Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 10:53 AM IST Updated On
date_range 31 May 2018 10:53 AM ISTമുഖ്യപ്രതികൾക്ക് കണ്ണൂരിലും സഹായം കിട്ടി
text_fieldsbookmark_border
ഒരു അഭിഭാഷകെൻറ സഹായത്തോടെയാണ് കരിക്കോട്ടക്കരിലെത്തിയതെന്ന് കണ്ണൂർ: കെവിൻ കൊലക്കേസിലെ മുഖ്യപ്രതികളായ ചാക്കോയും മകൻ ഷാനുവും കരിക്കോട്ടക്കരി പൊലീസിൽ കീഴടങ്ങിയതിെൻറ പിന്നിൽ ആസൂത്രിതനീക്കമുണ്ടെന്ന് സൂചന. പ്രതികൾ കരിക്കോട്ടക്കരിയിലെത്തിയത് എങ്ങനെ എന്ന കാര്യത്തിൽ ഇൻറലിജൻസ് േശഖരിച്ച പ്രാഥമികവിവരങ്ങളിലാണ് കണ്ണൂരിലെയും അഭിഭാഷകരുടെ സഹായത്തോടെയാണ് കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിലെത്തിയതായി സംശയിക്കുന്നത്. മുൻകൂർ ജാമ്യത്തിന് ൈഹകോടതിയിൽ അപേക്ഷ സമർപ്പിക്കാൻ ആദ്യം നീക്കമുണ്ടായിരുന്നു. ജാമ്യം കിട്ടാനിടയില്ല എന്ന കാര്യം കൊച്ചിയിലെ അഭിഭാഷകൻ സൂചിപ്പിച്ചതനുസരിച്ചാണ് കണ്ണൂരിലെ ഒരഭിഭാഷകെൻറ സഹായത്തോടെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനിലെത്തിയതെന്നാണ് വിവരം. പൊലീസ് സ്റ്റേഷനിൽ എത്തുേമ്പാൾ അഭിഭാഷകനുണ്ടായിരുന്നില്ല. അതേസമയം, മാവോവാദി സുരക്ഷാനിരീക്ഷണമുള്ള പൊലീസ് സ്റ്റേഷനെന്നനിലയിൽ ഇവർക്ക് ഒാടിക്കയറാനാവുമോ എന്നത് പ്രസക്തമായ ചോദ്യമാണ്. സ്റ്റേഷനുമായി മപരിചയമുള്ള ആരോ ഒരാൾ കൂടെയുണ്ടാവാമെന്നും ഉൗഹിക്കുന്നു. കർണാടക അതിർത്തി പ്രദേശങ്ങളുൾപ്പെട്ട, എത്തിപ്പെടാൻ പ്രയാസമുള്ള കരിക്കോട്ടക്കരിയിൽ പ്രതികളെത്തിയത് ബന്ധുവീട്ടിൽ അഭയം കിട്ടാതായപ്പോഴാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാൽ, ബന്ധുവിനെ കണ്ടെത്താനും പ്രതികളെത്തിയ ഒാേട്ടാറിക്ഷ കണ്ടെത്തി അന്വേഷണം തുടരാനും തീരുമാനിച്ചിട്ടില്ല. പ്രതിയെ അറസ്റ്റ്ചെയ്യുക എന്നതാണ് കേസിെൻറ മുഖ്യവിഷയമെന്നും പ്രതിയെ എങ്ങനെ കിട്ടി എന്ന കാര്യം കോടതിയെ ബോധിപ്പിക്കേണ്ട മുഖ്യകാര്യമല്ലെന്നുമാണ് പൊലീസുമായി ബന്ധപ്പെട്ട നിയമവൃത്തങ്ങളുടെ വിശദീകരണം. പ്രതികളെ കോട്ടയത്ത് അന്വേഷണസംഘത്തിന് മുമ്പാകെ ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കൈമാറിയെന്നാണ് ഇന്നലെ രാത്രി വൈകി തിരിച്ചെത്തിയ കരിക്കോട്ടക്കരി എസ്.െഎ ജില്ല പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് 2.15ന് പ്രതികൾ സ്റ്റേഷനിൽ കീഴടങ്ങിയതായി കരിക്കോട്ടക്കരി സ്റ്റേഷനിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ അന്വേഷണസംഘത്തിന് കരിക്കോട്ടക്കരിയിൽനിന്ന് വിവരം ശേഖരിക്കേണ്ടിവരും. നേരിട്ട് വരുകയോ കരിക്കോട്ടക്കരി പൊലീസിൽനിന്ന് രേഖ ആവശ്യപ്പെടുകയോ ആവാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story