Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:59 AM IST Updated On
date_range 21 May 2018 10:59 AM ISTആഡംബര െെബക്കിൽ കഞ്ചാവുമായെത്തിയ യുവാവടക്കം രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
കോട്ടയം: ആഡംബര ബൈക്കിൽ കഞ്ചാവുമായെത്തിയ യുവാവടക്കം രണ്ടുപേർ പൊലീസ് പിടിയിൽ. രണ്ടുലക്ഷം വിലയുള്ള ആഡംബര ബൈക്കിൽ കഞ്ചാവുമായി പോകുന്നതിനിടെ കുമരകം ആപ്പിത്തറയിൽ പുത്തൻപുരയിൽ വീട്ടിൽ റോണി ആൻറണി കുര്യൻ (19), കുമരകം ബോട്ട് ജെട്ടിക്ക് സമീപം തുണ്ടത്തിൽ വീട്ടിൽ തോമസ് എബ്രഹാം (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും പക്കൽനിന്ന് 50 ഗ്രാം വീതം കഞ്ചാവും പിടിച്ചെടുത്തു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ഏറ്റുമാനൂരിലെ കഞ്ചാവ് കച്ചവടക്കാർ വിദ്യാർഥികൾക്ക് വൻതോതിൽ കഞ്ചാവ് വിൽക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതേ തുടർന്ന് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ എ.ജെ. തോമസിെൻറ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു. ഇതിനിടെയാണ് ആഡംബര ബൈക്കിൽ റോണി കുര്യൻ എത്തിയത്. പരിശോധനക്കിടെ വാഹനം വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റോണിയെ പൊലീസ് സംഘം പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളുടെ പക്കൽനിന്ന് കഞ്ചാവ് കണ്ടെത്തിയത്. മറ്റൊരു കേസിൽ കഞ്ചാവ് മാഫിയ സംഘത്തിൽനിന്ന് ഉപയോഗിക്കാനുള്ള കഞ്ചാവ് വാങ്ങി മടങ്ങുന്നതിനിടെയാണ് തോമസ് എബ്രഹാമിനെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story