Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right​ജസ്​നയുടെ തിരോധാനം:...

​ജസ്​നയുടെ തിരോധാനം: പീരുമേട്ടിലും അന്വേഷണം

text_fields
bookmark_border
പീരുമേട് (ഇടുക്കി): മുക്കൂട്ടുതറയിൽനിന്ന് കാണാതായ ജസ്ന മരിയ ജയിംസിനെക്കുറിച്ചുള്ള അന്വേഷണത്തി​െൻറ ഭാഗമായി പ്രത്യേക പൊലീസ് സംഘം പീരുമേട് മേഖലയിൽ തിരച്ചിൽ നടത്തി. പരുന്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിലെ കൊക്കയിലെ പാറക്കെട്ടുകൾ, മത്തായിക്കൊക്ക, വളഞ്ചാങ്കാനം കൊക്ക എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരുന്തുംപാറയിലെ കൊക്കയുടെ അടിവാരത്ത് സംഘം ഇറങ്ങി പരിശോധിച്ചു. ഇവിടെ ആഴ്ചകൾ പഴക്കമുള്ള പശുവി​െൻറ ജഡം മാത്രമാണ് കണ്ടെത്താൻ സാധിച്ചത്. മത്തായിക്കൊക്കയിലും ഗ്രാമപഞ്ചായത്ത് മാലിന്യം തള്ളുന്ന സ്ഥലത്തും വളഞ്ചാങ്കാനം വളവിനു സമീപമുള്ള പുഴയിലും പാറക്കെട്ടുകളിലും പരിശോധന നടത്തിയാണ് സംഘം മടങ്ങിയത്. തിരുവല്ല ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലെ അന്വേഷണ സംഘമാണ് തിരച്ചിലിെനത്തിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story