ചങ്ങനാശ്ശേരി അതിരൂപത ദിനാഘോഷം 19ന്​

05:41 AM
17/05/2018
കോട്ടയം: ചങ്ങനാശ്ശേരി അതിരൂപത ദിനാഘോഷം ശനിയാഴ്ച തുരുത്തി മർത്തമറിയം ഫൊറോന പള്ളിയിൽ നടക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 1.30 വരെ നടക്കുന്ന 131ാമത് അതിരൂപത ദിനാഘോഷത്തിൽ അഞ്ച് ജില്ലകളിലെ മുന്നൂറിൽപരം ഇടവകകളിൽനിന്ന് വിശ്വാസി പ്രതിനിധികളും വൈദികരും സന്യസ്തരും പങ്കെടുക്കും. രാവിലെ 10ന് സംഗമം സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. സാഗർ രൂപത ബിഷപ് മാർ ജയിംസ് അത്തിക്കളത്തിലിന് മാതൃരൂപതയുടെ സ്വീകരണം നൽകും. ആർച് ബിഷപ് മാർ ജോസഫ് പൗവത്തിൽ പ്രഭാഷണം നടത്തും. മാർ ജയിംസ് അത്തിക്കളം സന്ദേശം നൽകും. തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടി.കെ. ജോസ് മുഖ്യപ്രഭാഷണം നടത്തും. പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ക്രമീകരിച്ച 10 കോടി മുതൽ മുടക്കിയുള്ള ഭവനനിർമാണ പദ്ധതി മാർ ജോസഫ് പൗവത്തിൽ സമർപ്പിക്കും. അതിരൂപത ദിനത്തിൽ നൽകുന്ന പരമോന്നത ബഹുമതിയായ എക്സലൻസ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും. പി.ആർ.ഒ ജോജി ചിറയിൽ അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തും. മാർ ജോസഫ് പെരുന്തോട്ടം അതിരൂപത പ്രഖ്യാപനങ്ങൾ നടത്തും. 1.30ന് സ്നേഹവിരുന്നോടെ സമാപിക്കും. വാർത്തസമ്മേളനത്തിൽ ഡോ. ജോസഫ് മുണ്ടകത്തിൽ, ഫാ. ഗ്രിഗറി ഓണംകുളം, ഫാ. ജോസ് മുകളേൽ, ജോജി ചിറയിൽ, ഡോ. സോണി കണ്ടങ്കരി, പ്രിൻസ് പാലാത്ര, സോജൻ ഇടയ്ക്കാട്ട് എന്നിവർ പങ്കെടുത്തു.
Loading...
COMMENTS