Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2018 11:20 AM IST Updated On
date_range 16 May 2018 11:20 AM ISTകണിക പരീക്ഷണം: നെടുങ്കണ്ടത്ത് ജനകീയ സംവാദം നടന്നു
text_fieldsbookmark_border
നെടുങ്കണ്ടം: കണിക പരീക്ഷണവും പ്രത്യാഘാതങ്ങളും എന്ന വിഷയത്തിൽ നെടുങ്കണ്ടത്ത് ജനകീയ സംവാദം നടന്നു. ഹൈറേഞ്ച് സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ മർച്ചൻറ്സ് അസോസിയേഷൻ, ലയൺസ് ക്ലബ്, ഏലം കർഷക സംരക്ഷണസമിതി എന്നിവയുടെ സഹകരണത്തോടെയാണ് ലയൺസ് ക്ലബ് ഹാളിൽ സംവാദം സംഘടിപ്പിച്ചത്. കേരളത്തിെൻറ ജൈവസമ്പുഷ്ട മേഖലയായ പശ്ചിമഘട്ടമലനിരകൾ തുരക്കുന്നത് ജലസ്രോതസ്സുകളുടെയും ഇവിടെ അധിവസിക്കുന്ന മനുഷ്യരുടെയും ജീവജാലങ്ങളുടെയും നിലനിൽപിനെ ബാധിക്കുമെന്ന് സംവാദത്തിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. വിദേശരാജ്യങ്ങളിൽ ഇത്തരത്തിലുള്ള പരീക്ഷണ ശാലകൾ മരുഭൂമിയിലും മറ്റുമാണ് സ്ഥാപിക്കുന്നത്. എന്നാൽ, ജനവാസ മേഖലയോടുചേർന്ന് ഇത്തരമൊരു സംരംഭം തുടങ്ങുന്നതിലെ ദുരൂഹതയും പലരും പങ്കുെവച്ചു. ലോകത്തിലെ ഏറ്റവും വലിയ കണിക പരീക്ഷണശാലയാണ് പൊട്ടിപ്പുറത്ത് ആരംഭിക്കുന്നത്. പശ്ചിമഘട്ടത്തിെൻറ അടിത്തട്ടിലേക്ക് ഭൂഗർഭ തുരങ്കം നിർമിച്ച് 2,35,000 ഘനമീറ്റർ വിസ്തൃതിയിലാണ് ഇത് സ്ഥാപിക്കുന്നത്. 800 ദിവസംകൊണ്ട് എട്ടുലക്ഷം ടൺ പാറ പൊട്ടിക്കും. ഇതിനായി പശ്ചിമഘട്ടത്തിെൻറ അടിത്തട്ടിൽ 1000 ടണ്ണിലധികം സ്ഫോടകവസ്തുക്കൾ ഉപയോഗിക്കും. 12ാം പഞ്ചവത്സര പദ്ധതിയിലെ ഏറ്റവും വലിയ ശാസ്ത്രപദ്ധതിയായി കണക്കാക്കുന്ന ഇതിന് 1350 കോടിയാണ് ചെലവ്. അന്തരീക്ഷത്തിൽനിന്നും മറ്റ് കണിക പരീക്ഷണ ശാലകളി നിന്നും വരുന്ന കണികകളെ കണ്ടെത്താൻ സഹായിക്കുന്ന 50,000 ടൺ കാന്തിക ശക്തിയുള്ള ഇരുമ്പ് ഇവിടെ ഉപയോഗിക്കുന്നതിനാൽ അണുപ്രസാരണസാധ്യത കൂടുതലായിരിക്കും. പാറഘനനവും ഇതിനുള്ള സ്ഫോടകവസ്തുക്കളുടെ ഉപയോഗവും നീരൊഴുക്കിനെ സാരമായി ബാധിക്കും. ശാസ്ത്ര ഗവേഷകരായ ഡോ. ജോസഫ് മക്കോളി, വി.ടി. പദ്മനാഭൻ, കെ. സതീഷ് കുമാർ എന്നിവർ നേതൃത്വം നൽകി. ജോയിസ് ജോർജ് എം.പി, ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ, ആർ. മണിക്കുട്ടൻ, മൗലവി മുഹമ്മദ് റഫീഖ് അൽ കൗസരി, ആർ. സുരേഷ്, സി.കെ. മോഹനൻ, കെ.കെ. ദേവസ്യ, സണ്ണി മാത്യു, വി.ജെ. ജോസഫ്, ജയിംസ് മാത്യു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. കണിക പരീക്ഷണം: വ്യക്തതവരുത്താൻ തയാറായിട്ടില്ല -എം.