Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 10:53 AM IST Updated On
date_range 31 March 2018 10:53 AM ISTഇടതുപക്ഷ സർക്കാർ ഡി.എച്ച്.ആർ.എമ്മിെൻറ പ്രവർത്തനം തടസ്സപ്പെടുത്തുന്നു ^സെലീന പ്രക്കാനം
text_fieldsbookmark_border
ഇടതുപക്ഷ സർക്കാർ ഡി.എച്ച്.ആർ.എമ്മിെൻറ പ്രവർത്തനം തടസ്സപ്പെടുത്തുന്നു -സെലീന പ്രക്കാനം കാസർകോട്: കേരളത്തിലെ ഇടതുപക്ഷ സർക്കാർ ഡി.എച്ച്.ആർ.എമ്മിെൻറ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതായി സംസ്ഥാന ചെയർപേഴ്സൻ സെലീന പ്രക്കാനം. അധികാരത്തിലിരിക്കുന്ന പാർട്ടിയുടെ പ്രവർത്തകർ ഞങ്ങളുടെ പരിപാടികൾ തടസ്സപ്പെടുത്തി ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. 2009ലെ ഇടതുപക്ഷ സർക്കാറാണ് ഡി.എച്ച്.ആർ.എമ്മിനെ തീവ്രവാദസംഘടനയായി ചിത്രീകരിച്ചത്. ഇപ്പോഴത്തെ സർക്കാറിനും പഴയ നിലപാട് തന്നെയാണ്. കീഴാറ്റൂരിലെ സമരപോരാളികൾക്കൊപ്പമാണ് ഡി.എച്ച്.ആർ.എം. അവർ ഉന്നയിച്ച കാര്യങ്ങൾ ന്യായമാണ്. സർക്കാറിന് ഇൗ വിഷയത്തിൽ ഇരട്ടത്താപ്പ് നയമാണുള്ളതെന്നും അവർ വ്യക്തമാക്കി. ഏപ്രിൽ ഒന്നിന് ഡി.എച്ച്.ആർ.എം കാസർകോട് ജില്ല സമ്മേളനം കറന്തക്കാട് ബിന്ദു ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാസർകോട് നഗരസഭ ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹിം സമ്മേളനം ഉദ്ഘാടനംചെയ്യും. മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് എം.സി. ഖമറുദ്ദീൻ മുഖ്യാതിഥിയാകും. വൈസ് ചെയർമാൻ അജയൻ പുളിമാത്ത്, സംസ്ഥാന കമ്മിറ്റിയംഗം പ്രവീൺ കലയ്ക്കോട്, ജില്ല ഒാർഗനൈസർ ജയൻ കാസർകോട് എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story