Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 March 2018 10:50 AM IST Updated On
date_range 31 March 2018 10:50 AM ISTതരിശുനിലങ്ങള്‍ കൃഷിയോഗ്യമാക്കേണ്ടത് കാലഘട്ടത്തിെൻറ ആവശ്യം -കലക്ടര്‍
text_fieldsbookmark_border
പത്തനംതിട്ട: തരിശുനിലങ്ങളില്‍ കൃഷിയിറക്കേണ്ടത് കാലഘട്ടത്തിെൻറ ആവശ്യമാണെന്ന് കലക്ടർ ആര്‍. ഗിരിജ പറഞ്ഞു. ചെന്നീര്‍ക്കര പഞ്ചായത്തിലെ വായ്‌പേലി-പെരുന്താറ്റ് പാടശേഖരത്തിലെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. തരിശുനിലങ്ങളില്‍ പൂര്‍ണമായി കൃഷിയിറക്കാനുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൃഷി, ജലസേചന വകുപ്പുകളും തദ്ദേശ ഭരണ സ്ഥാപനങ്ങളും ഏറ്റെടുത്തതോടെ നെല്‍കൃഷി പുനരുജ്ജീവനത്തിൽ സംസ്ഥാനത്തിന് മാതൃകയാകാന്‍ ജില്ലക്ക് കഴിഞ്ഞു. ആറന്മുള, കരിങ്ങാലി, ഓമല്ലൂർ, ഇരവിപേരൂർ, മാവര തുടങ്ങിയ സ്ഥലങ്ങളില്‍ നെല്‍കൃഷി തിരികെ വന്നു. അവശേഷിക്കുന്ന പാടശേഖരങ്ങളിലും കൃഷിയിറക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. നെല്‍കൃഷി പുനരുജ്ജീവനത്തോടൊപ്പം വിഷരഹിത പച്ചക്കറി ഉൽപാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാൻ കൃഷി വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാവരും ഏറ്റെടുക്കണമെന്നും കലക്ടര്‍ പറഞ്ഞു. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കല അജിത്ത് അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലീല മോഹൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജയിംസ് കെ. സാം, സ്ഥിരം സമിതി അധ്യക്ഷരായ കെ.എസ്. പാപ്പച്ചൻ, രാധാമണി, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ഷൈല ജോസഫ്, കൃഷി ഓഫിസര്‍ ആന്‍സി എം. സലിം, തദ്ദേശ സ്ഥാപന ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കോഴഞ്ചേരി: കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതി പഞ്ചായത്തും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും ഒന്നിച്ചിരുന്ന് പരിഹരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഇന്‍ ചാര്‍ജ് എം.എസ്. പ്രകാശ് കുമാര്‍ അധ്യക്ഷത വഹിച്ചു. വാട്ടര്‍ അതോറിറ്റി അസി. എന്‍ജിനീയര്‍ അശ്വിന്‍ ഷരീഫിെൻറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. കുരങ്ങുമല പുതിയ കുടിവെള്ള പദ്ധതിയുടെ വൈദ്യുതീകരണം നടക്കുന്നത് പൂര്‍ത്തിയായാല്‍ ഉടന്‍ ഉദ്ഘാടനം നടത്തുമെന്നും എന്‍ജിനീയര്‍ അറിയിച്ചു. നിലവിലുള്ള പദ്ധതിയില്‍നിന്ന് ജലം വിതരണം ചെയ്യാൻ സമയം പുനഃക്രമീകരിച്ചു. ഞായറാഴ്ച പകല്‍ മേലുകരയിലും രാത്രി കീഴുകരയിലും തിങ്കളാഴ്ച രാത്രിയും പകലും കുരങ്ങുമലയിലും ചൊവ്വാഴ്ച രാത്രിയും പകലും പാന്തന്‍പാറ, തെക്കേമല, റോട്ടറി