Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപെൺകരുത്തി​െൻറ ഒരുമയിൽ...

പെൺകരുത്തി​െൻറ ഒരുമയിൽ കിരീടനേട്ടം സ്വന്തമാക്കി പാമ്പാടുംപാറ കുടുംബശ്രീ

text_fields
bookmark_border
നെടുങ്കണ്ടം: ഹൈറേഞ്ചിൽനിന്ന് പടിയിറങ്ങിയ കര നെൽകൃഷിയും പുൽകൃഷിയും പച്ചക്കറി കൃഷിയും മാത്രമല്ല നാപ്കിൻ യൂനിറ്റും പി.എസ്.സി പരിശീലനകേന്ദ്രവും തുടങ്ങി നൂതന ആശയങ്ങളിലൂടെ പെൺകരുത്തി​െൻറ ഒരുമയിൽ നേടാനായത് സംസ്ഥാനത്തെ മികവുറ്റ കുടുംബശ്രീ എന്ന ഖ്യാതിയാണ്. ഇല്ലായ്മകളുടെ പട്ടികനിരത്തി കഴിയുന്ന ചെറിയ പഞ്ചായത്തിലാണ് വലിയ നേട്ടങ്ങൾ കൊയ്ത് കുടുംബശ്രീ മുന്നേറുന്നത്. സംസ്ഥാനത്തെ മികച്ച കുടുംബശ്രീ സി.ഡി.എസിനുള്ള അവാർഡ് നേടിയത് പാമ്പാടുംപാറ പഞ്ചായത്താണ്. കഴിഞ്ഞവർഷത്തെ നേട്ടങ്ങൾ, നൂതന ആശയങ്ങൾ, പ്രത്യേക ആശയങ്ങൾ, ഗ്രാമപഞ്ചായത്ത് പദ്ധതികളുമായുള്ള സംയോജനം, ഡോക്യുമെേൻറഷൻ സംവിധാനം തുടങ്ങിയവ പരിഗണിച്ചാണ് പാമ്പാടുംപാറ സി.ഡി.എസിനെ തെരഞ്ഞെടുത്തത്. 266 അയൽക്കൂട്ടങ്ങളിൽ 4,684 വനിതകൾ അംഗങ്ങളായുണ്ട്. ഇവർക്കായി 5,83,01,325 രൂപ വായ്പ നൽകിയിട്ടുണ്ട്. 1,20,22,875 രൂപയാണ് അയൽക്കൂട്ട അംഗങ്ങളുടെ ആകെ നിക്ഷേപം. 209 വനിത സംരംഭങ്ങളാണ് അയൽക്കൂട്ടങ്ങളുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. 252 ജെ.എൽ.ജികളും സി.ഡി.എസി​െൻറ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. ഇതിൽ 20 ജെ.എൽ.ജികൾ പത്തേക്കർ സ്ഥലത്ത് പച്ചക്കറി കൃഷിനടത്തുന്നു. 118 ജെ.എൽ.ജികൾ പുൽകൃഷിയും രണ്ടേക്കറിൽ കര നെൽ കൃഷിയും നടത്തുന്നുണ്ട്. 30 ആശ്രയ കുടുംബങ്ങളാണ് സി.ഡി.എസി​െൻറ മേൽനോട്ടത്തിലുള്ളത്. ഇതിൽ ഈ വർഷം അഞ്ച് കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകി. പഞ്ചായത്തിൽനിന്ന് ലഭിച്ച 2.5 ലക്ഷത്തിനുപുറമെ ഇവർ പൊതുപണി നടത്തിയും തടി ഉരുപ്പടികളും മറ്റിതര നിർമാണസാമഗ്രികളും സംഭാവനചെയ്തും അഞ്ചുലക്ഷം രൂപയുടെ വീടുകളാണ് നിർമിച്ചുനൽകിയത്. സി.ഡി.എസി​െൻറ ആഭിമുഖ്യത്തിലുള്ള 23 ബാലസഭകളും മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്. തേർഡ്ക്യാമ്പിലെ ഫ്രണ്ട്സ് യൂനിറ്റിൽ ഉൽപാദിപ്പിക്കുന്ന നാപ്കിനുകൾ ഏഴ് ജില്ലകളിൽ വിതരണം ചെയ്യുന്നു. പാമ്പാടുംപാറ പഞ്ചായത്ത് ഇവരിൽനിന്ന് നാപ്കിനുകൾ വാങ്ങി വലിയതോവാള, കല്ലാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്യുന്നുമുണ്ട്. മഷ്റൂം യൂനിറ്റ്, കരിയർ ഗൈഡൻസ് സ​െൻറർ, റെഡിമെയ്ഡ് യൂനിറ്റ്, കൊപ്ര യൂനിറ്റ് തുടങ്ങിയ ഗ്രൂപ് സംരംഭങ്ങളും സ്റ്റേഷനറി യൂനിറ്റ്, റെഡിമെയ്ഡ് യൂനിറ്റ് തുടങ്ങി വ്യക്തിഗത സംരംഭങ്ങളും പ്രവർത്തിക്കുന്നു. 