Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2018 10:47 AM IST Updated On
date_range 21 May 2018 10:47 AM ISTമിന്നലിൽ പശുക്കൾ ചത്തു; വീട്ടിലെ വൈദ്യുതി ഉപകരണങ്ങൾ കത്തി
text_fieldsbookmark_border
തൊടുപുഴ: കരിമണ്ണൂർ, ഉടുമ്പന്നൂർ ഭാഗങ്ങളിൽ ഞായറാഴ്ച വൈകീട്ട് മഴയെത്തുടർന്നുണ്ടായ മിന്നലിൽ വ്യാപക നാശം. ഇടമറുക് മരവെട്ടിക്കൽ സിദ്ദീഖിെൻറ രണ്ട് പശു ചത്തു. വൈകീട്ട് നാലരയോടെയാണ് സംഭവം. ശക്തമായ മിന്നലേറ്റ് പശുക്കൾ തൽക്ഷണം ചാകുകയായിരുന്നു. പശുക്കളുടെ പാൽ വിറ്റാണ് സിദ്ദീഖിെൻറ കുടുംബം ഉപജീവനം നടത്തിയിരുന്നത്. പശുക്കൾ ചത്തതോടെ ഈ കുടുംബത്തിെൻറ വരുമാനം നിലച്ചു. മുതലക്കോടത്ത് മിന്നലേറ്റ് ഫ്രിഡ്ജിന് തീപിടിച്ചു. അടുക്കളയിലെ ഉപകരണങ്ങളും മൊബൈൽ ഫോണും കത്തിനശിച്ചു. വീട് മുഴുവൻ കരിപിടിച്ചു. മുതലക്കോടം വടക്കുംമുറി അമൃത ഭവനിൽ ഡെയ്‌സിയുടെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച വൈകീട്ട് 4.50ന് വീട്ടിൽ ആരുമില്ലാത്തപ്പോഴാണ് സംഭവം. ബന്ധുവിനെ സന്ദർശിക്കാൻ ഡെയ്‌സി ആശുപത്രിയിൽ പോയിരുന്നു. വീട്ടിൽ നിന്ന് പുക ഉയരുന്നത് അയൽവാസികളാണ് ശ്രദ്ധിച്ചത്. ഉടൻ അഗ്നിരക്ഷ സേനയെ വിവരമറിയിച്ചു. അയൽവാസികൾ വീട് തുറന്ന് തീ അണക്കാൻ ശ്രമം തുടങ്ങുകയും ചെയ്തു. അപ്പോഴേക്കും ഫയർഫോഴ്‌സും വീട്ടുടമസ്ഥയും എത്തി. ഫ്രിഡ്ജ് പൂർണമായി കത്തിനശിച്ചു. ഇതിനോട് ചേർന്നുള്ള സ്വിച്ച് ബോർഡും വയറിങ്ങും ഉരുകിയൊലിച്ചു. അടുക്കളയിലെ ഉപകരണങ്ങളും കത്തി. വീടിെൻറ രണ്ട് നിലയിലെ മുറികളും സീലിങ്ങും പുകയടിച്ച് കറുത്തു. തൊടുപുഴയിൽനിന്നും കല്ലൂർക്കാട്ടുനിന്നും ഫയർഫോഴ്‌സ് എത്തിയാണ് തീഅണച്ചത്. കാറ്റും മഴയും: തൊടുപുഴ താലൂക്കിൽ വ്യാപക കൃഷി നാശം * വൈദ്യുതി ബന്ധം തകരാറിലായി; ഗതാഗതം തടസ്സപ്പെട്ടു തൊടുപുഴ: ശക്തമായ കാറ്റിലും മഴയിലും കരിമണ്ണൂർ, ഉടുമ്പന്നൂർ, വണ്ണപ്പുറം പഞ്ചായത്തുകളിൽ വ്യാപക കൃഷി നാശം. മരങ്ങൾ റോഡിലേക്കും വൈദ്യുതി ലൈനിലേക്കും വീണ് ഗതാഗതവും വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. നിരവധി വൈദ്യുതി തൂണുകൾ ഒടിഞ്ഞു. രാത്രി വൈകിയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിയാത്തതിനാൽ പ്രദേശമാകെ ഇരുട്ടിലാണ്. ഏക്കർ കണക്കിന് റബർ, കൊക്കോ, വാഴ തുടങ്ങിയ കൃഷി നശിച്ചിട്ടുണ്ട്. മാവ്, പ്ലാവ്, ആഞ്ഞിലി തുടങ്ങിയ മരങ്ങൾ ഒടിഞ്ഞും കടപുഴകിയും വീണു. തിങ്കളാഴ്ച ഉച്ചയോടെ ഗതാഗതവും വൈദ്യുതിയും പൂർവസ്ഥിതിയിലാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. നെയ്യശേരി സെൻറ് ജൂഡ് നഗറിൽ റോഡിലേക്ക് മരം ഒടിഞ്ഞുവീണു. ഗതാഗതം തടസ്സപ്പെട്ടു. നെയ്യശേരി സെൻറ് സെബാസ്റ്റ്യൻസ് പള്ളി മുതൽ സെൻറ് ജൂഡ് നഗർവരെ ശക്തമായ കാറ്റാണ് അടിച്ചത്. ഇവിടെയും നെയ്യശേരി എഫ്.സി കോൺവെൻറിെൻറ സ്ഥലത്തും കൃഷിനാശമുണ്ടായി. റോഡിലേക്ക് വീണ മരങ്ങൾ നാട്ടുകാർ വെട്ടിമാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇവിടെ വൈദ്യുതി ലൈനുകളും തകർന്നിട്ടുണ്ട്. പത്രം ഏജൻറ് കരിമണ്ണൂർ മലേപ്പറമ്പിൽ ജിൻസിെൻറ പറമ്പിലെ പ്ലാവ് കടപുഴകി കിണർ തൂണുകൾ നശിച്ചു. ശക്തമായ കാറ്റിൽ കരിമണ്ണൂർ-ഉടുമ്പന്നൂർ റോഡിൽ കൂറ്റൻ ആഞ്ഞിലിമരം കടപുഴകി ഗതാഗതം നിലച്ചു. വൈദ്യുതി കമ്പികളും പൊട്ടി. തൊടുപുഴയിൽനിന്ന് അഗ്‌നിരക്ഷ സേനയെത്തിയാണ് മരംമുറിച്ച് ഗതാഗതം പുനഃസ്ഥാപിച്ചത്. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ രാത്രി വൈകിയും കഴിഞ്ഞിട്ടില്ല. പന്നൂരിൽ കനത്ത കാറ്റിൽ വീടിന് മുകളിലേക്ക് മരങ്ങൾ വീണ് വീടിെൻറ ഷേഡിനും മേൽക്കൂരക്കും കേടുപാടുകൾ സംഭവിച്ചു. പന്നൂർ പണിക്കൻകുടി പി.എസ്. അജിത്കുമാറിെൻറ വീടിന് മുകളിലേക്കാണ് മരങ്ങൾ വീണത്. അപകടം നടക്കുമ്പോൾ വീട്ടിൽ അജിത്തിെൻറ ഭാര്യയും മകളുമുണ്ടായിരുന്നു. തൊട്ടടുത്ത പറമ്പിൽ മരംമുറിക്കാൻ വന്ന തൊഴിലാളികളുടെ വാഹനങ്ങളും മരംവീണ് തകർന്നു. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം. ആഞ്ഞിലി, റബർ, കൊക്കോ തുടങ്ങി മരങ്ങൾ കനത്ത കാറ്റിൽ വീടിന് മുകളിൽ വീഴുകയായിരുന്നു. പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണമായി നിലച്ചതിനാൽ മരം മാറ്റാൻ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story