Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2018 11:08 AM IST Updated On
date_range 24 May 2018 11:08 AM ISTകേരള കോൺഗ്രസ് നിലപാട്: കോട്ടയം ജില്ല പഞ്ചായത്ത് ഭരണം വീണ്ടും ചർച്ചകളിൽ
text_fieldsbookmark_border
കോട്ടയം: കേരള കോൺഗ്രസ് എം യു.ഡി.എഫ് അനുകൂല നിലപാട് പ്രഖ്യാപിച്ചതോടെ കോട്ടയം ജില്ല പഞ്ചായത്ത് ഭരണം വീണ്ടും ചർച്ചകളിൽ. നിലവിൽ സി.പി.എം പിന്തുണയിൽ കേരള കോൺഗ്രസ് എമ്മിനാണ് ജില്ല പഞ്ചായത്ത് ഭരണം. പുതിയ സാഹചര്യത്തിൽ ഇൗ കൂട്ടുകെട്ട് മുന്നോട്ടുനീങ്ങുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയകേരളം. പിന്തുണ പിൻവലിച്ച് സി.പി.എം തിരിച്ചടി നൽകുമോ, എതിർപ്പ് ഉപേക്ഷിച്ച് കേരള കോൺഗ്രസും കോൺഗ്രസും വീണ്ടും കൈപിടിക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്. സി.പി.എം പിന്തുണ പിൻവലിച്ചാലും കേരള കോൺഗ്രസും കോൺഗ്രസും ഒരുമിച്ചാൽ ഭരിക്കാൻ കഴിയും. കേരള കോൺഗ്രസിലെ സഖറിയാസ് കുതിരവേലിയാണ് പ്രസിഡൻറ്. മുന്നണി മാറ്റമുണ്ടായാൽ പ്രസിഡൻറ് സ്ഥാനത്തിന് കോൺഗ്രസ് അവകാശവാദം ഉന്നയിക്കുമെന്നാണ് സൂചന. ഒരുവർഷം മുമ്പ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ സി.പി.എമ്മിനൊപ്പം ചേർന്നതോടെയാണ് കേരള കോൺഗ്രസ് ഇടത്തേക്ക് എന്ന ചർച്ചകൾ സജീവമായത്. യു.ഡി.എഫ് ബന്ധം വിച്ഛേദിച്ചെങ്കിലും തദ്ദേശ സ്ഥാപനങ്ങളിൽ മുൻധാരണ തുടരുമെന്നായിരുന്നു കേരള കോൺഗ്രസ് വ്യക്തമാക്കിയിരുന്നത്. ഇത് ജില്ല പഞ്ചായത്തിൽ തകിടം മറിഞ്ഞതോടെ കോൺഗ്രസും കേരള കോൺഗ്രസും തുറന്ന പോരിലേക്ക് എത്തി. കോട്ടയത്ത് ഇേതച്ചൊല്ലി ഇരുപാർട്ടി നേതൃത്വങ്ങളും കടുത്ത ഭിന്നതയിലാണ്. ഇതിനിടെയാണ് പുതിയ നീക്കം. അതേസമയം, കേരള കോൺഗ്രസ് തീരുമാനം സി.പി.എം ജില്ല നേതൃത്വത്തിനും തിരിച്ചടിയായി. കോൺഗ്രസിനെ ഭരണത്തിൽനിന്ന് അകറ്റാനാണ് കേരള കോൺഗ്രസിന് പിന്തുണ നൽകിയതെന്നായിരുന്നു സി.പി.എമ്മിെൻറ വിശദീകരണം. കൂട്ടുകെട്ടിൽ പാർട്ടിയിലെ ഒരുവിഭാഗത്തിന് എതിർപ്പുമുണ്ടായിരുന്നു. മാണി വീണ്ടും യു.ഡി.എഫിലേക്ക് മടങ്ങുേമ്പാൾ സി.പി.എം ജില്ല നേതൃത്വം പ്രതിക്കൂട്ടിലാകുന്ന സ്ഥിതിയാണ്. കെ.എം. മാണിക്ക് എന്തു തീരുമാനവും എടുക്കാൻ അവകാശമുണ്ടെന്നാണ് ഇേതക്കുറിച്ച് സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവെൻറ പ്രതികരണം. കോട്ടയം ജില്ല പഞ്ചായത്തിൽ കേരള കോൺഗ്രസിനെ സി.പി.എം പിന്തുണച്ചത് കോൺഗ്രസും ബി.ജെ.പിയും അധികാരത്തിൽ വരരുതെന്ന രാഷ്ട്രീയ നിലപാടിെൻറ പശ്ചാത്തലത്തിലായിരുന്നു. അല്ലാതെ അവരിൽനിന്ന് പ്രതിഫലം പറ്റുകയോ ഉപാധി െവക്കുകയോ ചെയ്തിട്ടില്ല. ജില്ല പഞ്ചായത്തിലെ നിലപാടിെൻറ കാര്യത്തിൽ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരുവിഭാഗം കോൺഗ്രസ് നേതാക്കളെയും മാണിയുടെ തീരുമാനം നിരാശയിലാക്കി. യു.ഡി.എഫ് തട്ടകമാണെങ്കിലും ജില്ലയിൽ കോൺഗ്രസിനേക്കാൾ എം.എൽ.എമാരുള്ളത് കേരള കോൺഗ്രസിനാണ്. മാണി അകന്നതോടെ കേരള കോൺഗ്രസിെൻറ കുത്തക സീറ്റുകളിൽ മത്സരിക്കാമെന്ന മോഹത്തിലായിരുന്നു ജില്ല നേതാക്കൾ. മാണി തിരികെ എത്തിയാൽ ഈ നീക്കങ്ങൾ വെള്ളത്തിലാകുമെന്നതാണ് ഇവരെ അസ്വസ്ഥരാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story