Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചെങ്ങന്നൂരിൽ ക്രൈസ്​തവ...

ചെങ്ങന്നൂരിൽ ക്രൈസ്​തവ സഭകളും സമുദായങ്ങളും മദ്യത്തിനെതിര്​ -മദ്യവിരുദ്ധ വിശാലസഖ്യം

text_fields
bookmark_border
കോട്ടയം: ചെങ്ങന്നൂരിൽ മുഴുവൻ ൈക്രസ്തവ സഭ വിഭാഗങ്ങളും സമുദായങ്ങളും സർക്കാറി​െൻറ മദ്യനയത്തിന് എതിരാണെന്ന് കോട്ടയത്ത് ചേർന്ന കേരള മദ്യവിരുദ്ധ വിശാലസഖ്യം സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇതുസംബന്ധിച്ച പ്രതികരണങ്ങൾ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ഇവർ വ്യക്തമാക്കിയിട്ടുണ്ട്. നാമമാത്രമായ മറിച്ചുള്ള പ്രതികരണങ്ങൾ നൈമിഷികം മാത്രമാണ്. കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുൾപ്പെടെ വിവിധ സാമുദായിക-സാമൂഹിക-സംഘടന പ്രസ്ഥാനങ്ങളുടെ ഐക്യവേദിയാണ് കേരള മദ്യവിരുദ്ധ വിശാലസഖ്യം. തെരഞ്ഞെടുപ്പുകളിലെ വോട്ടുകൾ പ്രശ്നാധിഷ്ഠിതമാണ്. മദ്യനയവും ഇതിൽപെടും. ഇൗ മാസം 14 മുതൽ സംഘടിപ്പിച്ച വിശാലസഖ്യത്തി​െൻറ ചെങ്ങന്നൂർ മണ്ഡല പര്യടന പരിപാടി സമാപിച്ചു. യോഗത്തിൽ കൺവീനർ പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. കെ.സി.ബി.സി മദ്യവിരുദ്ധ കമീഷൻ സെക്രട്ടറി ഫാ. ജേക്കബ് വെള്ളമരുതുങ്കൽ ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story