Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 11:09 AM IST Updated On
date_range 23 May 2018 11:09 AM ISTഭർത്താവിെൻറ വെട്ടേറ്റ് യുവതി ഗുരുതരാവസ്ഥയിൽ
text_fieldsbookmark_border
ചെറുതോണി: ഭർത്താവിെൻറ വെട്ടേറ്റ് യുവതിയെ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മുളക്വള്ളി സ്വദേശി കൈതോളി സന്തോഷിെൻറ ഭാര്യ പ്രിയക്കാണ് (33) വെട്ടേറ്റത്. തിങ്കളാഴ്ച രാവിലെ ഒമ്പതോടെ കീരിത്തോടിന് സമീപം പുന്നയാർ ചൂടൻസിറ്റിയിലെ പ്രിയയുടെ വീട്ടിലാണ് സംഭവം. ഭർത്താവുമായി പിണങ്ങി പ്രിയ മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പ്രിയ രണ്ടാഴ്ച മുമ്പാണ് വീട്ടിൽ എത്തിയത്. തിങ്കളാഴ്ച രാവിലെ ബൈക്കിൽ വീട്ടിലെത്തിയ സന്തോഷ് പ്രിയയുമായി വഴക്കിട്ടു. വാക്കത്തിയെടുത്ത് വെട്ടാനെരുങ്ങിയപ്പോൾ അയൽവീട്ടിലേക്ക് ഓടിയ പ്രിയയെ വഴിയിലിട്ട് വെട്ടുകയായിരുന്നു. തലക്കും കൈക്കും വെട്ടേറ്റ യുവതിയുടെ ഇടുതുകൈയിലെ രണ്ട് വിരൽ അറ്റുപോയി. ബഹളംകേട്ട് നാട്ടുകാർ എത്തിയപ്പോൾ സന്തോഷ് രക്ഷപ്പെട്ടു. സംഭവസമയം പ്രിയയുടെ 10ഉം ആറും വയസ്സുള്ള രണ്ട് ആൺകുട്ടികളും അച്ഛനും അമ്മയും വീട്ടിലുണ്ടായിരുന്നു. പ്രിയയെ ഇടുക്കി ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും തലക്ക് ഗുരുതര പരിക്കുള്ളതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് അയച്ചു. കഞ്ഞിക്കുഴി പൊലീസ് എത്തി മേൽനടപടി സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story