തേക്കടി തടാകതീരത്ത് പുലി; കൗതുകത്തിൽ സഞ്ചാരികൾ

05:41 AM
17/05/2018
കുമളി: കൊടും കാടുവിട്ട് തടാകതീരത്തെത്തിയ പുലി വിനോദസഞ്ചാരികൾക്ക് കൗതകമായി. തേക്കടി തടാകത്തിലെ ബോട്ട് സവാരിക്കിെടയാണ് തടാകതീരത്തുകൂടി നടന്നുനീങ്ങുന്ന പുലി സഞ്ചാരികളുടെ കണ്ണിൽപെട്ടത്. വിനോദസഞ്ചാര സീസണിൽ ആന, കാട്ടുപോത്ത്, മ്ലാവ്, പന്നി, കേഴമാൻ എന്നിവെക്കാപ്പം തടാകതീരത്ത് പുലിയെയും കാണാനായത് തേക്കടിയിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ വരാനിടയാക്കുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. മണക്കവല ഭാഗത്താണ് പുള്ളിപ്പുലിയെ കണ്ടത്. ഏറെ നാളുകൾക്കുശേഷമാണ് ബോട്ട് സവാരിക്കിടെ പുലിയെ കാണാനായത്. ഉൾക്കാട്ടിലുള്ള കടുവ, പുലി, കരടി എന്നിവയെ തടാകതീരത്ത് അപൂർവമായി മാത്രമാണ് കാണാനാവുക. മേയാനെത്തുന്ന മ്ലാവ്, കേഴ, പന്നി, പോത്ത് എന്നിവയെ പിടികൂടാനാണ് കടുവയും പുലിയും തടാകതീരത്തെത്തുക.
Loading...
COMMENTS