Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഹയർ സെക്കൻഡറി: 100...

ഹയർ സെക്കൻഡറി: 100 ശതമാനം നേടി പീരുമേട് എം.ആർ.എസ്​

text_fields
bookmark_border
പീരുമേട്: ഹയർ സെക്കൻഡറി ഫലത്തിൽ ജില്ലക്കാകെ അഭിമാനം പകർന്ന് പീരുമേട് ഗവ. എം.ആർ.എസി​െൻറ പരീക്ഷ ഫലം. സാങ്കേതിക കാരണങ്ങളാൽ വൈകി പ്രഖ്യാപിച്ച ഫലത്തിൽ 100 ശതമാനം വിജയം കൈവരിച്ച ജില്ലയിലെ ഏക സർക്കാർ വിദ്യാലയമാണിത്. തുടർച്ചയായ നാലാം തവണയാണ് സ്ഥാപനം മികവാർന്ന നേട്ടം കൈവരിക്കുന്നത്. ജില്ലയിലെ തോട്ടം മേഖലയിലെ പിന്നാക്ക വിഭാഗത്തിലെ വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. പഠന പാഠ്യേതര വിഷയങ്ങളിൽ സംസ്ഥാനതലങ്ങളിൽ മികവാർന്ന പ്രകടനങ്ങളാണ് വിദ്യാലയം കാഴ്ചെവച്ചിട്ടുള്ളത്. മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെയും അധ്യാപകരെയും പി.ടി.എ യോഗം അനുമോദിച്ചു. മുച്ചക്ര വാഹനം വിതരണം ചെയ്തു ചെറുതോണി: ജില്ല പഞ്ചായത്തി​െൻറ 2017-18 വാർഷിക പദ്ധതിയിൽപെടുത്തി ഭിന്നശേഷിക്കാർക്ക് മുച്ചക്രവാഹനം, സഹായ ഉപകരണങ്ങൾ എന്നിവയുടെ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡൻറ് കൊച്ചുേത്രസ്യ പൗലോസ് നിർവഹിച്ചു. ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ പട്ടികയിൽപെട്ട 21 ഗുണഭോക്താക്കൾക്ക് വാഹനങ്ങൾ വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് വാർഷിക പദ്ധതിയിൽ മുച്ചക്രവാഹന വിതരണത്തിനായി 89,00,000 രൂപയും ജനറൽ മേഖലയിലും 31,50,000 രൂപയും എസ്.സി.പി മേഖലയിലും വകയിരുത്തിയിരുന്നതിൽ യഥാക്രം 14,80,000, 74,000 എന്നീ തുകകൾ ഈയിനത്തിൽ ചെലവഴിച്ചുമാണ് വാഹനങ്ങൾ വാങ്ങിയത്. സഹായ ഉപകരണ വിതരണത്തിനായി 17,00,000 രൂപ വകയിരുത്തിയതിൽ 2,21,057 രൂപ ചെലവഴിച്ചു. ഹോണ്ട കമ്പനിയുടെ സ്കൂട്ടർ വാഹനങ്ങളാണ് പദ്ധതികളിലെ ഗുണഭോക്താക്കൾക്ക് വിതരണം നടത്തിയത്. പദ്ധതി ജില്ല പഞ്ചായത്ത് സ്പിൽ ഓവറായി ഏറ്റെടുത്തിട്ടുള്ളതും 2018-19 സാമ്പത്തിക വർഷത്തിൽ തുടർ പ്രവർത്തനങ്ങൽ നടപ്പാക്കുന്നതുമാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അറിയിച്ചു. വിവിധ ഗ്രാമപഞ്ചായത്തുകളിൽനിന്ന് ലഭിച്ചിട്ടുള്ള ഗുണഭോക്തൃ ലിസ്റ്റ് ജില്ല പഞ്ചായത്ത് കമ്മിറ്റി അംഗീകാരത്തോടെ സാമൂഹികനീതി വകുപ്പാണ് നടപ്പാക്കുന്നത്. മെഡിക്കൽ ക്യാമ്പ്, രേഖകളുടെ വിശദമായ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ അർഹരായവർക്ക് മാത്രമാണ് വാഹനങ്ങളും ഉപകരണങ്ങളും വിതരണം നടത്തിയിട്ടുള്ളത്. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, വിവിധ ഡിവിഷൻ മെംബർമാർ എന്നിവർ സംസാരിച്ചു. ജാഗ്രതസന്ദേശ യോഗം നടന്നു തൊടുപുഴ: ഹരിതകേരള മിഷൻ സംഘടിപ്പിക്കുന്ന ജാഗ്രതോത്സവം 2018‍​െൻറ ഭാഗമായി ജാഗ്രതസന്ദേശ യോഗം 11ന് തൊടുപുഴയിൽ നടന്നു. നഗരസഭ കൗൺസിലർ സഫിയ ജബ്ബാർ പങ്കെടുത്ത ചടങ്ങിൽ ജില്ല ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ കെ.ആർ. വിനോദ് ജാഗ്രതസന്ദേശം നൽകി. ഇതോടനുബന്ധിച്ച് തൊടുപുഴ നഗരസഭയിലെ വിവിധ വാർഡുകളിൽനിന്നുള്ള കുടുംബശ്രീ അംഗങ്ങൾ സംഘടിപ്പിച്ച റാലിയും നടന്നു. പരിസര ശുചിത്വത്തി​െൻറ അഭാവത്തിൽ പൊട്ടിപ്പുറപ്പെടുന്ന രോഗങ്ങളെ പൂർണമായും ഇല്ലാതാക്കുക, മാലിന്യനിർമാർജനം രോഗപ്രതിരോധം എന്നിവയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് ജാഗ്രതോത്സവത്തി​െൻറ ലക്ഷ്യം. അതിനായി ഹരിതകേരള മിഷ​െൻറ നേതൃത്വത്തിൽ കില, ശുചിത്വമിഷൻ, കുടുംബശ്രീ മിഷൻ, സാക്ഷരത മിഷൻ, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയെ ഏകോപിപ്പിച്ചാണ് സംസ്ഥാനതലത്തിൽ ജാഗ്രതോത്സവം 2018 നടത്തുന്നത്. ഇതിനായി കമ്യൂണിറ്റി ഡെവലപ്മ​െൻറ് സൊസൈറ്റിയുടെ നേതൃത്വത്തിൽ എല്ലാ വാർഡിൽനിന്നും രണ്ടംഗ കുടുംബശ്രീ അംഗങ്ങൾക്ക് പരിശീലന പരിപാടി തൊടുപുഴ ടൗൺ ഹാളിൽ വെച്ച് നടത്തിയിരുന്നു. അഞ്ചുമുതൽ ഒമ്പത് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളിലൂടെ ജാഗ്രതോത്സവത്തി​െൻറ പ്രവർത്തനങ്ങൾ എല്ലാ വാർഡുകളിലും നടത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story