Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 May 2018 10:45 AM IST Updated On
date_range 6 May 2018 10:45 AM ISTമിന്നലേറ്റ് വീട്ടമ്മക്ക് പരിക്ക്
text_fieldsbookmark_border
കോട്ടയം: പാമ്പാടിയിൽ മിന്നലേറ്റ് വീട്ടമ്മക്ക് പരിക്ക്. കുന്നേപ്പാലം അർച്ചന ഭവനിൽ സുജയെ(48) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് ആറിനാണ് സംഭവം. വീടിനു ചേർന്നുള്ള കടക്ക് അരികിൽ നിൽക്കുകയായിരുന്നു സുജ. മഴയില്ലാതിരുന്ന സമയത്താണ് ശക്തമായ മിന്നലുണ്ടായത്. തുടർന്ന് പാമ്പാടി ഗവ.താലൂക്ക് ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകിയശേഷമാണ് മെഡിക്കൽകോളജിൽ എത്തിച്ചത്. മദ്യപിച്ച് വാഹനമോടിച്ച 78 പേർ കുടുങ്ങി കോട്ടയം: മദ്യപിച്ച് വാഹനമോടിച്ച 78 പേർ കുടുങ്ങി. ജില്ലയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ അമിതവേഗത്തിലും അശ്രദ്ധമായും വാഹനമോടിച്ചതിന് 189ഉം ഹെല്‍മറ്റ് ധരിക്കാത്ത 452ഉം സീറ്റ് ബെല്‍റ്റ് ഇല്ലാത്തതിന് 103ഉം മറ്റ് ഗതാഗത നിയമലംഘനങ്ങള്‍ക്ക് 531ഉം പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. പരിപാടികൾ ഇന്ന് കോട്ടയം നവജീവൻ അങ്കണം: ട്രസ്റ്റിെൻറ 27ാം വാർഷികാേഘാഷം ഉദ്ഘാടനം- കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം -രാവിലെ 8.30 പുതുപ്പള്ളി സെൻറ് ജോർജ് ഒാർത്തഡോക്സ് പള്ളി: പെരുന്നാൾ, വിറകീടിൽ -ഉച്ച. 2.00 കുമാരനല്ലൂർ തന്മയ മീഡിയ സെൻറർ: നാടക-ചലച്ചിത്ര പരിശീലന കളരി -രാവിലെ 10.00 മണർകാട് മർത്തമറിയം യാക്കോബായ സുറിയാനി കത്ത്രീഡൽ: ഗീവർഗീസ് സഹദയുടെ ഒാർമപ്പെരുന്നാൾ, വിറകിടീൽ ചടങ്ങ് -ൈവകു.4.00 കങ്ങഴ എം.എസ്.എസ് കൾച്ചറല്‍ സെൻറർ: സ്ത്രീധന വിരുദ്ധ കാമ്പയിൻ ജില്ലതല ഉദ്ഘാടനം -വൈകു.3.00 തലയോലപ്പറമ്പ് ഫെഡറൽ നിലയം: വൈക്കം മുഹമ്മദ് ബഷീറിെൻറ മാന്ത്രികപ്പൂച്ച അമ്പതാം വാർഷികം -വൈകു. 3.00 വെളിച്ചിയാനി സെൻറ് ജോസഫ്സ് എൽ.പി സ്കൂൾ: പാറത്തോട് പഞ്ചായത്ത് ആറാം വാര്‍ഡ് ഗ്രാമസഭ -ഉച്ച. 2.30 ചങ്ങനാശ്ശേരി മനക്കച്ചിറ സെൻറ് ജോസഫ്സ് പള്ളി: നവീകരിച്ച മദ്ബഹ കൂദാശ, മാര്‍ ജോസഫ് പെരുന്തോട്ടം- വൈകു.4.00 ഏറ്റുമാനൂർ പുന്നത്തുറ മണിമലക്കാവ് ദേവീക്ഷേത്രം: പ്രതിഷ്ഠ ഉത്സവം, സംസ്കാരിസമ്മേളനം-വൈകു. 4.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story