡറേഷ​െൻറ സംസ്ഥാന സമിതി യോഗത്തിലാണ് ഇൗ തീരുമാനം. ടീ ബോർഡ് നിശ്ചയിക്കുന്ന വില കർഷകർക്ക് നൽകാതെ ഫാക്ടറി ഉടമകളും ഏജൻറുമാരും ചേർന്ന് കർഷകരെ പിഴിയുകയാണ്. തേയില ബോർഡ് ഓരോ മാസവും നിശ്ചയിക്കുന്ന ശരാശരി വിലക്കനുസരിച്ച് വേണം കർഷകർക്ക് കൊളുന്ത് വില നൽകാനെന്നാണ് നിർദേശം. എന്നാൽ, ഇതിനേക്കാൾ താഴ്ന്ന വിലയിലാണ് പച്ചക്കൊളുന്ത് ശേഖരിക്കുന്നത്. ഇതിനെതിരെയാണ് കർഷകർ പ്രക്ഷോഭത്തിനിറങ്ങുന്നത്. മേയിൽ 13.34 രൂപയാണ് ടീ ബോർഡ് നിശ്ചയിച്ച കൊളുന്തി​െൻറ ശരാശരി വില. എന്നാൽ, മിക്ക ഫാക്ടറി ഉടമകളും അവരുടെ ഏജൻറുമാരും പത്തുരൂപയിൽ താഴെ നൽകിയാണ് കർഷകരിൽനിന്ന് പച്ചക്കൊളുന്ത് വാങ്ങുന്നത്. കഴിഞ്ഞമാസം വരെ 19 രൂപ വരെയുണ്ടായിരുന്ന വില ഇതേതുടർന്ന് 10 രൂപയിലേക്ക് താഴ്ന്നു. ഗുണനിലവാരം അനുസരിച്ച് 17.50 രൂപ വരെ ലഭിക്കേണ്ട കൊളുന്തിനാണ് തുച്ഛമായ വില നൽകുന്നത്. കലക്ടറുടെ അധ്യക്ഷതയിൽ ഫാക്ടറി ഉടമകളും ടീ ബോർഡ് പ്രതിനിധികളും ചേർന്നാണ് ഓരോമാസവും കൊളുന്തി​െൻറ ശരാശരി തറവില നിശ്ചയിക്കുന്നത്. ചെറുകിട തേയില കർഷക ഫെഡറേഷ​െൻറ നേതൃത്വത്തിൽ നടന്ന സമരങ്ങളെ തുടർന്നാണിത്. ടീ ബോർഡ് ഡയറക്ടറുടെ നിർദേശപ്രകാരം നടപ്പാക്കിയ ഈ തീരുമാനം ഫാക്ടറി ഉടമകൾ അട്ടിമറിക്കുകയാണെന്നാണ് കർഷകരുടെ ആരോപണം. വേനൽ മഴ ലഭിച്ചതിനാൽ പച്ചക്കൊളുന്തി​െൻറ ഉൽപാദനം വർധിച്ചെന്ന കാരണം നിരത്തിയാണ് വില കുത്തനെ ഇടിച്ചത്. കാലവർഷം ആരംഭിച്ചതോടെ പച്ചക്കൊളുന്തി​െൻറ വില ദിവസവും താഴുകയാണ്. മക്കളെ സ്‌കൂളിൽ അയക്കാൻ പഠനോപകരണങ്ങൾ വാങ്ങാൻ പോലും ഇപ്പോൾ കർഷകർ ബുദ്ധിമുട്ടുകയാണ്. വിലയിടിവിനെ തുടർന്ന് വാങ്ങാൻ ഫാക്ടറികൾ തയാറാകാതെ വന്നതോടെ കഴിഞ്ഞവർഷം ജൂൺ, ജൂലൈ മാസങ്ങളിൽ പച്ചക്കൊളുന്ത് കർഷകർ പാതയോരങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. അത്തരമൊരു സ്ഥിതിയിലേക്കാണ് ഈ വർഷവും കാര്യങ്ങൾ നീങ്ങുന്നത്. ചില ഫാക്ടറികളും അവരുടെ ഏജൻറുമാരും കർഷകരെ ചൂഷണം ചെയ്യുന്ന രീതി തുടർന്നാൽ ഫാക്ടറികൾക്ക് മുമ്പിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് ടീ ബോർഡ് ഡയറക്ടർക്ക് കത്തയച്ചതായി ഫെഡറേഷൻ പ്രസിഡൻറ് വൈ.