ദേവസ്വം ബോർഡ്​: മുന്നാക്കസംവരണം നടപ്പാക്കാനുള്ള തടസ്സം സർക്കാർ വ്യക്തമാക്കണം ^എൻ.എസ്.എസ്

05:41 AM
17/05/2018
ദേവസ്വം ബോർഡ്: മുന്നാക്കസംവരണം നടപ്പാക്കാനുള്ള തടസ്സം സർക്കാർ വ്യക്തമാക്കണം -എൻ.എസ്.എസ് ചങ്ങനാശ്ശേരി: ഹൈന്ദവരിലെ മുന്നാക്കവിഭാഗങ്ങളില്‍പെട്ട ദരിദ്രർക്ക് ദേവസ്വം നിയമനങ്ങളില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച പത്ത് ശതമാനം സംവരണം നടപ്പാക്കാനുള്ള തടസ്സം എന്താണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്‍ക്ക് സംവരണം നൽകാൻ ഭരണഘടന ഭേദഗതി കൊണ്ടുവരണമെന്നാണ് സര്‍ക്കാറി​െൻറ നിലപാടെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇൗ സാഹചര്യത്തിലാണ് ദേവസ്വം ബേർഡിലെ നിയമനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കണമെന്ന എൻ.എസി.എസി​െൻറ ആവശ്യം. ദേവസ്വം ബോര്‍ഡില്‍ മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്‍ക്ക് സംവരണം നൽകാനുള്ള തീരുമാനത്തിനും മുഖ്യമന്ത്രിയുടെ അഭിപ്രായം ബാധകമാണോ എന്ന് വ്യക്തമാക്കണമെന്നും സുകുമാരൻ നായർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ദേവസ്വം റിക്രൂട്ട്‌മ​െൻറ് ബോര്‍ഡുവഴിയുള്ള നിയമനങ്ങളില്‍ പത്തുശതമാനം സംവരണം മുന്നാക്കവിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്‍ക്ക് നൽകാനും സര്‍ക്കാര്‍ നിയമനങ്ങളില്‍ നിശ്ചിതശതമാനം മുന്നാക്കവിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവര്‍ക്ക് സംവരണം ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചതായി കഴിഞ്ഞ നവംബര്‍ 15ലെ മന്ത്രിസഭ യോഗശേഷം അറിയിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ സംവരണം നടപ്പാക്കാന്‍ ഭരണഘടന ഭേദഗതിക്കായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ചില ഭാഗത്തുനിന്ന് എതിര്‍പ്പുകളുണ്ടായെങ്കിലും തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രിയും ബന്ധപ്പെട്ടവരും പലതവണ വ്യക്തമാക്കിയതാണ്. ദേവസ്വം നിയമനങ്ങളിലെ സംവരണത്തിന് ഭരണഘടനഭേദഗതി ആവശ്യമെങ്കില്‍ എന്‍.എസ്.എസ് നിയമവഴി സ്വീകരിക്കേണ്ടതായിവരുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
Loading...
COMMENTS