Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 May 2018 11:05 AM IST Updated On
date_range 23 May 2018 11:05 AM ISTജനസേവ സാമൂഹികനീതി വകുപ്പിെൻറ നിയന്ത്രണത്തിൽ
text_fieldsbookmark_border
ആലുവ: സർക്കാർ ഏറ്റെടുത്തതോടെ ജനസേവ സ്‌ഥാപനങ്ങൾ സാമൂഹികനീതി വകുപ്പിെൻറ നിയന്ത്രണത്തിൽ. ഏതുസമയവും സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്‌ഥരും പൊലീസും ഇവിടെയുണ്ട്. ജനസേവ ശിശുഭവനിലെ ജീവനക്കാർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പൂർണമായും സർക്കാർ ജീവനക്കാരുടെ നിയന്ത്രണത്തിലാണ് ഇവർ ചുമതലകൾ നിർവഹിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചശേഷമാണ് ജനസേവയുടെ ജീവനക്കാരെ അകത്ത് പ്രവേശിപ്പിക്കുന്നത്. പുറമെനിന്നുള്ളവര്‍ക്കും കര്‍ശന നിയന്ത്രണമുണ്ട്. രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്‌ഥരും രണ്ട് സാമൂഹികനീതി വകുപ്പ് ജീവനക്കാരുമാണ് യു.സി. കോളജിനടുത്തുള്ള പ്രധാന കേന്ദ്രത്തിലുള്ളത്. രണ്ട് പൊലീസ് ഉദ്യോഗസ്‌ഥരും രണ്ട് സാമൂഹികനീതി വകുപ്പ് ഉദ്യോഗസ്‌ഥരുമാണ് ചെങ്ങമനാെട്ട ബോയ്‌സ് ഹോമില്‍ കുട്ടികൾക്ക് സുരക്ഷ നൽകുന്നത്. ഞായറാഴ്ച രാത്രി ഗേള്‍സ് ഹോമില്‍ കരുമാല്ലൂര്‍ പഞ്ചായത്ത് അംഗം ഷിജി മനോജും താമസിച്ചിരുന്നു. ഞായറാഴ്ച രാത്രി ആലുവ സ്വദേശികളാണ് ഭക്ഷണം സ്‌പോണ്‍സര്‍ ചെയ്തിരുന്നത്. ഈ ഭക്ഷണം പാചകം ചെയ്ത് ജനേസവയിലെ ജീവനക്കാര്‍ കുട്ടികള്‍ക്ക് നല്‍കി. സാമൂഹികനീതി വകുപ്പ് മുഖാന്തരം ജില്ല കലക്ടര്‍ എത്തിച്ചു നല്‍കിയ ഭക്ഷണം മടക്കി അയച്ചു. തിങ്കളാഴ്ച മുതല്‍ ജനസേവയില്‍ ഭക്ഷണം പാചകം ചെയ്യുന്നതും വിളമ്പുന്നതും കുട്ടികളുടെ പരിചരണം, മറ്റ് കാര്യങ്ങളെല്ലാം നിര്‍വഹിക്കുന്നത് ജനസേവയിലെ ജീവനക്കാരാണ്. ഇതിനെല്ലാം സര്‍ക്കാര്‍ ഉദ്യോഗസ്‌ഥർ മേല്‍നോട്ടം വഹിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story