ആം ആദ്മി പാർട്ടിക്ക്​ പിന്തുണ നൽകി നിബുൻ പിന്മാറി

05:41 AM
17/05/2018
ചെങ്ങന്നൂർ: സ്റ്റാർട്ടപ് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഏറ്റെടുത്ത ആം ആദ്മി പാർട്ടിക്ക് പിന്തുണ നൽകി യുവസംരംഭകൻ നിബുൻ ചെറിയാൻ തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറി. സ്റ്റാർട്ടപ് മേഖലയിലെ സർക്കാറി​െൻറ ഇടപെടലുകൾ വെറും പരസ്യമായി മാത്രം അവസാനിക്കുന്നതായി നിബുൻ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. വിവിധ തലങ്ങളിൽ ഉന്നയിച്ചിട്ടും ഒരുമാറ്റവും ഉണ്ടായിട്ടില്ല. സർക്കാർ സംവിധാനങ്ങളുടെ പരാജയങ്ങൾ, തെറ്റുകൾ എന്നിവ മറക്കുന്നതിനാണ് സംരംഭകത്വം ആവിഷ്കരിച്ചത്. അതിന് ബജറ്റിൽ വകയിരുത്തിയ ഫണ്ട് വിനിയോഗത്തിനെതിരെ പ്രതികരിച്ചാണ് പത്രിക സമർപ്പിച്ചതെന്ന് നിബുൻ ചൂണ്ടിക്കാട്ടി. ആം ആദ്മി പാർട്ടി തന്ന കൃത്യമായ ഉറപ്പി​െൻറ അടിസ്ഥാനത്തിലാണ് പത്രിക പിൻവലിച്ചത്. ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠനും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. കരുണ സൊസൈറ്റിയെ ഇടതുമുന്നണി പ്രചാരണായുധമാക്കുന്നു -കൊടിക്കുന്നില്‍ സുരേഷ് ചെങ്ങന്നൂർ: കരുണ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റിയെ ഉപതെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാനുള്ള പ്രചാരണായുധമാക്കുന്ന ഇടതുസ്ഥാനാർഥിയുടെ നടപടി അന്തസ്സത്തക്ക് യോജിച്ചതല്ലെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു. വ്യക്തികളോ സംഘടനകളോ സമാഹരിക്കുന്ന ഫണ്ട് ഉപയോഗിച്ച് നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവത്കരിക്കുന്ന വിലകുറഞ്ഞ നടപടി അപമാനകരമാണ്. യു.ഡി.എഫ് സ്ഥാനാർഥി ഡി. വിജയകുമാറി​െൻറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം വെണ്‍മണിയിലെ കല്യത്തറയില്‍ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍.ഡി.എഫ് സ്ഥാനാർഥി പ്രസിഡൻറായ കരുണ പാലിയേറ്റിവ് കെയറിന് കക്ഷിരാഷ്ട്രീയ ഭേദമന്യേ സംഭാവനകള്‍ നല്‍കിവരുന്നുണ്ട്. വ്യത്യസ്ത പാര്‍ട്ടിക്കാരായ വിദേശ മലയാളികളില്‍നിന്നുവരെ ലക്ഷക്കണക്കിന് രൂപ പിരിച്ചു. ഇതിനെ മറയാക്കി വെണ്‍മണി, മുളക്കുഴ എന്നിവിടങ്ങളിൽ ഭൂമി വാങ്ങിക്കൂട്ടിയ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ഇടതുമുന്നണി സ്ഥാനാർഥി നോമിനേഷന്‍ നല്‍കിയ വേളയില്‍ തെളിവുസഹിതം നല്‍കിയത്. കരുണ പാലിയേറ്റിവ് കെയറി​െൻറ നേതൃത്വത്തില്‍ കഴിഞ്ഞദിവസം വെണ്‍മണിയില്‍ സൗജന്യ മരുന്ന് വിതരണം നടത്തിയത് നഗ്നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ഗൂഢാലോചനയാണിതെന്നും എം.പി പറഞ്ഞു.
Loading...
COMMENTS