Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരാരീരം പദ്ധതി...

രാരീരം പദ്ധതി സംസ്ഥാനതല ഉദ്ഘാടനം ഇന്ന്​

text_fields
bookmark_border
ഇടുക്കി: സർക്കാറി​െൻറ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ആയുഷ് വകുപ്പ് ആഭിമുഖ്യത്തിൽ നാഷനൽ ആയുഷ് മിഷൻ ആവിഷ്കരിച്ച 'രാരീരം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഇടുക്കിയിൽ നിർവഹിക്കും. പാറേമാവ് ജില്ല ആയുർവേദ ആശുപത്രി (അനക്സ്) അങ്കണത്തിൽ രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി എം.എം. മണി അധ്യക്ഷതവഹിക്കും. ജോയിസ് ജോർജ് എം.പി മുഖ്യാതിഥിയാകും. റോഷി അഗസ്റ്റിൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ ഡോ. അനിത ജേക്കബ് പദ്ധതി വിശദീകരിക്കും. ഗർഭിണി പരിചരണം, പ്രസവാന്തര ശുശ്രൂഷ, നവജാത ശിശു പരിചരണം എന്നിവയെക്കുറിച്ച് ജനങ്ങൾക്ക് അറിവ് പകരുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story