Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചെങ്ങന്നൂരിൽ സി.പി.എം...

ചെങ്ങന്നൂരിൽ സി.പി.എം സ്​ഥാനാർഥിക്ക്​ മുൻതൂക്കം ^വെള്ളാപ്പള്ളി

text_fields
bookmark_border
ചെങ്ങന്നൂരിൽ സി.പി.എം സ്ഥാനാർഥിക്ക് മുൻതൂക്കം -വെള്ളാപ്പള്ളി ആലപ്പുഴ: ബി.ജെ.പിെയയും സി.പി.എം നേതാവ് എം.വി. ഗോവിന്ദെനയും കടന്നാക്രമിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കഴിഞ്ഞ രണ്ട് വർഷമായി ഘടകക്ഷികൾക്ക് ബി.ജെ.പി ഒന്നും കൊടുത്തിട്ടില്ലെന്നും ആവശ്യങ്ങളുന്നയിച്ച് ബി.ഡി.ജെ.എസ് അവരുടെ പിറെക നടക്കുകയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാസർകോട്ടെ കേന്ദ്ര സർവകലാശാലക്ക് ശ്രീനാരായണ ഗുരുവി​െൻറ പേര് നൽകാത്തതിൽ എസ്.എൻ.ഡി.പിക്കും വിഷമമുണ്ട്. ഒരുനിമിഷം വിചാരിച്ചാൽ നടക്കാവുന്നതേയുള്ളൂ ഇത്. എന്നാൽ, കേരളത്തിലെ ബി.ജെ.പി ഘടകത്തിന് ഇക്കാര്യത്തിൽ താൽപര്യമില്ല. കേരള ഘടകത്തിന് ആവശ്യമുള്ളത് ചോദിച്ച് വാങ്ങുന്നു, പക്ഷേ ഘടകകക്ഷികൾക്ക് വേണ്ടത് കൊടുക്കാൻ ശ്രമിക്കാത്ത അടവുനയമാണ് ബി.ജെ.പിയുടേത്. ചെങ്ങന്നൂരിൽ നിലവിൽ സി.പി.എം സ്ഥാനാർഥി സജി ചെറിയാനാണ് മുൻതൂക്കം. പി.എസ്. ശ്രീധരൻപിള്ള മൂന്നാം സ്ഥാനത്താണ്. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ ബി.ഡി.ജെ.എസിനെതിരെ നടത്തിയ വിമർശനത്തിന് പിന്നിൽ സജി ചെറിയാനെ തോൽപിക്കാനുള്ള ശ്രമമാണെന്ന് സംശയമുണ്ട്. അനവസരത്തിലെ അനാവശ്യ പരാമർശമായിരുന്നു ഗോവിന്ദേൻറത്. ബി.ഡി.ജെ.എസ് വർഗീയ പാർട്ടിയാണെന്ന ഗോവിന്ദ‍​െൻറ പരാമർശത്തിന് എൽ.ഡി.എഫിലുള്ളതെല്ലാം മതേതരകക്ഷികളാണോ എന്ന മറുചോദ്യമാണ് വെള്ളാപ്പള്ളി ഉന്നയിച്ചത്. ബി.ഡി.ജെ.എസ് വർഗീയ കക്ഷിയല്ല. ബി.ഡി.ജെ.എസ് ഉണ്ടായതുകൊണ്ടാണ് ശ്രീധരൻപിള്ളക്ക് കഴിഞ്ഞതവണ വലിയ വോട്ട് കിട്ടിയത്. ബി.ഡി.െജ.എസ് പ്രശ്നം തീർത്തില്ലെങ്കിൽ വോട്ട് കുറയും. പ്രശ്നം പരിഹരിച്ചാലും വ്രണം ഉണങ്ങാൻ സമയമെടുക്കും. കാര്യങ്ങൾ പഴയത് പോലെയാവില്ല. ബി.ഡി.ജെ.എസിനെ വാരാനാണ് കൺവെൻഷൻ നീട്ടിവെച്ചത്. എന്തായാലും ബി.ഡി.ജെ.എസാണ് ഇപ്പോൾ താരം. നല്ല സമയമാണ്, ശക്തിതെളിയിക്കാൻ കിട്ടിയ അവസരം, സ്ഥാനാർഥിയെ നിർത്തുന്നതാവും അവർക്ക് നല്ലതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story