Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2018 11:05 AM IST Updated On
date_range 28 May 2018 11:05 AM ISTആധാരം സ്വയമെഴുതാന്‍ പരിശീലനവുമായി രജിസ്ട്രേഷന് വകുപ്പിെൻറ സ്റ്റാള്‍ ഇതുവരെ 86 പേര് സ്വയം ആധാരം രജിസ്റ്റര്‍ ചെയ്തു
text_fieldsbookmark_border
പത്തനംതിട്ട: പൊതുജനങ്ങള്‍ക്ക് സ്വയം ആധാരം എങ്ങനെ തയാറാക്കി രജിസ്ട്രര്‍ ചെയ്യാം എന്നതിെൻറ വിശദാംശങ്ങളുമായി രജിസ്ട്രേഷന് വകുപ്പ്. മികവ് പ്രദര്‍ശന വിപണന മേളയിലാണ് സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. ആധാരമെഴുതാന് വെണ്ടറെ അന്വേഷിച്ച് നടക്കാതെ വീട്ടിലിരുന്ന് സ്വയം തയാറാക്കി ചെലവ് കുറച്ച് ആധാരങ്ങള്‍ രജിസ്ട്രര്‍ ചെയ്യാനുള്ള സംവിധാനം പൊതുജനങ്ങള്‍ക്ക് എറെ സഹായകരമായതിനാലാണ് ഇതിെൻറ വിശദാംശങ്ങളുമായി രജിസ്ട്രേഷന് വകുപ്പ് സ്റ്റാള്‍ സജ്ജീകരിച്ചിരിക്കുന്നത്. ജില്ലയില്‍ ഇതുവരെ 86 പേരാണ് സ്വയം ആധാരം തയാറാക്കി രജിസ്റ്റര്‍ ചെയ്തത്. പ്രധാന പവിലിയന് പുറത്താണ് രജിസ്ട്രേഷന് വകുപ്പ് സ്റ്റാള്‍ സജ്ജീകരിച്ചിട്ടുള്ളത്. രജിസ്ട്രേഷന് വകുപ്പിലെ സേവനങ്ങള്‍ പൂര്‍ണമായും സര്‍ക്കാര്‍ ജനങ്ങളുടെ വിരല്ത്തുമ്പിലെത്തിക്കാനൊരുങ്ങുന്നതിെൻറ ഭാഗമായാണ് മേളയിലൊരുക്കിയിരിക്കുന്ന ഈ സ്റ്റാള്‍. ആധാരം തയാറാക്കുന്നത് തികച്ചും ലളിതമാണെന്നും ആധാരത്തില്‍ ഉള്‍പ്പെടുന്ന കക്ഷികളില്‍ ആര്‍ക്കുവേണമെങ്കിലും സ്വയം ആധാരം തയാറാക്കാമെന്നുമുള്ള വിവരങ്ങൾ ജനങ്ങളിലേക്കെത്തിക്കുകയാണ് സ്റ്റാളിെൻറ ലക്ഷ്യം. രജിസ്ട്രേഷന് വകുപ്പിെൻറ സേവനങ്ങള്‍ ഇടനിലക്കാരില്ലാതെ സമയബന്ധിതമായി ലഭ്യമാക്കാന്‍ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനാക്കിയിട്ടുണ്ട്. 19 തരം മാതൃക ആധാരങ്ങള്‍ രജിസ്ട്രേഷന് വകുപ്പിെൻറ വെബ്സൈറ്റില്‍ ലഭ്യമാണ്. ഒാരാരുത്തരും അവർക്ക് ആവശ്യമായ രജിസ്ട്രേഷന് മാതൃകയില്‍ വിവരങ്ങള്‍ സമര്‍പ്പിക്കുകയേ വേണ്ടൂ. ആധാരം റെഡി. മുദ്രപ്പത്രം ഓണ്‍ലൈനായി പണമടച്ച് ഡൗണ്‍ലോഡ് ചെയ്യണം. വ്യാജ മുദ്രപ്പത്രങ്ങളെ ഭയപ്പെടാതെ ഇടനിലക്കാരില്ലാതെ നേരിട്ട് പത്രങ്ങള്‍ ലഭിക്കുമെന്നതാണ് ഇ സ്റ്റാബിങ്ങിെൻറ പ്രത്യേകത. ഒരുലക്ഷം രൂപക്ക് മുകളിലുള്ള തുകക്കാണ് ഈ മുദ്രപ്പത്രം ലഭിക്കുന്നത്. ആധാരങ്ങള്‍ക്ക് ആവശ്യമായ മുദ്രവില, രജിസ്ട്രേഷന് ഫീസ് എന്നിവ വെബ്സൈറ്റിലറിയാം. www.keralaregitsration.gov.in/pearlpublic എന്നതാണ് വെബ്സൈറ്റ്. ഇഷ്ടമുള്ള സമയവും തീയതിയും തെരഞ്ഞെടുക്കാന്‍ ഓണ്‍ലൈന്‍ ടോക്കണ്‍ സമ്പ്രദായവും ഫീസ് ഒടുക്കല്‍ പൂര്‍ണമായും ഓണ്‍ലൈനിലുമാണ്. ആധാരമെഴുത്ത് കൂടാതെ സ്പെഷല്‍ മാേരജ് രജിസ്ട്രേഷന്, ഇസേ്റ്റാമ്പിങ്, ചിട്ടി രജിസ്ട്രേഷന്, സൊസൈറ്റി രജിസ്ട്രേഷന്, ബാധ്യത സര്‍ട്ടിഫിക്കറ്റുകള്‍, പാര്‍ട്ണര്‍ഷിപ് രജിസ്ട്രേഷന് എന്നിവയും ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പഴയ ആധാരങ്ങള്‍ ഡിജിറ്റല്‍ പതിപ്പുകളാക്കുന്ന സംവിധാനവും രജിസ്ട്രേഷന് വകുപ്പ് തുടങ്ങിക്കഴിഞ്ഞു. ഈ സേവനത്തിനായി 310 രൂപയാണ് വകുപ്പ് ഈടാക്കുന്നത്. ജില്ലയില്‍ ഇതുവരെ 86 പേരാണ് സ്വയം ആധാരം തയാറാക്കി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അലങ്കാരമത്സ്യങ്ങളുടെ വന്‍ ശേഖരവുമായി ഫിഷറീസ് വകുപ്പിെൻറ സ്റ്റാള്‍ പത്തനംതിട്ട: ഒരു സെൻറ് ഭൂമിയോ, ചെറിയ ടെറസോ മതി മത്സ്യവളര്‍ത്തലിലൂടെ ലാഭം കൊയ്യാൻ. ഒരൊറ്റ പ്രജനനത്തിലൂടെ തന്നെ ലാഭം കിട്ടിത്തുടങ്ങുമെന്നതാണ് മത്സ്യകൃഷിയുടെ പ്രത്യേകത. കൃത്രിമ കുളമുണ്ടാക്കി മത്സ്യസമ്പത്ത് വിളയിച്ച് പണം സ്വരൂപിക്കാനാവുമെന്ന് കാണിച്ചുതരുകയാണ് ഫിഷറീസ് വകുപ്പ്. സർക്കാറിെൻറ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന മികവ് ഉൽപന്ന വിപണന പ്രദര്‍ശനമേളയിലാണ് ഫിഷറീസ് വകുപ്പിെൻറ ജനോപകാരപ്രദമായ സ്റ്റാൾ. വ്യത്യസ്തയിനങ്ങളിെല മത്സ്യങ്ങളെയാണ് മേളയില്‍ വിപണനത്തിനെത്തിച്ചിരിക്കുന്നത്. അലങ്കാരമത്സ്യങ്ങളുടെ വന്‍ േശഖരംകൊണ്ട് ശ്രദ്ധനേടുകയാണ് ഫിഷറീസ് വകുപ്പിെൻറ ഈ സ്റ്റാൾ. സാധാരണക്കാരുടെ പ്രിയപ്പെട്ട അലങ്കാരമത്സ്യമായ ഗപ്പിക്ക് തന്നെയാണ് സ്റ്റാളില്‍ ഡിമാന്‍ഡ്. കാര്‍പ്പ് വിഭാഗത്തിൽപെട്ട കട്ല, രോഹു, മൃഗാല്‍, സൈപ്രിനസ്, ഗ്രാസ് കാര്‍പ്പ്, വിജയവാഡയില്‍നിന്ന് എത്തിച്ച ഗിഫ്റ്റ് തിലോപ്പിയ, തുടങ്ങിയ മത്സ്യയിനങ്ങളാണ് സ്റ്റാളില്‍ പ്രദര്‍ശനത്തിനും വില്‍പനക്കുമുള്ളത്. ലൈസന്‍സുള്ള കര്‍ഷകര്‍ക്ക് മാത്രമാണ് സ്റ്റാളില്‍ വില്പന നടത്താന്‍ കഴിയുക. തനത് മത്സ്യയിനമായ മഞ്ഞക്കൂരി, പംഗേഷ്യസ് വിഭാഗത്തില്‍പെട്ട ആല്ബിനോഷാര് (ആറ്റുവാള), പിരാന വിഭാഗത്തില്‍പെട്ട റെഡ്ബെല്ലി, എയ്ഞ്ചല്‍ ഫിഷ്, ചൈനീസ് വിഭാഗത്തില്‍പെട്ട ഗോള്‍ഡ്ഫിഷ്, വിവിധതരത്തില്‍പെട്ട ഗൗരാമി, ആറ്റുകൊഞ്ച് തുടങ്ങിയവക്ക് വന്‍ ഡിമാന്‍ഡാണ് മേളയില്‍. വ്യത്യസ്ത ആകൃതിയിലുള്ള ഫിഷ് ടാങ്കുകളും മേളയില്‍ വില്പനക്കുണ്ട്. ഇവ വാങ്ങാനും സന്ദര്‍ശകര്‍ എത്തുന്നുണ്ട്. 