Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവി.എസ് താമസിച്ച ആലുവ...

വി.എസ് താമസിച്ച ആലുവ പാലസ് കെട്ടിടത്തിന് നേരെ കല്ലേറ്; പ്രതി പിടിയിൽ

text_fields
bookmark_border
വി.എസ് താമസിച്ച ആലുവ പാലസ് കെട്ടിടത്തിന് നേരെ കല്ലേറ്; പ്രതി പിടിയിൽ (പടം ekg51 palace കല്ലേറിൽ തകർന്ന ആലുവ പാലസ് പുതിയ കെട്ടിടത്തിലെ ചില്ല് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു ekg52 prathi പ്രതി ഡിനു സേവ്യർ ആലുവ: ഭരണപരിഷ്കാര കമീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ താമസിച്ച ആലുവ പാലസി​െൻറ പുതിയ മന്ദിരത്തിനുനേരെ കല്ലേറ്. ചൊവ്വാഴ്ച രാത്രി പേത്താടെയാണ് സംഭവം. കല്ലെറിഞ്ഞ ആലുവ ചുണങ്ങംവേലി സ്വദേശി ഡിനു സേവ്യർ (28) പൊലീസ് പിടിയിലായി. കല്ലേറിൽ താഴത്തെ നിലയിലെ റിസപ്‌ഷൻ ഭാഗത്തെ വലിയ ചില്ല് തകർന്നു. ഈ സമയം മുകളിലെ 301ാം നമ്പർ നിലയിൽ വി.എസ് ഉണ്ടായിരുന്നു. പുതിയ അതിഥിമന്ദിരത്തിനോട് ചേർന്ന മണപ്പുറത്തേക്കുള്ള പാലത്തിൽനിന്നാണ് കല്ലെറിഞ്ഞത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷ ജീവനക്കാരൻ പ്രതിയെ പിന്നാലെ ഓടി പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story