Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവാണിജ്യനികുതി...

വാണിജ്യനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്: തഹസിൽദാർക്ക് സസ്പെൻഷൻ

text_fields
bookmark_border
മാനന്തവാടി: വാണിജ്യനികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന വാഹന പരിശോധന നടത്തിയ സംഭവത്തിൽ താഹസിൽദാർക്ക് സസ്പെൻഷൻ. മാനന്തവാടി താലൂക്ക് ലാൻഡ് ൈട്രബ്യൂണൽ തഹസിൽദാർ പി.ജെ. സെബാസ്റ്റ്യനെയാണ് അന്വേഷണവിധേയമായി കലക്ടർ എസ്. സുഹാസ് സർവിസിൽനിന്ന് സസ്പെൻഡ് ചെയ്തത്. സംഭവത്തിൽ തഹസിൽദാറുടെ പങ്ക് അന്വേഷിക്കാൻ ജില്ല കലക്ടർ ചുമതലപ്പെടുത്തിയ സബ് കലക്ടറുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞദിവസം അവധിയിൽ പ്രവേശിച്ച പി.ജെ. സെബാസ്റ്റ്യൻ ഒളിവിലാണെന്നാണ് സൂചന. സംഭവത്തിൽ റവന്യൂ വകുപ്പിലെ രണ്ട് ജീവനക്കാരും ഉൾപ്പെട്ടതായി സൂചനയുണ്ട്. കേസിലെ പ്രധാന പ്രതിയായ വാണിജ്യനികുതി വകുപ്പിലെ താൽക്കാലിക ഡ്രൈവറായിരുന്ന കൽപറ്റ പുഴമുടി സ്വദേശി സുനിൽകുമാർ കഴിഞ്ഞ ദിവസം അറസ്റ്റിലായതോടെയാണ് തഹസിൽദാറുടെ പങ്ക് വ്യക്തമായത്. തുടർന്ന് തഹസിൽദാറെയും കേസിൽ പ്രതിയാക്കി. ഇയാളെ പിടികൂടി ചോദ്യംചെയ്താലേ കേസിലെ മറ്റ് പ്രതികളുടെ പങ്കിനെക്കുറിച്ച് വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് പറഞ്ഞു. ഇൗ വർഷം ഫെബ്രുവരി 16 നായിരുന്നു സംഭവം. കാപ്പിക്കുരു കയറ്റിപ്പോയ വാഹനമാണ് തഹസിൽദാർ ഉൾപ്പെട്ട സംഘം വാണിജ്യ നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേന പരിശോധിച്ചത്. വിവരം പുറത്തറിയുകയും വിവാദമാകുകയും ചെയ്തതോടെയാണ് മാർച്ച് 23ന് നികുതി അധികൃതർ പൊലീസിൽ പരാതി നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story