Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 11:08 AM IST Updated On
date_range 31 March 2018 11:08 AM ISTപാൽ ലിറ്ററിന് ഏഴ് രൂപ അധികം നൽകി കരുണാപുരം പഞ്ചായത്ത്
text_fieldsbookmark_border
നെടുങ്കണ്ടം: ക്ഷീരസാഗരം പദ്ധതിയിലൂടെ കർഷകന് ഒരുലിറ്റർ പാലിന് ഏഴുരൂപ അധികം നൽകി കരുണാപുരം പഞ്ചായത്ത്. ജില്ലയിൽ ആദ്യമായാണ് ക്ഷീരകർഷകർക്ക് പഞ്ചായത്ത് ഇൻസെൻറീവ് നൽകുന്നത്. പഞ്ചായത്തിലെ 800 ക്ഷീരകർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജില്ല, ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി. ലിറ്റർ ഒന്നിന് ഏഴുരൂപ വരെ കർഷകന് അധികം ലഭിക്കും. ഈ തുക കർഷകെൻറ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കുകയാണ് ചെയ്യുക. 1000 മുതൽ 7000 രൂപ വരെ ഓരോ കർഷകരുടെയും ബാങ്ക് അക്കൗണ്ടിലേക്ക് പഞ്ചായത്ത് നിക്ഷേപിച്ചുതുടങ്ങി. ഇപ്രകാരം 25 ലക്ഷം രൂപ ഇതിനോടകം നിക്ഷേപിച്ചതായി പഞ്ചായത്ത് ഭരണസമിതി അറിയിച്ചു. നിലവിൽ പഞ്ചായത്തിൽ പ്രതിവർഷം 9000 ലിറ്റർ വരെ പാൽ വിൽക്കുന്ന ക്ഷീരകർഷകരുണ്ട്. ഒരുമിച്ച് തുക അക്കൗണ്ടിലെത്തുന്നത് കർഷകർക്ക് ഏറെ ഗുണകരമാകും. മദാമ്മക്കുളത്ത് സർക്കാർ ഭൂമി കൈയേറ്റം; തുടർ നടപടി മരവിച്ചു ഏലപ്പാറ: വിനോദസഞ്ചാര കേന്ദ്രമായ മദാമ്മക്കുളത്തെ 70 ഏക്കർ സർക്കാർ ഭൂമിയിലെ കൈയേറ്റത്തിൽ തുടർ നടപടികൾ മരവിച്ചു. വകുപ്പുമന്ത്രിയുടെ പാർട്ടിയിലെ മുഖ്യ ജനപ്രതിനിധിയുടെ ബന്ധുവിെൻറ നേതൃത്വത്തിലാണ് സർക്കാർ ഭൂമി കൈയേറി ചുറ്റുവേലി നിർമിച്ചത്. സർക്കാർ ഭൂമിയെന്ന് റവന്യൂ വകുപ്പ് സ്ഥാപിച്ച ബോർഡ് നീക്കംചെയ്താണ് കൈയേറ്റം നടത്തിയത്. കൈയേറിയ സ്ഥലത്തിെൻറ അതിർത്തിയിൽ ലക്ഷങ്ങൾ െചലവഴിച്ച് സംരക്ഷണവേലിയും സ്ഥാപിച്ചു. രണ്ടാഴ്ചയിലധികം നിർമാണ പ്രവർത്തനം നടത്തിയെങ്കിലും കൈയേറ്റക്കാർ ആരെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്നാണ് റവന്യൂ അധികൃതരുടെ നിലപാട്. സർക്കാർ ഭൂമി കൈയേറിയാൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണം. എന്നാൽ, പൊലീസിൽ പരാതി നൽകിയിട്ടില്ല. വൻകിട കൈയേറ്റങ്ങൾ ഉണ്ടാകുമ്പോൾ തഹസിൽദാറുടെ നേതൃത്വത്തിലെ റവന്യൂ സംഘമാണ് ഒഴിപ്പിക്കാൻ എത്തുന്നത്. മാദാമ്മക്കുളത്ത് ലാൻഡ് അസൈൻമെൻറ് തഹസിൽദാറുടെ നേതൃത്വത്തിലെ സംഘമാണ് ഒഴിപ്പിച്ചത്. മദാമ്മക്കുളത്തെ സ്ഥലം കൈയേറാൻ സാധ്യതയുണ്ടെന്ന പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ട് നിലനിൽക്കെയാണ് കൈയേറി നിർമാണം നടന്നത്. റവന്യൂ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ അറിവോടെയാണ് കൈയേറ്റം ഉണ്ടായതെന്നും ഒഴിപ്പിക്കൽ നടപടി വൈകാനും മൃദുസമീപനത്തിനും കാരണമിതാണന്നും ആരോപണമുണ്ട്. പാർട്ടിയുടെ സ്വാധീനത്തിൽ എത്തിയ ചിലരാണ് നടപടി മരവിപ്പിക്കുന്നതിെൻറ പിന്നിൽ പ്രവർത്തിക്കുന്നതെന്നും സൂചനയുണ്ട്. പട്ടയമേള കാലത്തും ഇവർക്കെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. റീസർേവ നടപടികൾ നടക്കുന്നതിനാൽ ഉദ്യോഗസ്ഥ സഹായത്തോടെ പട്ടയം സമ്പാദിക്കാനുള്ള നീക്കത്തിെൻറ ഭാഗമാണ് അനധികൃത കൈവശപ്പെടുത്തലെന്നാണ് വിവരം. സംഭവം സംബന്ധിച്ച് വകുപ്പുതല വിജിലൻസ് അന്വേഷണങ്ങൾക്ക് ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡൻറ് സി. സന്തോഷ് കുമാർ പരാതി നൽകി. വ്യാപാരി വ്യവസായി സമിതി കൺെവൻഷൻ ചെറുതോണി: വ്യാപാരി വ്യവസായി സമിതി വാഗമൺ യൂനിറ്റ് കൈെവൻഷൻ വാഗമൺ മല്ലിക ഓഡിറ്റോറിയത്തിൽ നടന്നു. ജില്ല സെക്രട്ടറി കെ.ആർ. സജീവ് ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻറ് സണ്ണി പാസ്റ്റർ അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം യു.പി. നാരായണൻ പതാക ഉയർത്തി. യൂനിറ്റ് സെക്രട്ടറി ജോർജ് മാത്യു വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി ജോർജ് കുറുമ്പുറം സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സജീവ്, എം.എൻ. കുശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പ്രദീപ് കുമാർ (പ്രസി), രതീഷ് കൈലാസ് (സെക്ര), മാണിക്യം (ട്രഷ), ലത ജയൻ, എൻ.എൽ. ജോർജ് (ജോ. സെക്ര), ഷനു മാത്യു, ജോർജ് മാത്യു (വൈസ് പ്രസി).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story