പി നെടുങ്കണ്ടം: പൊട്ടിപ്പുറത്തെ കണിക പരീക്ഷണവുമായി ബന്ധപ്പെട്ട് പാർലമെൻറിൽ നൽകിയിരിക്കുന്നത് വ്യക്തതയില്ലാത്ത മറുപടി മാത്രമാണെന്ന് ജോയിസ് ജോർജ് എം.പി. ഹൈറേഞ്ച് നിവാസികൾ ഉന്നയിക്കുന്ന ആശങ്ക സംബന്ധിച്ച് വ്യക്തതവരുത്താൻ അധികൃതർ തയാറായിട്ടില്ല. കണിക പരീക്ഷണവുമായി ബന്ധപ്പെട്ട ആശങ്ക 2014മുതൽ പാർലമെൻറിൽ ഉന്നയിക്കുന്നതാണ്. ഭൂഗർഭജലം താഴാനുള്ള സാധ്യതകൾ, ഭൂകമ്പങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ, പാരിസ്ഥിതിക പ്രശ്നങ്ങൾ, മുല്ലപ്പെരിയാർ-ഇടുക്കി ഡാമുകളെ ബാധിക്കുന്ന കാര്യങ്ങൾ എന്നിവയെ സംബന്ധിച്ചെല്ലാം ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ടെങ്കിലും ഒരു കുഴപ്പവും ഉണ്ടാകില്ലെന്ന വ്യക്തതയില്ലാത്ത മറുപടി മാത്രമാണ് നൽകിയിരിക്കുന്നത്. തമിഴ്നാട് സ്റ്റേറ്റ് ലവൽ ഇംപാക്ട് അതോറിറ്റി ആശങ്ക അറിയിച്ചെങ്കിലും കേന്ദ്രം അനുമതി നൽകുകയായിരുന്നു. വിദേശ രാജ്യങ്ങളുമായി സഹകരിച്ച് നടക്കുന്ന പദ്ധതിയിൽ നടപ്പാക്കുമ്പോൾ ഉണ്ടാകാവുന്ന റേഡിയേഷനുകളെ സംബന്ധിക്കുന്ന ആശങ്ക ശാസ്ത്ര ലോകത്തുനിന്നുതന്നെ ഉയർന്നുവരുകയാണ്. പദ്ധതി തമിഴ്നാട്ടിലാണെങ്കിലും ഏറ്റവുമധികം ജനങ്ങളെ ബാധിക്കുന്നത് കേരളത്തിലാണ്. എന്നാൽ, കേരള സർക്കാറുമായി ആലോചന ഇതുസംബന്ധിച്ച് നടന്നിട്ടില്ലെന്നും എം.പി പറഞ്ഞു. ജാഗ്രതോത്സവം നടത്തി കാൽവരി മൗണ്ട്: കാമാക്ഷി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡ് ജാഗ്രതോത്സവം കാൽവരി എൽ.പി സ്കൂളിൽ നടന്നു. ഹരിതകേരളം പ്രോജക്ടിെൻറ ഭാഗമായി ശുചിത്വമിഷനും ഗ്രാമപഞ്ചായത്തും കുടുംബശ്രീയും സംയുക്തമായാണ് ജാഗ്രതോത്സവം സംഘടിപ്പിച്ചത്. കാമാക്ഷി ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജുമോൻ കല്ലമ്മാക്കൽ അധ്യക്ഷതവഹിച്ചു. കാൽവരി എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ എം.ടി. തോമസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഭാരവാഹികളായ സിന്ധു മനോജ്, ജിൻസി കണ്ടത്തിൽ, ബെറ്റ്സി പാറപ്പുറം എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സിബി തോമസ്, ഇ.പി. ബിനു, പി.ആർ. അശ്വതി എന്നിവർ ക്ലാസ് നയിച്ചു. ആർ.പിമാരായ എമിലിയ വെള്ളാപ്പള്ളിൽ, റീന ആൻറണി, റെജി പ്ലാത്തോട്ടം തുടങ്ങിയവർ നേതൃത്വം നൽകി. വാർഡിലെ നാലാം ക്ലാസുമുതലുള്ള 126കുട്ടികളും 62രക്ഷിതാക്കളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story