Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഗ്രാമസ്വരാജ് അഭിയാൻ...

ഗ്രാമസ്വരാജ് അഭിയാൻ പദ്ധതി: കൊടുമൺ ഗ്രാമപഞ്ചായത്ത് ലക്ഷ്യം നേടിയെന്ന്​

text_fields
bookmark_border
പത്തനംതിട്ട: കേന്ദ്രസർക്കാറി​െൻറ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കൊടുമൺ ഗ്രാമപഞ്ചായത്ത് ലക്ഷ്യം നേടിയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുഞ്ഞന്നാമ്മ കുഞ്ഞ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. പദ്ധതികളുടെ പൂർത്തീകരണ വിളംബരം അഞ്ചിന് രാവിലെ 10ന് കൊടുമൺ സ​െൻറ് ബഹനാൻസ് ഒാഡിറ്റോറിയത്തിൽ നടക്കും. കുടുംബശ്രീകളെ ഉപയോഗിച്ചാണ് ഏപ്രിൽ 14 മുതൽ പദ്ധതി നടപ്പാക്കിയത്. ഗ്രാമസ്വരാജ് അഭിയാൻ പൂർത്തീകരണ പ്രഖ്യാപനം ആേൻറാ ആൻറണി എം.പി നിർവഹിക്കും. ചിറ്റയം ഗോപകുമാർ എം.എൽ.എ അധ്യക്ഷതവഹിക്കും. കുടുംബശ്രീ നേതൃത്വത്തിൽ തൊഴിൽമേള, വാക്കത്തൺ, ഫ്ലാഷ്മോബ്, വിഡിയോ പ്രദർശനം തുടങ്ങിയവയുണ്ടാകും. എല്ലാവർക്കും ഗ്യാസ് കണക്ഷൻ ലഭ്യമാക്കുന്ന ഉജ്ജ്വല പദ്ധതി, എൽ.ഇ.ഡി ബൾബുകൾ നൽകുന്ന ഉജാല പദ്ധതി, വൈദ്യുതി ലഭ്യമാക്കുന്ന സൗഭാഗ്യ, അപകട ഇൻഷുറൻസിനുള്ള പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന, ബാങ്ക് അക്കൗണ്ടിനുള്ള പ്രധാനമന്ത്രി ജൻധൻ യോജന, ലൈഫ് ഇൻഷുറൻസിനുള്ള പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന, ആരോഗ്യ പ്രതിരോധത്തിനുള്ള മിഷൻ ഇന്ദ്രധനുഷ് എന്നിവയിലാണ് പഞ്ചായത്ത് ലക്ഷ്യം കൈവരിച്ചത്. ഉജ്ജ്വല പദ്ധതിയിൽ ദാരിദ്രരേഖക്ക് താഴെയുള്ളവർക്കായി 200 പുതിയ ഗ്യാസ് കണക്ഷനുകൾ നൽകി. ഉജാല പദ്ധതിയിൽ 20,000 എൽ.ഇ.ഡി ബൾബുകൾ വിതരണം ചെയ്തു. 54 വീടുകൾക്ക് വൈദ്യുതി കണക്ഷൻ നൽകി. 2116 പേർ രണ്ടു ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് ലഭിക്കുന്ന പദ്ധതിയിൽ ചേർന്നു. വാർത്തസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.ആർ.എസ് ഉണ്ണിത്താൻ, പഞ്ചായത്ത് അംഗം ചിരണിക്കൽ ശ്രീകുമാർ, കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ സാബിർ ഹുസൈൻ, ലീഡ് ബാങ്ക് മാനേജർ വിജയകുമാരൻ നായർ എന്നിവർ പങ്കെടുത്തു. ഉറങ്ങുന്ന ഡ്രൈവർമാരെ ഉണർത്താൻ വിദ്യയുമായി വിദ്യാർഥികൾ പത്തനംതിട്ട: വാഹനം ഒാടിക്കുന്നതിനിടെ ഉറങ്ങിപ്പോകുന്ന ഡ്രൈവർമാരെ ഉണർത്താൻ സാങ്കേതിക വിദ്യയുമായി അടൂർ എസ്.