Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightജില്ല ആശുപത്രിയിലെ...

ജില്ല ആശുപത്രിയിലെ രണ്ട്​ ജീവനക്കാർക്ക്​ ടൈഫോയ്​ഡ്​ സ്ഥിരീകരിച്ചു ഇന്ന്​ ആരോഗ്യവകുപ്പ്​ അധികൃതരുടെ നേതൃത്വത്തിൽ പരിശോധന നടത്തും

text_fields
bookmark_border
തൊടുപുഴ: ജില്ല ആശുപത്രിയിലെ നഴ്സുമാർ ഉൾപ്പെടെ 12 ജീവനക്കാർക്ക് ടൈഫോയ്ഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതിൽ രണ്ടുപേർക്ക് സ്ഥിരീകരിച്ചു. രോഗം സംശയിച്ച മറ്റുള്ളവർക്ക് വൈറൽ പനി ബാധിച്ചതായാണ് അധികൃതർ പറയുന്നത്. ടൈഫോയ്ഡ് രോഗബാധ കണ്ടെത്തിയവരിൽ രണ്ടുപേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്ച രണ്ടുപേർക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടെത്തിയതായും ഇവരുടെ രക്തസാമ്പിളുകൾ പരിശോധനക്ക് അയച്ചതായും ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം ജീവനക്കാർക്ക് കടുത്ത പനിയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രാഥമിക രക്തപരിശോധന നടത്തിയതിൽ ഇവർക്ക് ടൈഫോയ്ഡി​െൻറ രോഗലക്ഷണങ്ങൾ കണ്ടെത്തുകയായിരുന്നു. എന്നാൽ, വൈറൽ പനി ബാധിച്ചാലും ഈ രോഗലക്ഷണങ്ങൾ വരാൻ സാധ്യതയുള്ളതിനാൽ വിദഗ്ധ പരിശോധനക്കായി രക്തസാമ്പിളുകൾ കലൂർ ഡി.ഡി.ആർ.സിയിലേക്ക് അയക്കുകയായിരുന്നു. ഇതി​െൻറ ഫലമാണ് തിങ്കളാഴ്ച വന്നത്. തുടർന്ന് രോഗം പടർന്ന സാഹചര്യം, രോഗത്തി​െൻറ ഉറവിടം തുടങ്ങിയവ സംബന്ധിച്ചറിയാൻ ജില്ല മെഡിക്കൽ ഒാഫിസിലെ ടെക്നിക്കൽ അസിസ്റ്റൻറ് കെ.എൻ. വിനോദ്, ജില്ല ആശുപത്രിയിലെ ഫിസിഷ്യൻ ഡോ. സിത്താര മാത്യു എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ആശുപത്രിയിൽ പരിശോധന നടത്തും. രോഗലക്ഷണങ്ങൾ കണ്ടവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കും. മഴയത്ത് ഒാടയിലൂടെ മലിനജലം ആശുപത്രിയിലെ കിണറ്റിൽ ഇറങ്ങിയെന്നും ഇതാണ് ടൈഫോയ്ഡ് അടക്കം രോഗം വരാൻ കാരണമെന്നും ആക്ഷേപമുണ്ട്. വാർത്തകളുടെ പശ്ചാത്തലത്തിൽ പി.ജെ. ജോസഫ് എം.എൽ.എ ആശുപത്രിയിലെ കിണറും പരിസരങ്ങളും സന്ദർശിച്ചു. പൊതുമരാമത്ത് അധികൃതരും എം.എൽ.എക്കൊപ്പം ഉണ്ടായിരുന്നു. ഒാടയിൽനിന്ന് വെള്ളം കിണറ്റിലേക്ക് ഇറങ്ങാത്ത വിധം ഒാടയുടെ ഭാഗം കോൺക്രീറ്റ് ചെയ്യാൻ എം.എൽ.എ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. മൊബൈൽ എക്സിബിഷൻ സമാപിച്ചു തൊടുപുഴ: മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മൂന്ന് ദിവസങ്ങളിലായി ജില്ലയിൽ സംഘടിപ്പിച്ച മൊബൈൽ എക്സിബിഷൻ സമാപിച്ചു. കലക്ടർ ജി.ആർ. ഗോകുൽ, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം സി.വി. വർഗീസ്, ജില്ല ഇൻഫർമേഷൻ ഓഫിസർ എൻ.പി. സന്തോഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിന് ഭൂമി: അപേക്ഷ ക്ഷണിച്ചു ദേവികുളം: താലൂക്കിൽ പട്ടിക വർഗ വിഭാഗത്തിൽപെട്ട ഭൂരഹിത കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിലേക്ക് കുറഞ്ഞത് ഒരേക്കർവരെയുള്ള ഭൂമി വിൽക്കുന്നതിന് തയാറുള്ള ഭൂവുടമകളിൽനിന്ന് നേരിട്ട് അപേക്ഷകൾ ക്ഷണിച്ചു. സംസ്ഥാന ആദിവാസി പുനരധിവാസ വികസന മിഷൻ ജില്ല മിഷൻ ചെയർമാൻ കൂടിയായ കലക്ടർ മുഖേനയാണ് ഭൂമി വാങ്ങുന്നത്. ഭൂമിയുടെ ഉടമസ്ഥർ തങ്ങളുടെ ഉടമസ്ഥതയിലുള്ള വാസയോഗ്യവും കൃഷിയോഗ്യവും കുടിവെള്ള ലഭ്യതയുള്ളതും ഗതാഗതം, വൈദ്യുതി എന്നീ സൗകര്യങ്ങളുള്ളതും പാറക്കെട്ടുകൾ ഇല്ലാത്തതുമടക്കം യാതൊരുവിധ നിയമപ്രശ്നങ്ങളിലും ഉൾപ്പെടാത്ത ബാധ്യതയില്ലാത്ത ഭൂമി വിൽക്കുന്നതിന് തയാറാണെന്ന സമ്മതപത്രം ഉൾപ്പെടുത്തി വേണം നിശ്ചിതഫോറത്തിൽ അപേക്ഷ സമർപ്പിക്കേണ്ടത്. ഭൂമി വാങ്ങുന്നത് സംബന്ധിച്ച് നിലവിലുള്ള സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്കും നിയമ-നിബന്ധനകൾക്കും വിധേയമായിരിക്കും ഭൂമി വാങ്ങുന്നത്. ഭൂമി െതരഞ്ഞെടുക്കുന്നതിനും ഗുണനിലവാരം നിശ്ചയിക്കുന്നതിനും അപേക്ഷകൾ പരിഗണിക്കുന്നതിനും നിരസിക്കുന്നതിനും കലക്ടർ, ൈട്രബൽ ഡെവലപ്മ​െൻറ് ഓഫിസർ എന്നിവർക്ക് വിവേചനാധികാരം ഉണ്ടായിരിക്കും. തർക്കങ്ങളിലും മറ്റും സംസ്ഥാന പട്ടിക വർഗ വകുപ്പി​െൻറ തീരുമാനം അന്തിമമായിരിക്കും. ഭൂമി വിൽക്കുന്നതിന് താൽപര്യമുള്ള ഭൂവുടമകൾ ജൂൺ അഞ്ചിന് മുമ്പ് അപേക്ഷ അടിമാലി ട്രൈബൽ ഡെവലപ്മ​െൻറ് ഓഫിസിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് അടിമാലി ൈട്രബൽ െഡവലപ്മ​െൻറ് ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 04864224399, 9496070405.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story