ക്ലബ് ഭാഗം, അകത്തുകുളം കോളനി ഭാഗം എന്നിവിടങ്ങളിലും കുടിവെള്ള വിതരണം നടത്തും. ബുധനാഴ്ച പകല്‍ കോഴഞ്ചേരി ടൗൺ, കുന്നത്തുകര, വഞ്ചിത്രപള്ളിഭാഗം എന്നീ സ്ഥലത്തും കോഴഞ്ചേരി ഈസ്റ്റ്, ചേക്കുളം, കുഴിക്കാല എന്നിവിടങ്ങളില്‍ രാത്രിയും വ്യാഴാഴ്ച പകല്‍ മണ്ടകത്തില്‍ കോളനി ഭാഗത്തും രാത്രി മേലുകര ഈസ്റ്റ്, മേലുകര കുരിയിലേത്ത് ഭാഗത്തും വെള്ളിയാഴ്ച രാത്രിയും പകലും മാഹാണിമല, മുരുപ്പേല്‍ പുതിയാമണ്‍ ഭാഗത്തും ശനിയാഴ്ച രാത്രിയും പകലും കോഴഞ്ചേരി ടൗണിലും വഞ്ചിത്ര, കുന്നത്തുകര ഭാഗത്തും വഞ്ചിത്ര ഭാഗത്തും പൈപ്പിലൂടെ കുടിവെള്ള വിതരണം നടത്തും. പൈപ്പിലൂടെ കുടിവെള്ളം എത്താത്ത ഭാഗങ്ങളില്‍ ടാങ്കര്‍ ലോറിയില്‍ വെള്ളം എത്തിക്കാനുള്ള ഷെഡ്യൂളും യോഗത്തില്‍ തീരുമാനമായി. ഞായറാഴ്ച അകത്തുകുളം, റോട്ടറി ക്ലബ് ഭാഗത്തും തിങ്കളാഴ്ച കുഴിക്കാല ഭാഗം, പാറയില്‍ മാവുനില്‍ക്കുന്നതില്‍ ഭാഗം, മണിമല മുരുപ്പേല്‍ കോളനിയിലും ചൊവ്വാഴ്ച മുരുപ്പേല്‍ കുറ്റിയില്‍ ഭാഗം, പുതിയാമണ്ണിലും ബുധനാഴ്ച പാന്തന്‍ പാറ, കമലാലയം, പന്നിക്കുഴി എന്നിവിടങ്ങളിലും വ്യാഴാഴ്ച വഞ്ചിത്ര പള്ളി ഭാഗത്തും കുടിവെള്ളം എത്തിക്കാനുള്ള ക്രമീകരണം നടത്തും. പമ്പിങ് മുടക്കം വരുകയോ വെള്ളം കിട്ടാതെ വരുകയോ ചെയ്താല്‍ ടാങ്കറിലും ജലം എത്തിക്കാനുള്ള ക്രമീകരണം ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡൻറ് ഇന്‍ ചാര്‍ജ് എം.എസ്. പ്രകാശ് കുമാര്‍ അറിയിച്ചു. പൊതു ടാപ്പുകളുടെ എണ്ണം തിട്ടപ്പെടുത്താൻ പഞ്ചായത്തും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരും സംയുക്തമായി പരിശോധന നടത്താനും തീരുമാനിച്ചു. മുട്ടക്കോഴി വിതരണം പത്തനംതിട്ട: അത്യുൽപാദന ശേഷിയുള്ള 50 ദിവസം പ്രായമായ സങ്കരയിനം മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 100 രൂപ നിരക്കില്‍ ശനിയാഴ്ച രാവിലെ 9.30ന് ജില്ല മൃഗാശുപത്രിയില്‍ വിതരണം ചെയ്യും. ഫോൺ: 0468 2270908. പരിപാടികൾ ഇന്ന് പത്തനംതിട്ട ടൗൺ ഹാൾ: നഗരസഭ 30ാം വാർഡ് ആരോഗ്യ ഇൻഷുറൻസ് കാർഡ് പുതുക്കൽ -രാവിലെ 10.00 വള്ളിക്കോട് തൃക്കോവിൽ ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: ഉത്സവം, നാടകം -9.30 കാരംവേലി എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്: സ്കൂൾ വാർഷികം -രാവിലെ 10.00 മേലേവെട്ടിപ്പുറം-ഡെൽമൺ കോണ്ടിനെൻറൽ ഹോട്ടൽ ഉദ്ഘാടനം -രാവിലെ 10.00 കലക്ടറേറ്റ് കോൺഫറൻസ് ഹാൾ: ജില്ല ആസൂത്രണ സമിതി യോഗം -3.00 കുരമ്പാല പുത്തൻകാവിൽ ഭഗവതിക്ഷേത്രം: അത്തം ഉത്സവം, കെട്ടുകാഴ്ച -4.00 കാരക്കാട് ശ്രീധർമശാസ്താക്ഷേത്രം: ഉത്സവത്തോടനുബന്ധിച്ച് മലങ്കാവിലേക്ക് കോട്ടകയറ്റം -6.30
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story