Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2018 11:47 AM IST Updated On
date_range 15 May 2018 11:47 AM ISTവോളിബാൾ ടൂർണമെൻറ് പൊലീസ് തടഞ്ഞു; സംസ്ഥാനപാതയിൽ കളിച്ച് പ്രതിഷേധം
text_fieldsbookmark_border
കാഞ്ഞാർ: ഞായറാഴ്ചമുതൽ മൂന്നുദിവസങ്ങളിലായി കാഞ്ഞാർ വിജിലൻറ് സ്റ്റേഡിയത്തിൽ നടത്താനിരുന്ന അഖില കേരള വോളിബാൾ ഡിപ്പാർട്മെൻറ് ടൂർണമെൻറ് പൊലീസ് തടഞ്ഞു. പന്തുകളി സംഘാടകസമിതിയിൽ സി.പി.എം ജില്ല കമ്മിറ്റി അംഗവും സ്‌പോർട്സ് കൗൺസിൽ ജില്ല പ്രസിഡൻറുമായ കെ.എൽ. ജോസഫിനെയും ഒരു എസ്.െഎയെയും ഉൾപ്പെടുത്താത്തതാണ് കാരണമെന്ന് ക്ലബ് ഭാരവാഹികൾ ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ടുദിവസങ്ങളായി കാഞ്ഞാർ സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫിസിലും പുറത്തും ചർച്ചടത്തിയിരുന്നു. എന്നാൽ, മാസങ്ങൾക്കുമുമ്പ് രൂപവത്കരിച്ച സംഘാടകസമിതിയിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്താൻ സാധിക്കില്ലെന്ന് നിലവിലെ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ഇതോടെ മത്സരം നിർത്തിവെക്കാൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. സംഘർഷ സാധ്യതയുണ്ടാകുമെന്ന സ്‌പെഷൽ ബ്രാഞ്ചിെൻറ റിപ്പോർട്ട് ഉണ്ടെന്നാണ് ഇതിന് കാരണമായി പൊലീസ് പറയുന്നത്. ഇതോടെ ഇവിടെ മത്സരിക്കാനെത്തിയ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ടീമിനെ തിരിച്ചയച്ചു. കൊച്ചിൻ പോർട്ട് ട്രസ്റ്റും വിജിലൻറ് കാഞ്ഞാറുമായിരുന്നു ഞായറാഴ്ച മത്സരിക്കാനിരുന്നത്. മത്സരം മുടങ്ങിയതറിഞ്ഞ് അനവധിപേർ ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ പ്രതിഷേധവുമായി കാഞ്ഞാറിൽ എത്തി. തുടർന്ന് തൊടുപുഴ -പുളിയന്മല സംസ്ഥാനപാതയിലൂടെ പ്രകടനവും റോഡിൽ പ്രതിഷേധ വോളിബാൾ കളിയും നടത്തി. നാട്ടുകാരും വോളിബാൾ പ്രേമികളും പ്രതിഷേധസമരത്തിൽ പങ്കെടുത്തു. തുടർന്ന് പത്ത് മിനിറ്റോളം സംസ്ഥാനപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. ലക്ഷക്കണക്കിന് രൂപ മുടക്കി നടത്താനിരുന്ന അഖില കേരള വോളിബാൾ ടൂർണമെൻറ് പൊലീസ് തടഞ്ഞതിൽ വോളിബാൾ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ചാർളി ജേക്കബ് പ്രതിഷേധിച്ചു. ഇന്ത്യൻ വോളിബാളിന് നിരവധി സംഭാവനകൾ നൽകിയ കാഞ്ഞാർ വിജിലൻറ് ക്ലബിനെ തകർക്കാനുള്ള നീക്കം ചെറുക്കണമെന്നും വേണ്ട സഹായം നൽകുമെന്നും ചാർളി ജേക്കബ് പറഞ്ഞു. കൂടാതെ, 30 കുട്ടികളെ പരിശീലിപ്പിക്കാനാവശ്യമായ സാമ്പത്തികം അടക്കമുള്ള എല്ലാ സഹായങ്ങളും നൽകും. പ്രതിഷേധയോഗം ചാർളി ജേക്കബ് ഉദ്ഘാടനം ചെയ്തു. കെ.കെ. മുരളീധരൻ, സുനിൽ സെബാസ്റ്റ്യൻ, എം.എ. കബീർ, എം. മോനിച്ചൻ, പി.എ. വേലുക്കുട്ടൻ, ബിബി ജോസ്, സാബു തെങ്ങുമ്പള്ളി, പി.ഐ. ദാസ്, പി.എം. തോമസ് തുടങ്ങിയവർ സംസാരിച്ചു. ആരോപണം തെറ്റ് -കെ.എൽ. ജോസഫ് കാഞ്ഞാർ: വിജിലൻറ് ക്ലബിെൻറ ഭാരവാഹികൾ അറിയാതെ വ്യാജ രസീത് അടിച്ച് പണപ്പിരിവ് നടത്തി വോളിബാൾ കളിനടത്താൻ ശ്രമിച്ചതാണ് കളി തടസ്സപ്പെടാൻ കാരണമെന്ന് ജില്ല സ്‌പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.എൽ. ജോസഫ് പറഞ്ഞു. മുൻകാലത്ത് പ്രവർത്തിച്ചിരുന്ന വിജിലൻറ് ക്ലബിന് നിലവിൽ അംഗീകാരം ഇല്ല. പുതുതായി രൂപവത്കരിച്ച കമ്മിറ്റി മുൻ കമ്മിറ്റിക്കെതിരെ പരാതി സ്‌പോർട്സ് കൗൺസിലിന് നൽകിയിട്ടുണ്ട്. ഇത് പരിശോധിച്ചുവരുകയാണ്. തന്നെ ചെയർമാനാക്കണമെന്ന ആവശ്യം ഉന്നയിച്ചതായി മറുഭാഗം പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കാറപകടം: നാലുപേർക്ക് പരിക്ക് കട്ടപ്പന: പാലത്തിെൻറ കൈവരിയിൽ കാർ ഇടിച്ച് നാലുപേർക്ക് പരിക്ക്. മുക്കം പുള്ളിപ്പോയിൽ റഷീദ് (28), ഷാഹുൽ (28), ഷിബിന (20), ബിൻഷാ ഫാത്തിമ (20) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് അപകടം. കട്ടപ്പനയിലേക്ക് വരുകയായിരുന്ന കാർ ഇരുപതേക്കർ പാലത്തിെൻറ കൈവരിയിലാണ് ഇടിച്ചത്. കൈവരിയുടെ കൽക്കെട്ട് തകർന്നു. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story