Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 11:08 AM IST Updated On
date_range 24 May 2018 11:08 AM ISTകേരള കോൺഗ്രസ് എമ്മിെൻറ ചെങ്ങന്നൂർ നിലപാട്: ജനാധിപത്യ കേരള കോൺഗ്രസ് നേതൃത്വം നിരാശയിൽ
text_fieldsbookmark_border
കോട്ടയം: ചെങ്ങന്നൂർ പിന്തുണയിലൂടെ യു.ഡി.എഫ് പാളയത്തിലേക്കുള്ള മടക്കയാത്രക്ക് കേരള കോൺഗ്രസ് എം തുടക്കമിടുേമ്പാൾ നിരാശയിൽ ജനാധിപത്യ കേരള കോൺഗ്രസ് നേതൃത്വം. െക.എം. മാണി ഇടത്തേക്ക് നീങ്ങിയാൽ ഇതിൽ എതിർപ്പുള്ള പി.ജെ. ജോസഫിനൊപ്പം യു.ഡി.എഫിൽ നിലയുറപ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു അവർ. എന്നാൽ, കെ.എം. മാണിയുെട അപ്രതീക്ഷിത നീക്കം ഇവർക്ക് തിരിച്ചടിയായി. കേരള കോൺഗ്രസ് എമ്മിൽ കെ.എം. മാണിയുടെ കുടുംബവാഴ്ചയും ഏകാധിപത്യവുമാണെന്ന് ആരോപിച്ച് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പാണ് ഫ്രാൻസിസ് ജോർജിെൻറ നേതൃത്വത്തിൽ പി.ജെ. ജോസഫിനോട് അടുപ്പം പുലർത്തിയിരുന്ന ഒരുകൂട്ടം നേതാക്കൾ പാർട്ടി വിട്ടത്. എൽ.ഡി.എഫിലേക്ക് നീങ്ങിയ ഇവർക്ക് സി.പി.എം നല്ല പരിഗണന നൽകിയതോടെ നാല് മണ്ഡലത്തിൽ മത്സരിച്ചെങ്കിലും ഒരിടത്തും വിജയിക്കാൻ കഴിയാത്തത് തിരിച്ചടിയായി. തെരഞ്ഞെടുപ്പ് സമയത്ത് ചേർത്തുനിർത്തിയെങ്കിലും പിന്നീട് മുന്നണി പ്രവേശന ഉറപ്പ് എൽ.ഡി.എഫ് നൽകാത്തതിൽ പാർട്ടി അമർഷത്തിലായിരുന്നു. ഇതിനിടയാണ് മാണി ഗ്രൂപ്പിനെ ഇടതുമുന്നണിയിൽ എത്തിക്കാനുള്ള നീക്കം ശക്തമായത്. എന്നാൽ, മാണി എൽ.ഡി.എഫിെൻറ ഭാഗമായാൽ ആ ചേരിയിൽ നിൽക്കാൻ താൽപര്യമില്ലെന്ന നിലപാടിലായിരുന്നു ജനാധിപത്യ കേരള കോൺഗ്രസ്. കെ.എം. മാണി ഇടതുമുന്നണിയിലേക്ക് പോയാൽ കേരള കോൺഗ്രസ് പിളരുമെന്നും പി.ജെ. ജോസഫും മോൻസ് ജോസഫും യു.ഡി.എഫിൽ തുടരുമെന്നുമായിരുന്നു വിലയിരുത്തൽ. ഇൗ സാഹചര്യത്തിൽ പി.ജെ. ജോസഫിെനാപ്പം യു.ഡി.എഫിലേക്ക് നീങ്ങാമെന്ന കണക്കുകൂട്ടലാണ് പാളിയത്. നേരേത്ത കോട്ടയം ജില്ല പഞ്ചായത്തിലെ സി.പി.എം-കേരള കോൺഗ്രസ് എം കൂട്ടുകെട്ടിനെതിരെ ഇവർ പരസ്യമായി രംഗത്ത് വന്നിരുന്നു. ഇതിനിടെ, മാണി എൽ.ഡി.എഫിൽ എത്തിയാൽ മുന്നണി വിടുമെന്ന സൂചനകളും ജനാധിപത്യ കേരള കോൺഗ്രസ് യു.ഡി.എഫിലേക്ക് വരുമെന്ന തരത്തിൽ യു.ഡി.എഫ് നേതാക്കൾ പ്രസ്താവന നടത്തിയതും ഇടതുമുന്നണിയിയെ ചൊടിപ്പിച്ചു. ചെയർമാൻ ഫ്രാൻസിസ് ജോർജ് സംഭവം നിഷേധിച്ചെങ്കിലും എൽ.ഡി.എഫ് സംശയത്തോടെയാണ് വീക്ഷിക്കുന്നത്. അതേസമയം, എൽ.ഡി.എഫിനൊപ്പം ഉറച്ചുനിൽക്കുമെന്നും മുന്നണി പ്രവേശനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജനാധിപത്യ കേരള കോൺഗ്രസ് നേതാക്കൾ പറയുന്നു. അതിനിടെ, കെ.എം. മാണിയുടെ തീരുമാനം തങ്ങളുടെ നിലപാടിനുള്ള അംഗീകാരമെന്ന വിലയിരുത്തലിലാണ് സി.പി.െഎ. എന്നാൽ, ചെങ്ങന്നൂരിൽ വിധി ഇടതിന് എതിരായാൽ സി.പി.എം തങ്ങളെ അടിക്കാനുള്ള വടിയായി മാണിയുടെ പിന്തുണയെ ഉപേയാഗിച്ചേക്കുമെന്ന ആശങ്കയും സി.പി.െഎ നേതൃത്വത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story