Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅനധികൃത മണ്ണെടുപ്പ്...

അനധികൃത മണ്ണെടുപ്പ് തടയാൻ ചെന്ന വനിത പഞ്ചായത്ത്​ അംഗത്തെ കൈയേറ്റം ചെയ്യാൻ ശ്രമം

text_fields
bookmark_border
അടൂർ: പള്ളിക്കലിൽ അനധികൃത മണ്ണെടുപ്പ് തടയാൻചെന്ന വനിത പഞ്ചായത്ത് അംഗത്തെ കൈയേറ്റം ചെയ്യാൻ മണ്ണുമാഫിയ സംഘത്തി​െൻറ ശ്രമം. തിങ്കളാഴ്ച ഇളംപള്ളിൽ കോണത്തുപള്ളിക്ക് സമീപം മൂന്നേക്കറിൽ അധികം വരുന്ന ഭൂമിയിൽനിന്ന് മണ്ണെടുക്കുന്നത് തടയാൻ ചെന്ന പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. സുലേഖക്ക് നേരെയാണ് കൈയേറ്റ ശ്രമമുണ്ടായത്. അസഭ്യം പറയുകയും കമ്പിവടികൊണ്ട് ആക്രമിക്കാനും മുതിർന്നു. സംഭവം സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതി അടൂർ സി.ഐക്ക് പരാതി നൽകി. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു. കോണത്തുമലയുടെ വടക്ക് മുഴുവൻ തുരന്നെടുത്ത മണ്ണ് മാഫിയ മലയുടെ കിഴക്കുനിന്ന് മണ്ണെടുക്കാനാണ് എത്തിയത്. മണ്ണുമാന്തിയും ടിപ്പർ ലോറികളും പൊലീസ് കസ്റ്റഡിയിലെടുത്തു. വലിയ മലയായ ഇവിടെ കെട്ടിടം നിർമിക്കാൻ സ്ഥലം വികസിപ്പിക്കാൻ 2016ൽ പഞ്ചായത്ത് പെർമിറ്റ് അനുവദിച്ചിരുന്നു. മണ്ണ് കൊണ്ടുപോകരുതെന്ന് നിബന്ധനകളിൽ പ്രത്യേകം നിർദേശിച്ചിട്ടുണ്ട്. ഹൈകോടതിയിൽനിന്ന് പ്രത്യേകം ഉത്തരവ് സമ്പാദിച്ചാണ് മണ്ണെടുക്കാൻ ശ്രമം നടത്തിയത്. പഞ്ചായത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ ഹൈകോടതിയുടെ ശ്രദ്ധയിൽപെടുത്തി ഉത്തരവ് റദ്ദുചെയ്യാൻ പഞ്ചായത്ത് പ്രത്യേക ഹരജി നൽകുമെന്ന് പ്രസിഡൻറ് ജി. പ്രസന്നകുമാരി പറഞ്ഞു. തെങ്ങമം തോട്ടംമുക്ക്, ഇടക്കടവ് ഭാഗം, മന്ദിരംമുക്ക് എന്നിവിടങ്ങളിൽ രണ്ടുദിവസമായി അനധികൃത മണ്ണെടുപ്പ് തുടരുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story