Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2018 11:14 AM IST Updated On
date_range 29 May 2018 11:14 AM ISTഓൺലൈൻ വ്യാപാരത്തിന് ചെറുകിട വ്യവസായങ്ങൾക്ക് പോർട്ടൽ
text_fieldsbookmark_border
പത്തനംതിട്ട: ഓൺലൈൻ വ്യാപാരം പരിപോഷിപ്പിക്കാൻ ചെറുകിട വ്യവസായ സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പ് പോർട്ടൽ ആരംഭിച്ചു. ചെറുകിട വ്യവസായികളുടെ ഉൽപന്നങ്ങളും സേവനങ്ങളും സൗജന്യമായി വെബ്സൈറ്റിൽ ഉൾപ്പെടുത്തി ഓൺലൈൻ വ്യാപാരവും വിതരണവും നടത്താം. പോർട്ടൽ പ്രവർത്തനം പരിചയപ്പെടുത്താൻ ജില്ല വ്യവസായ കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിൽ ജൂൺ ഒന്നിന് രാവിലെ 10ന് കുമ്പഴ ഹോട്ടൽ ഹിൽസ് പാർക്കിൽ ഏകദിന ശിൽപശാല നടത്തുന്നു. നഗരസഭ ചെയർപേഴ്സൻ രജനി പ്രദീപ് ശിൽപശാല ഉദ്ഘാടനം ചെയ്യും. നഗരസഭ കൗൺസിലർ ആമിന ഹൈദരലി, കെ.എസ്.എസ്.ഐ.എ ജില്ല പ്രസിഡൻറ് ശരത് ബാബു, ജില്ല സെക്രട്ടറി മോർലി ജോസഫ്, ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഡി. രാജേന്ദ്രൻ, മാനേജർ പി.എൻ. അനിൽ കുമാർ തുടങ്ങിയവർ പങ്കെടുക്കും. ഓൺലൈൻ മാർക്കറ്റിങ്ങിെൻറ സാധ്യതകൾ എന്ന വിഷയത്തിൽ ടോം എം. ജോണും കേരള എസ്.എം.ഇ പോർട്ടൽ ആമുഖം എന്ന വിഷയത്തിൽ പോൾ സിറിയക്കും ക്ലാസ് നയിക്കും. ചെറുകിട വ്യവസായികൾ ഉദ്യോഗ് ആധാർ, പാൻ കാർഡ്, ആധാർ കാർഡ് എന്നിവയുമായി ശിൽപശാലയിൽ പങ്കെടുത്ത് എസ്.എം.ഇ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. മികവ് മേള: ശുചിത്വമിഷൻ, അഗ്നിരക്ഷ, മൃഗസംരക്ഷണ സ്റ്റാളുകൾക്ക് സമ്മാനം പത്തനംതിട്ട: സർക്കാറിെൻറ രണ്ടാം വാർഷികത്തോടനുബന്ധിച്ച് പത്തനംതിട്ട നഗരസഭയുടെ ശബരിമല ഇടത്താവളത്തിൽ നടന്ന മികവ് പ്രദർശന വിപണന മേളയിലെ സ്റ്റാളുകളിൽ മാലിന്യസംസ്കരണം പ്രമേയമാക്കി ശുചിത്വമിഷൻ അവതരിപ്പിച്ച സ്റ്റാളിന് ഒന്നാം സ്ഥാനം. അഗ്നിശമന ഉപകരണങ്ങളുടെ സമഗ്ര പ്രദർശനവും ബോധവത്കരണവും നടത്തിയ അഗ്നിരക്ഷ വകുപ്പിെൻറ സ്റ്റാളിന് രണ്ടാം സ്ഥാനവും വിവിധയിനം മുട്ടകളുടെയും കോഴികളുടെയും പ്രദർശനവും വിൽപനയുമായി മൃഗസംരക്ഷണ വകുപ്പ് ഒരുക്കിയ സ്റ്റാളിന് മൂന്നാം സ്ഥാനവും ലഭിച്ചു. നാൽപതോളം പ്രദർശന വിപണന സ്റ്റാളുകളും ഫുഡ് കോർട്ടുമായി മേളയിൽ താരമായ കുടുംബശ്രീക്കും സൈബർ കുറ്റകൃത്യങ്ങൾ, ൈക്രം സീൻ, ഡോഗ്ഷോ തുടങ്ങി വൈവിധ്യമാർന്ന വിഷയങ്ങളുമായി സ്റ്റാളുകൾ സജ്ജീകരിച്ച െപാലീസ് വകുപ്പിനും ആധാർ എൻറോൾമെൻറ് മുതൽ വിവിധ ഓൺലൈൻ സേവനങ്ങളുമായി എട്ട് സ്റ്റാളുകൾ സജ്ജീകരിച്ച ഐ.ടി മിഷനും പ്രത്യേക പുരസ്കാരം ലഭിച്ചു. പത്തനംതിട്ട പ്രസ്ക്ലബ് പ്രസിഡൻറ് ബോബി എബ്രഹാം, സെക്രട്ടറി ബിജു കുര്യൻ എന്നിവരടങ്ങിയ ജഡ്ജിങ് കമ്മിറ്റിയാണ് മികച്ച സ്റ്റാളുകൾ തെരഞ്ഞെടുത്തത്. സ്റ്റാളുകളുടെ ആകർഷണീയത, പ്രദർശന മികവ്, പുതിയ കാര്യങ്ങളും മികവും പരിചയപ്പെടുത്താനും അവതരിപ്പിക്കാനുമുള്ള താൽപര്യം, സന്ദർശകരെ ബോധവത്കരിക്കാനും അവരിൽ താൽപര്യം ജനിപ്പിക്കാനുമുള്ള കഴിവ് എന്നിവ ആധാരമാക്കിയാണ് മികച്ച സ്റ്റാളുകളെ തെരഞ്ഞെടുത്തത്. ജില്ല ടൂറിസം പ്രമോഷൻ കൗൺസിലാണ് വിജയികൾക്ക് േട്രാഫികൾ സ്പോൺസർ ചെയ്തത്. താലൂക്ക് വികസനസമിതി യോഗം രണ്ടിന് പത്തനംതിട്ട: കോന്നി താലൂക്ക് വികസനസമിതി യോഗം ജൂൺ രണ്ടിന് രാവിലെ 10.30ന് താലൂക്ക് ഓഫിസിൽ ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story