Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2018 11:08 AM IST Updated On
date_range 8 May 2018 11:08 AM ISTസംശയത്താൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന കേസിൽ യുവാവിന് ജീവപര്യന്തം
text_fieldsbookmark_border
കോട്ടയം: സംശയത്തെത്തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന കേസിൽ യുവാവിന് ജീവപര്യന്തം കഠിനതടവും 25,000 രൂപ പിഴയും. എറണാകുളം കണയന്നൂർ താലൂക്കിൽ കളമശ്ശേരി ഗ്ലാസ് കോളനി റോഡിൽ വാഴക്കാലാപറമ്പിൽ ഗോപേഷിനെയാണ് (ഗോപൻ, 42) കോട്ടയം അഡീഷനൽ സെഷൻസ് കോടതി -രണ്ട് സ്‌പെഷൽ ജഡ്‌ജ് കെ. സനിൽകുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധികതടവ് അനുഭവിക്കണം. അകലക്കുന്നം മഞ്ഞാമറ്റം തോട്ടുങ്കൽ വീട്ടിൽ സിന്ധുവിനെ (32) ശ്വാസം മുട്ടിച്ച് ഗോപേഷ് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. 2015 ഫെബ്രുവരി 26നാണ് കേസിനാസ്പദമായ സംഭവം. ആദ്യവിവാഹത്തിൽ രണ്ടു കുട്ടികളുണ്ടായിരുന്ന സിന്ധു ഗോപേഷുമൊന്നിച്ച് മെഡിക്കൽ കോളജ് പരിസരത്താണ് താമസിച്ചിരുന്നത്. ഇരുവരും ഒന്നിച്ച് ആക്രിസാധനങ്ങൾ പെറുക്കിവിറ്റാണ് ഉപജീവനം നടത്തിയിരുന്നത്. ഇതിനിടെ, സിന്ധു ഗോപേഷിനെ ഉപേക്ഷിച്ച് ആദ്യ ഭർത്താവിനൊപ്പം പോകാൻ പദ്ധതിയിട്ടു. ഇതേതുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് സംഭവദിവസം രാത്രി 10ന് സിന്ധുവിനെ പ്രതി ശ്വാസം മുട്ടിച്ച് കൊന്നശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്തെ കപ്പത്തോട്ടത്തിൽ ഉപേക്ഷിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിലാണ് പ്രതിയെ പിടികൂടിയത്. ഈസ്റ്റ് സി.െഎയായിരുന്ന എ.ജെ. തോമസാണ് കേസ് അന്വേഷിച്ചിരുന്നത്. സംഭവ സ്ഥലത്തുനിന്ന് ഗോപേഷിെൻറ വിരലടയാളം ലഭിച്ചതാണ് കേസിൽ നിർണായകമായത്. സാക്ഷികളില്ലാതിരുന്ന കേസിൽ ശാസ്ത്രീയ തെളിവുകൾ േശഖരിച്ചാണ് അന്വേഷണം പൂർത്തിയാക്കിയത്. മരണത്തിനുതൊട്ടുമുമ്പ് ഗോപേഷും സിന്ധുവും ഒന്നിച്ചുണ്ടായിരുന്നതായും പൊലീസ് കണ്ടെത്തി. പിഴത്തുക സിന്ധുവിെൻറ മക്കൾക്ക് നൽകാനും കോടതി വിധിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജെ. ജിതേഷ് ഹാജരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story