Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 11:09 AM IST Updated On
date_range 23 May 2018 11:09 AM ISTഭൂജല വകുപ്പ് പരിശീലനം
text_fieldsbookmark_border
നെടുങ്കണ്ടം: ഭൂഗർഭ ജലവിതാനം ഉയർത്താൻ നെടുങ്കണ്ടം ബ്ലോക്കിൽ കേന്ദ്ര ഭൂജല വകുപ്പിെൻറ പരിശീലന പരിപാടി. ഭൂഗർഭ ജലവിതാനം ഉയർത്തുന്നതിൽ പ്രധാന പങ്ക് പശ്ചിമഘട്ടത്തിനാണെന്നും ഇക്കാരണത്താലാണ് ജില്ലയിലെ മലയോര മേഖലകളിലെ ജനങ്ങൾക്ക് ബോധവത്കരണം നടത്താൻ പദ്ധതി രൂപവത്കരിച്ചതെന്നും കേന്ദ്ര ഭൂജല വകുപ്പ് അധികൃതർ പറഞ്ഞു. പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമന്ദിരം ശശികുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എസ്. ജ്ഞാനസുന്ദരൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര ഭൂജല വകുപ്പ് റീജനൽ ഡയറക്ടർ വി. കുഞ്ഞമ്പു, സി.ജി.ഡബ്ല്യു.ബി സയൻറിസ്റ്റ് കെ. ബാലകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. മണ്ണ് സംരക്ഷണ വകുപ്പ്, ജലവിതരണ അതോറിറ്റി, നെടുങ്കണ്ടം പാമ്പാടുംപാറ, കരുണാപുരം പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു. രണ്ടാംഘട്ടത്തിൽ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും സൗജന്യ കോച്ചിങ്: അപേക്ഷ ക്ഷണിച്ചു തൊടുപുഴ: കേരള സർക്കാർ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിൽ തൊടുപുഴയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജനതക്കായുള്ള പരിശീലന കേന്ദ്രത്തിൽ ജൂലൈയിൽ ആരംഭിക്കുന്ന സൗജന്യ പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, യു.പി.എസ്.സി, സ്റ്റാഫ് സെലക്ഷൻ കമീഷൻ, ബാങ്ക്, റെയിൽവേ തുടങ്ങിയ പരീക്ഷകൾക്ക് തയാറെടുക്കുന്ന 18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിവിധ ബാച്ചുകളിലേക്ക് പ്രവേശനം. റഗുലർ ബാച്ച് -ഒന്ന് (തിങ്കൾ, ബുധൻ, വെള്ളി) ബിരുദവും ഉയർന്ന യോഗ്യതയും ഉള്ളവർക്കും റഗുലർ ബാച്ച് രണ്ട് (ചൊവ്വ, വ്യാഴം, ശനി) ബിരുദധാരികൾ അല്ലാത്തവർക്കും ഹോളിഡേ ബാച്ച് (രണ്ടാം ശനി, ഞായർ) ജോലി ചെയ്യുന്നവർക്കും വിദ്യാർഥികൾക്കുമാണ് നടത്തുന്നത്. ഒാരോ ബാച്ചിലും 80 ശതമാനം സീറ്റ് മുസ്ലിം വിഭാഗത്തിനും 20 ശതമാനം മറ്റ് ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങൾക്കും സംവരണം ചെയ്തിരിക്കുന്നു. ആറുമാസമാണ് പരിശീലനം. രാവിലെ 10 മുതൽ വൈകീട്ട് 3.30 വരെയാണ് ക്ലാസ്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 19 വൈകീട്ട് അഞ്ച്. നിർദിഷ്ട ഫോറത്തിൽ യോഗ്യത തെളിയിക്കുന്ന രേഖകൾ, രണ്ട് പാസ്പോർട്ട് സൈസ് ഫോേട്ടാ സഹിതം പ്രിൻസിപ്പൽ, കോച്ചിങ് സെൻറർ ഫോർ മൈനോറിറ്റി യൂത്ത്സ് (സി.സി.എം.വൈ), കാരിക്കോട്, തൊടുപുഴ ഇൗസ്റ്റ് പി.ഒ എന്ന വിലാസത്തിലോ നേരിേട്ടാ സമർപ്പിക്കണം. പ്രവേശന പരീക്ഷ ജൂൺ 24ന്. അപേക്ഷ ഫോറം ഒാഫിസിൽനിന്ന് ലഭ്യമാണ്. ഫോൺ: 04862 209817, 9447512032. സൗജന്യ നേത്രചികിത്സ ക്യാമ്പ് തേക്കടിയിൽ കുമളി: തേക്കടി റോയൽ ടൈഗേഴ്സ് ക്ലബ്, തേക്കടി ഇക്കോ െഡവലപ്മെൻറ് കമ്മിറ്റി, തേനി അരവിന്ദ് കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രചികിത്സ ക്യാമ്പ് സംഘടിപ്പിക്കും. തേക്കടി റേഞ്ചർവുഡ് റിസോർട്ടിൽ ജൂൺ മൂന്നിന് രാവിലെ ഒമ്പതിനാണ് ക്യാമ്പ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് മരുന്ന് സൗജന്യമായി നൽകും. ഓപറേഷൻ ഉൾെപ്പടെ വിദഗ്ധ ചികിത്സ ആവശ്യമായവർക്ക് തേനിയിലെ ആശുപത്രിയിൽ സൗജന്യമായി ഇതിനുള്ള അവസരവും ഒരുക്കിയതായി സംഘാടകരായ സന്തോഷ്കുമാർ, അങ്കു കൃഷ്ണ, ഡി. സജികുമാർ എന്നിവർ അറിയിച്ചു. 8822118800, 04869 222196 എന്നീ നമ്പറുകളിൽ പേര് രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story