Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുടിവെള്ള വിതരണം...

കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു; നഷ്​ടം ഇന്ന്​ കണക്കാക്കും

text_fields
bookmark_border
േകാട്ടയം: റബർ ബോർഡ് ഒാഫിസിന് മുന്നിൽ റെയിൽവേ മേൽപാലത്തിന് സമീപം പൈപ്പ് പൊട്ടി തടസ്സപ്പെട്ട നഗരത്തിലെ കുടിവെള്ള വിതരണം പുനഃസ്ഥാപിച്ചു. തിങ്കളാഴ്ച രാവിലെ 10ന് പി.ഡബ്ല്യു.ഡി, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് നഷ്ടം കണക്കാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച പുലർച്ച രണ്ടിന് പൈപ്പ് പൊട്ടിയതിനെത്തുടർന്ന് ശുദ്ധജല വിതരണം പൂർണമായും നിർത്തിവെച്ചാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കിത്. ശനിയാഴ്ച രാവിലെ മുതൽ എക്സ്കവേറ്റർ ഉൾപ്പെടെയുള്ള യന്ത്രസാമഗികൾ ഉപേയാഗിച്ച് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചാണ് തകരാർ പരിഹരിച്ചത്. ശനിയാഴ്ച രാത്രി 11നാണ് പൈപ്പ് ലൈൻ അറ്റകുറ്റപ്പണി അവസാനിച്ചത്. പൈപ്പി​െൻറ പൊട്ടിയഭാഗം അറുത്തുമാറ്റി പുതിയ പൈപ്പ് ഘടിപ്പിച്ചു. പിന്നീട് ബലപരിശോധന നടത്തി മണ്ണിട്ട് മൂടുകയായിരുന്നു. പൂവത്തുംമൂട്ടിലെ ജലശുദ്ധീകരണശാലയിൽനിന്ന് കലക്ടറേറ്റ് വളപ്പിലെ ജല അതോറിറ്റിയുടെ പ്രധാന ടാങ്കിലേക്ക് ശുദ്ധജലമെത്തിക്കുന്ന 600 എം.എം വ്യാസമുള്ള പൈപ്പാണ് പൊട്ടിയത്. ഇതോടെ, കോട്ടയം റെയിൽവേ സ്റ്റേഷൻ-മദർതെരേസ-കഞ്ഞിക്കുഴി റോഡിലെ ഗതാഗതം പൂർണമായും സ്തംഭിച്ചിരുന്നു. ഇതും ഭാഗിമായി പുനഃസ്ഥാപിച്ചു. പൈപ്പ് പൊട്ടിയതിനെത്തുടര്‍ന്ന് പ്രധാന സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന പഴയ നഗരസഭ പ്രദേശത്തെ കുടിവെള്ള വിതരണം പൂര്‍ണമായി തടസ്സപ്പെട്ടിരുന്നു. ഒരുമാസത്തിനിടെ രണ്ടാം തവണയാണ് നഗരത്തില്‍ പൈപ്പ് പൊട്ടുന്നത്. പുസ്തകോത്സവത്തിൽ വനിത സെമിനാർ കോട്ടയം: ജില്ല ലൈബ്രറി കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലെ പുസ്തകോത്സവത്തിൽ വനിത സെമിനാർ നടന്നു. സംസ്ഥാന വനിത കമീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്തു. ഡോ. മ്യൂസ് മേരി ജോർജ് അധ്യക്ഷത വഹിച്ചു. സി.ജി. സേതുലക്ഷ്മി പ്രഭാഷണം നടത്തി. ശ്യാമള അരുൺ സ്വാഗതവും ലളിതാഭായി നന്ദിയും പറഞ്ഞു. സിവിൽ സർവിസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ എസ്. സമീറ, സംസ്ഥാനത്തെ മികച്ച അംഗൻവാടി വർക്കറായി തെരഞ്ഞെടുക്കപ്പെട്ട സി.എ. ഗീത എന്നിവരെ അനുമോദിച്ചു. വൈകീട്ട് നടന്ന പാലീത്ര നാരായണൻ അനുസ്മരണ സമ്മേളനത്തിൽ ദേശീയതയും സംസ്കാരവും എന്ന വിഷയത്തിൽ കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. കെ.ജി. പൗലോസ് പ്രഭാഷണം നടത്തി. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് വി.കെ. കരുണാകരൻ അധ്യക്ഷത വഹിച്ചു. വി.ബി. ബിനു, കെ.ആർ. ചന്ദ്രമോഹനൻ, പൊൻകുന്നം സെയ്ത് എന്നിവർ സംസാരിച്ചു. വിവിധ വായന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയവർക്ക് പാലീത്ര നാരായണ​െൻറ കുടുംബാംഗങ്ങൾ നൽകുന്ന പുരസ്കാരവും വായന മത്സരങ്ങളിൽ മറ്റ് സ്ഥാനങ്ങൾ കരസ്ഥമാക്കിയവർക്കുള്ള കാഷ് അവാർഡും വി.ബി. ബിനു വിതരണം ചെയ്തു. ടി.പി. രാധാകൃഷ്ണൻ സ്വാഗതവും എ.കെ. ജോസഫ് നന്ദിയും പറഞ്ഞു. തിങ്കളാഴ്ച രാവിലെ 10ന് കുട്ടികളുടെ സമ്മേളനവും കാർട്ടൂൺ കളരിയും പ്രഫ. എസ്. ശിവദാസ് ഉദ്ഘാടനം ചെയ്യും. എൻ.ഡി. ശിവൻ അധ്യക്ഷത വഹിക്കും. ഉച്ചക്ക് 2.30ന് കവിസംഗമം ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബി. ശശികുമാർ അധ്യക്ഷത വഹിക്കും. വൈകീട്ട് 5.30ന് ചാക്യർകൂത്ത്, കൂടിയാട്ടം എന്നിവയുണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story