2000 രൂപ മുതലാണ് ഫിഷ് ടാങ്കുകള്‍ വില്പനക്ക് എത്തിച്ചിരിക്കുന്നത്. ആവശ്യമനുസരിച്ച് ഫിഷ് ടാങ്കുകള്‍ ചെറുതും വലുതുമൊക്കെ തെരഞ്ഞെടുക്കാനുള്ള സൗകര്യവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ശ്രദ്ധേയമായി ആരോഗ്യ വകുപ്പിെൻറ മെഡിക്കല്‍ എക്സിബിഷന് പത്തനംതിട്ട: സംസ്ഥാന സര്‍ക്കാറിെൻറ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പത്തനംതിട്ട നഗരസഭ ശബരിമല ഇടത്താവളത്തില്‍ ഒരുക്കിയിട്ടുള്ള ആരോഗ്യ വകുപ്പിെൻറ മെഡിക്കല്‍ എക്സിബിഷന് സ്റ്റാള്‍ ശ്രദ്ധേയമായി. ശ്വാസകോശത്തിലെ അർബുദം, ഗര്‍ഭസ്ഥശിശുവിെൻറ തലച്ചോറിെൻറ വൈകല്യം, കുടല് പുറത്ത് വരുന്ന അവസ്ഥ, വൃഷണസഞ്ചിയിലെ അണുബാധ, ഗര്‍ഭാശ അർബുദം, അണ്ഡാശയ അർബുദം, തൈറോയിഡ് ഗ്രന്ഥിയിലെ മുഴ, തൈറോയിഡ് തുടങ്ങിയവ ഫോര്‍മാലിന്‍ ദ്രാവകത്തില്‍ സൂക്ഷിച്ചിട്ടുള്ളത് സന്ദര്‍ശകര്‍ക്ക് ഇതുസംബന്ധിച്ച കൂടുതല്‍ അറിവ് പകര്‍ന്നു നല്‍കുന്നതാണ്. ജീവിതശൈലീരോഗങ്ങളായ പ്രമേഹം, രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ എന്നിവക്കുള്ള രോഗനിര്‍ണയ ക്യാമ്പും അലോപ്പതി സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. സൗജന്യമായാണ് രോഗനിര്‍ണയം നടത്തുന്നത്. മുഴുവന്‍ സമയവും ഡയറ്റീഷ്യെൻറ സേവനവും സ്റ്റാളില്‍ ലഭ്യമാണ്. സന്ദര്‍ശകര്‍ക്ക് പ്രഷര്‍, ഷുഗര്‍, ബോഡി മാസ് ഇന്‍ഡക്സ്, ഭാരം തുടങ്ങിയവ പരിശോധിക്കാനുള്ള സംവിധാനവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുന്ന സാഹചര്യത്തില്‍ ഇതുസംബന്ധിച്ച് ബോധവത്കരണം നല്കാൻ പ്രത്യേക സംവിധാനമാണ് സ്റ്റാളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിപ വൈറസ് സംബന്ധിച്ച് ജനങ്ങള്‍ ഏറെ ആശങ്കപ്പെടുന്ന സാഹചര്യത്തില്‍ സ്റ്റാളിലെത്തുന്നവര്‍ക്ക് ഇതേക്കുറിച്ചുള്ള അറിവുകള്‍ പകര്ന്നുനല്കുന്നുണ്ട്. കൊതുകുനിര്‍മാര്‍ജനത്തിന് ഉപയോഗിക്കുന്ന ഫോഗിങ് മെഷീനും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story