ചെങ്ങന്നൂർ ഉപ​തെരഞ്ഞെടുപ്പ്: ഇ.ടി.പി.ബി.എസ് വിജയകരമായ തുടക്കം

05:44 AM
17/05/2018
ആലപ്പുഴ: സർവിസ് വോട്ടർമാരുടെ സൗകര്യാർഥം തെരഞ്ഞെടുപ്പ് കമീഷൻ ആരംഭിച്ച ഇലക്‌ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) ചെങ്ങന്നൂരിൽ നടപ്പാക്കുന്നതി​െൻറ ആദ്യഘട്ടം വിജയം. കേരളത്തിൽ ആദ്യമായാണ് ഇ.ടി.പി.ബി.എസ് നടപ്പാക്കുന്നത്. ഇ.ടി.പി.ബി.എസിന് സമാന്തരമായിതന്നെ പഴയരീതിയിൽ പോസ്റ്റൽ ബാലറ്റും ഉണ്ട്. 797 സർവിസ് വോട്ടർമാർക്കും ഇ.ടി.പി.ബി.എസ് പ്രകാരം ബാലറ്റ് കമ്പ്യൂട്ടറിൽ ജനറേറ്റ് ചെയ്തു. അതത് ഓഫിസുകൾക്ക് ഇത് ഒാൺലൈനായി കൈമാറി. ബാലറ്റ് ഉൾെപ്പടെ പ്രിൻറ് എടുത്ത് വോട്ട് ചെയ്തശേഷം ബാലറ്റ് ഇടേണ്ട ചെറിയ കവർ, വലിയ കവർ എന്നിവയും കമ്പ്യൂട്ടറിൽനിന്ന് എടുക്കാൻ കഴിയും. സർവിസ് വോട്ടർക്കുവേണ്ട നിർദേശങ്ങളും ഇതിൽ ഉണ്ടാകും. ഇവർ ബാലറ്റ് പ്രിൻറ് എടുത്ത് വോട്ട് ചെയ്ത ശേഷം കവറുകളിലാക്കി ഇലക്ഷൻ കമീഷന് അയക്കും. പോസ്റ്റൽ ബാലറ്റ് വൈകുക, നഷ്ടപ്പെടുക, കാലതാമസം എന്നിവ ഒഴിവാക്കാൻ പുതിയ സമ്പ്രദായംകൊണ്ട് കഴിയും. പഴയ രീതിയിലെ ബാലറ്റും ഒപ്പംതന്നെ തുടരുന്നുണ്ട്. പൈലറ്റ് പ്രോജക്ടായാണ് ചെങ്ങന്നൂരിൽ ഇത് നടപ്പാക്കുന്നതെങ്കിലും ഗുജറാത്തിൽ ഇ.ടി.പി.ബി.എസ് വിജയമായിരുന്നതായി തെരഞ്ഞെടുപ്പ് കമീഷൻ ചൂണ്ടിക്കാട്ടി. ബാലറ്റ് അച്ചടിച്ചെത്തി; ട്രഷറിയിൽ സൂക്ഷിക്കും ചെങ്ങന്നൂർ: ഉപതെരഞ്ഞെടുപ്പിന് ഉപയോഗിക്കാനുള്ള പോസ്റ്റൽ ബാലറ്റും സാധാരണ ബാലറ്റും വാഴൂർ പ്രസിൽ അച്ചടിച്ച് പൊലീസ് അകമ്പടിയോടെ ചെങ്ങന്നൂർ ട്രഷറിയിൽ എത്തിച്ചു.
Loading...
COMMENTS