സി. സ്റ്റീഫൻ പറഞ്ഞു. പതിനയ്യായിരത്തോളം ചെറുകിട തേയില കർഷകരാണ് ഫാക്ടറി ഉടമകളുടെ ചൂഷണം മൂലം വിഷമിക്കുന്നത്. ഭൂപ്രശ്നം: 48 മണിക്കൂർ കോൺഗ്രസ് ഉപവാസം സമാപിച്ചു അടിമാലി: ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ 24 മണിക്കൂർ ഉപവാസ സമരം അവസാനിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അന്തിമ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുക, എട്ട് വില്ലേജുകളിലെ ഭൂപ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുക, പത്തുചെയിന്‍ മേഖലയില്‍ പട്ടയം നല്‍കുക, ജോയ്‌സ് ജോർജ് എം.പിയുടെ ഭൂമി കൈയേറ്റം സംബന്ധിച്ച അന്വേഷണം ത്വരിതപ്പെടുത്തുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുക, മൂന്നാര്‍ ട്രൈബ്യൂണല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുക, പട്ടയവിതരണം നടത്തുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു 24 മണിക്കൂർ ഉപവാസം. ജില്ലയിലെ കാര്‍ഷിക വിഷയങ്ങളില്‍ തെറ്റിദ്ധാരണ പരത്തിയാണ് ജോയ്‌സ് ജോർജ് പാർലമ​െൻറിലേക്ക് വിജയിച്ചതെന്ന് സമരക്കാർ ആരോപിച്ചു. സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡൻറ് എ.കെ. മണി ഉദ്ഘാടനം ചെയ്തു. ഉമ്മൻ ചാണ്ടി സർക്കാർ കർഷകർക്ക് നൽകിയ ഒരു ആനുകൂല്യങ്ങളും പിണറായി സർക്കാർ ഇടുക്കിയിലെ കർഷകർക്ക് നൽകുന്നില്ലെന്നും കർഷകരെയും തൊഴിലാളികളെയും ദ്രോഹിക്കുന്ന നടപടിയുമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും മണി ആരോപിച്ചു. യു.ഡി.എഫ് സർക്കാർ വർധിപ്പിച്ച പ്ലാേൻറഷൻ തൊഴിലാളികളുടെ കൂലി രണ്ട് വർഷമായിട്ടും നൽകിയിട്ടില്ലെന്നും പെട്ടെന്ന് നൽകണമെന്നും മണി ആവശ്യപ്പെട്ടു. ഇ.എം. ആഗസ്തി, ജോയി തോമസ്, മാത്യു കുഴൽനാടൻ, എസ്. അശോകൻ, ഇൻഫൻറ് തോമസ്, രാഹുൽ മാങ്കുട്ടം, സേനാപതി വേണു, എം.ഡി അർജുൻ, പി.വി. സ്കറിയ, ജോർജ് തോമസ്, ഒ.ആർ. ശശി, ടി.എസ്. സിദ്ദീഖ്, പി.ആർ. സലികുമാർ, ബാബു കുര്യാക്കോസ്, ഡി. കുമാർ, എം.ഐ. ജബ്ബാർ, യൂത്ത് ലീഗ് നേതാവ് കെ.എസ്. സിയാദ്, കേരള കോൺഗ്രസ് നേതാവ് സാബു പരപരാകത്ത്, സി.എസ്. നാസർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story