Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപാലാ-പൊൻകുന്നം...

പാലാ-പൊൻകുന്നം ഹൈവേയിൽ വ്യത്യസ്​ത അപകടങ്ങളിൽ രണ്ടുമരണം

text_fields
bookmark_border
പാലാ: പാലാ-പൊൻകുന്നം ഹൈവേയിലെ പൈക ടൗണിലും വിളക്കുംമരുത് ജങ്ഷന് സമീപവുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. പൈക പാറേക്കാട്ട് കപ്പിലുമാക്കൽ ജോർജ് ജോസഫ് (ജോർജുകുട്ടി -57), പൂവരണി വിളക്കുംമരുത് ചാലുവള്ളിൽ (ഓലിക്കൽ) പ്രദീപ് (42) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 10.30ഒാടെ പൈക ടൗണിലുണ്ടായ അപകടത്തിലാണ് ജോർജ് ജോസഫ് മരിച്ചത്. റോഡി​െൻറ വശംചേർന്ന് നടന്നുപോകുകയായിരുന്ന അദ്ദേഹത്തെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ജോർജിനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകീട്ടോടെ മരിച്ചു. ബൈക്കോടിച്ച പൈക സ്വദേശി സുദേവൻ സാരമായി പരിക്കുകളോടെ ചികിത്സയിലാണ്. ഭാര്യ: ചെങ്ങളം പുൽത്തകിടിയേൽ കുടുംബാംഗം ലൗലി. മക്കൾ: ഡോ. ജോസിൻ, ജസിൻ, ജസ്റ്റിൻ. മരുമകൾ: ഡോ. സംഗീത. വളർത്തുകോഴിക്കുഞ്ഞുങ്ങളുടെ ഹോൾസെയിൽ വ്യാപാരം നടത്തുകയായിരുന്നു ജോർജുകുട്ടി. സംസ്കാരം പിന്നീട്. തിങ്കളാഴ്ച വൈകുന്നേരം നാലോടെ പാലാക്കാട്ടുനിന്ന് വിളക്കുംമരുതിലേക്ക് വരുമ്പോൾ നിയന്ത്രണംവിട്ട ബൈക്ക് റോഡരികിലെ റിഫ്ലക്ടർ പോസ്റ്റിലും മരത്തിലും ഇടിച്ചാണ് പ്രദീപ് മരിച്ചത്. ബൈക്കി​െൻറ പിന്നിലിരുന്ന യാത്ര ചെയ്യുകയായിരുന്നു. ബൈക്കോടിച്ചിരുന്ന പൂവരണി വിളക്കുംമരുത് കുളിരുപ്ലാക്കൽ സുരേഷിനെ (42) പരിക്കുകളോടെ അരുണാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശബ്്ദംകേട്ട് ഓടിയെത്തിയ സമീപവാസികൾ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലക്ക് ഗുരുതര പരിക്കേറ്റ പ്രദീപിെന രക്ഷിക്കാനായില്ല. മരപ്പണിക്കാരനാണ്. ഭാര്യ: അമയന്നൂർ തെങ്ങനാൽ കുടുംബാഗം സന്ധ്യ. മക്കൾ: നന്ദു പ്രദീപ്, ശ്രീനന്ദു പ്രദീപ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story