എൻ.െഎ.ടി വിദ്യാർഥികൾ. കണ്ണിൽവെക്കാവുന്ന െഎ ബ്ലിങ്ക് സെൻസറി​െൻറയും വാഹനത്തിൽ ഘടിപ്പിക്കുന്ന പ്രോഗ്രാം ചെയ്ത മൈക്രോ കൺട്രോളർ സർക്യൂട്ട് ബോർഡി​െൻറയും സഹായത്തോടെയാണ് സംവിധാനം പ്രവർത്തിക്കുന്നത്. മെക്കാനിക്കൽ വിഭാഗം അവസാന വർഷ വിദ്യാർഥികളായ എൻ.എം. നൗഫൽ, ബി. അശ്വിൻ, പി. ആർ. ഹരികൃഷ്ണൻ, പി. ഗോകുൽ, ടി.ആർ. അഖിൽ എന്നിവർ ചേർന്നാണ് ഇൗ സാേങ്കതിക വിദ്യ വികസിപ്പിച്ചത്. അസി.പ്രഫസർ ജി. സുജിത്തി​െൻറ മേൽനോട്ടത്തിൽ മൂന്നു മാസംകൊണ്ടാണ് നേട്ടം കൈവരിച്ചതെന്ന് വിദ്യാർഥികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഡ്രൈവർ ഉറങ്ങിപ്പോയാൽ കണ്ണി​െൻറ ചലനങ്ങൾ മനസ്സിലാക്കി സെൻസർ പ്രവർത്തിക്കും. ഇതിൽനിന്നുള്ള സന്ദേശങ്ങൾക്കനുസരിച്ച് വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന അലാറം പ്രവർത്തിച്ച് ഡ്രൈവറെ ഉണർത്തും. ഇതോടൊപ്പം ഡ്രൈവർ സീറ്റിൽ ഘടിപ്പിച്ചിരിക്കുന്ന വൈബ്രേറ്റർ പ്രവർത്തിക്കും. മൈക്രോകൺട്രോളറി​െൻറ സഹായത്തോടെ വാഹനം ബ്രേക്ക് ചെയ്യും. അപകടം സംഭവിച്ചാലുടൻ സെൻസർ, ജി.പി.എസ്, ജി.എസ്.എം യൂനിറ്റുകളുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനിലും ബന്ധുക്കൾക്കും വിവരം ലഭിക്കും. വേഗനിയന്ത്രണ ഉപകരണങ്ങൾകൂടി ഉൾപ്പെടുന്നതാണ് സാങ്കേതികവിദ്യ. ബോധവത്കരണ സദസ്സ് പത്തനംതിട്ട: ജിഹാദി, ചുവപ്പ് ഭീകരതക്കെതിരെ വിശ്വഹിന്ദു പരിഷത്ത് ആഭിമുഖ്യത്തിൽ ബോധവത്കരണ സദസ്സ് നടത്തുമെന്ന് സംസ്ഥാന വൈസ്പ്രസിഡൻറ് വി.ആര്‍. രാജശേഖരന്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഇൗ മാസം ആറിന് വൈകിട്ട് 3.30ന് കാവുംഭാഗം ഏറങ്കാവ് ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലാണ് പരിപാടി. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡൻറ് എസ്.ജെ.ആര്‍. കുമാര്‍ വിഷയ വിശദീകരണം നടത്തും. സംസ്ഥാന സംയോജകന്‍ പി.എന്‍. വിജയന്‍, വിശ്വഹിന്ദു പരിഷത്ത് തിരുവല്ല പ്രഖണ്ഡ് സെക്രട്ടറി ജി. ഗോപകുമാര്‍ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story