2013ൽ പ്രവർത്തനം ആരംഭിച്ച കർഷകസഹായ കേന്ദ്രത്തിൽ വിജ്ഞാനപ്രദമായ പുസ്തകങ്ങൾ ലഭ്യമാണ്. നാട്ടറിവുകളുടെ ശേഖരണവും ജൈവവള നിർമാണവും വിതരണവും നടക്കുന്നു. 23 ബാലസഭകളും (ബാലപഞ്ചായത്തുകൾ) വാർഡുകൾ തോറും വിജിലൻറ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നു. നിർഭയയുടെ ഭാഗമായി ജാഗ്രതസമിതികൾ വാർഡുതലത്തിലും പഞ്ചായത്ത് തലത്തിലും ശക്തമാക്കിയതിനാൽ 30 പ്രശ്നങ്ങൾ പരിഹരിക്കാനായി. ദിവസച്ചന്തയിലും വിശേഷദിവസങ്ങളിൽ നടത്തുന്ന ചന്തകളിലും 15 ജെ.എൽ.ജികൾ കുടുംബശ്രീ ഉൽപന്നങ്ങൾ കൊണ്ടുവരാറുണ്ട്. 1200പേർക്ക് പഞ്ചായത്തുതലത്തിൽ ഭക്ഷ്യസുരക്ഷ െട്രയ്നിങ് നൽകി. 4360 കുടുംബങ്ങൾക്ക് തൊഴിൽ കാർഡ് ലഭിച്ചു. ഈ വർഷം 1420 പേരെ ആരോഗ്യ ഇൻഷുറൻസിൽ ചേർക്കാനായി. 265 അയൽക്കൂട്ടങ്ങളിലും 'നീതം 2018' നടത്തി. ഒപ്പം സഹയാത്ര സംഗമവും കുടുംബശ്രീ സ്കൂളും നടപ്പാക്കി. മുണ്ടിയെരുമയിലാണ് പി.എസ്.സി പരിശീലനകേന്ദ്രം പ്രവർത്തിക്കുന്നത്. കേരളത്തിലാദ്യമായാണ് കുടുംബശ്രീ പി.എസ്.സി പരിശീലന കേന്ദ്രം നടത്തുന്നത്. ഇത്തരത്തിൽ വൈവിധ്യമാർന്ന പ്രവർത്തനങ്ങളും സി.ഡി.എസ്, എ.ഡി.എസ്, അയൽക്കൂട്ടങ്ങളുടെ കൂട്ടായ പ്രവർത്തനങ്ങളും പഞ്ചായത്തുമായുള്ള സംയോജനവുമാണ് രണ്ടര ലക്ഷം രൂപയും േട്രാഫിയും പ്രശംസാപത്രവും നേടാൻ സഹായിച്ചത്. ഒപ്പം പഞ്ചായത്ത് പ്രസിഡൻറ് ആരിഫ അയ്യൂബ്, വൈസ് പ്രസിഡൻറ് ജോസുകുട്ടി വർക്കി, മെംബർ സെക്രട്ടറി സുനിൽ സെബാസ്റ്റ്യൻ, കുടുംബശ്രീ ചെയർപേഴ്സൺ ഷൈജ സണ്ണി, വൈസ് ചെയർപേഴ്സൺ ബിന്ദു ഗിരീഷ് എന്നിവരുടെ കൂട്ടായ പരിശ്രമവും. കാന്തല്ലൂരിൽ വെളുത്തുള്ളി വിളവിറക്കി മറയൂർ: ഓണവിപണി ലക്ഷ്യംവെച്ച് കാന്തല്ലൂരിൽ വെളുത്തുള്ളി വിളവിറക്കി. ഒരാഴ്ചയായി മറയൂർ മലനിരകളിൽ പെയ്ത മഴയാണ് വിളവിറക്കലിന് അനുകൂല ഘടകമായത്. ശീതകാല പച്ചക്കറി കേന്ദ്രങ്ങളായ കാന്തല്ലൂർ, വട്ടവട, മറയൂരിലെ ആദിവാസിക്കുടി മേഖലകൾ എന്നിവിടങ്ങളിൽ പ്രധാനമായി വെളുത്തുള്ളി കൃഷിയാണ് ചെയ്തുവരുന്നത്. വിളവെടുപ്പ് സമയത്ത് വിലക്കുറവാണെങ്കിലും പരമ്പരാഗത രീതിയിൽ സൂക്ഷിക്കാനും പിന്നീട് ന്യായവില ലഭിക്കുമ്പോൾ വിറ്റഴിക്കാനും സാധിക്കും. ഓണവിപണി ലക്ഷ്യംവെച്ച് വിളവിറക്കുന്ന വെളുത്തുള്ളിക്ക് കേരളത്തിലും തമിഴ്നാട്ടിലും ന്യായവില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ. വെളുത്തുള്ളി കൂടാതെ ഉരുളക്കിഴങ്ങ്, കാബേജ്, കാരറ്റ്, ബീൻസ് കൃഷിയും പ്രധാനമായും ചെയ്തുവരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story